രോഗീ പരിചരണം നിര്‍ബന്ധ ബാധ്യത: സൈനുദ്ദീന്‍ വാഫി
കളമശ്ശേരി: രോഗം കൊണ്ടോ അപകടം കൊണ്ടോ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനവും ആശ്വാസവും എത്തിച്ച് കൊടുക്കുകയും ആവശ്യമായ പരിചരണം നല്‍കലും നിര്‍ബന്ധമായി ബാധ്യതയായി നാം ഏറ്റെടുക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സൈനുദ്ദീന്‍ വാഫി. എസ്.കെ.എസ്.എസ്.എഫ് കളമശേരി മേഖലാ കമ്മറ്റി കങ്ങരപ്പടി ഇസ്ലാമിക് സെന്ററില്‍ ആരംഭിക്കുന്ന സഹചാരി സെന്ററിന്റെ ഉദ്ഘാടനത്തിന്റെ മുന്നൊരുക്കമായി സംഘടിപ്പിച്ച മേഖല പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളമശ്ശേരി മര്‍ക്കസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ മേഖലാ പ്രസിഡന്റ് പി.എച്ച് അജാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി.
സഹചാരി സെന്ററിന്റെ ഉദ്ഘാടനത്തിന് മുന്നൊരുക്കമായി നടക്കുന്ന ശാഖാ കണ്‍വന്‍ഷനും സെന്ററിലേക്കുള്ള രോഗീപരിചരണ സാമഗ്രികള്‍ ഏറ്റുവാങ്ങലും ഇന്ന് തൃക്കാക്കര ശാഖയില്‍ തുടക്കം കുറിക്കും. ജില്ലാ സെക്രട്ടറി മുഹമ്മദ് ഹസിം, വിഖായ ജില്ലാ കണ്‍വീനര്‍ നിയാസ് മുണ്ടംപാലം, അഷറഫ് ഫൈസി, മുഹമ്മദ് സാദിഖ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മേഖലാ വര്‍ക്കിങ് സെക്രട്ടറി ആസിഫ് കാരുവള്ളി സ്വാഗതവും ജനറല്‍ സെക്രട്ടറി നൗഫല്‍ തീനാടന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."