HOME
DETAILS

ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി

  
Abishek
June 14 2025 | 02:06 AM

Kerala High Court to Issue Ban Order on Small Plastic Water Bottles This Tuesday

കൊച്ചി: ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾക്ക് ഹിൽ സ്റ്റേഷനുകളിലും വിവാഹ മണ്ഡപങ്ങളിലുമടക്കം നിരോധനം കർശനമായി നടപ്പാക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി. ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത ഹരജിയാണ്  ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിക്കുന്നത്.  സർക്കാർ പരിപാടികളിലടക്കം അരലിറ്ററിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ കുമിഞ്ഞു കൂടുന്നതിനെ കോടതി ഗൗരവമേറിയ പ്രശ്നമായാണ് കാണുന്നത്. ഓഡിറ്റോറിയങ്ങളുടെ ലൈസൻസ് എഗ്രിമെന്റിൽ നിബന്ധനകൾ വയ്ക്കണമെന്ന നിർദേശവും പരിഗണനയിലുണ്ട്. നിരോധനം സംബന്ധിച്ചും അത് കർശനമായി നടപ്പാക്കുന്നത് സംബന്ധിച്ചും തിങ്കളാഴ്ചയ്ക്കകം ചർച്ചചെയ്ത് നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാരിനോടും മലിനീകരണ നിയന്ത്രണബോർഡിനോടും അമിക്കസ് ക്യൂറിയോടും കോടതി നിർദേശിച്ചു. ജലാശയങ്ങളിലേക്കും മറ്റും മദ്യക്കുപ്പികളും വ്യാപകമായി വലിച്ചെറിയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. കാലിക്കുപ്പികൾ ചെറിയ നിരക്കിൽ സംഭരിച്ച് റീസൈക്കിൾ ചെയ്യാൻ ബിവറേജസ് കോർപ്പറേഷൻ പദ്ധതി തയാറാക്കുന്നത് ഉചിതമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

The Kerala High Court is set to impose a strict ban on small plastic water bottles (under 500ml) in an effort to reduce plastic waste. The official order will be released this Tuesday, marking a major step toward environmental conservation. Stay updated on the implementation and alternatives. #GoGreen #PlasticFreeKerala

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  8 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  8 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  8 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  8 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  8 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  8 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  8 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  8 days ago