
ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ; തീഗോളമായി ഹൈഫ പവര്‍ പ്ലാന്റ്, മിസൈലുകള്‍ നേരിട്ട് പതിച്ചെന്ന് ഇസ്‌റാഈല്‍ | Israel-Iran live Updates

തെല്‍ അവിവ്: ഇറാനിന്റെ മിസൈല്‍ വര്‍ഷത്തില്‍ ആളിക്കത്തി ഇസ്‌റാഈല്‍. കിഴക്കന്‍ ജെറുസലേം, തെല്‍ അവിവ്, ഹൈഫ, ബെന്‍ഗുരിയോന്‍ എയര്‍പോര്‍ട്ട് പരിസരം എന്നിവിടങ്ങളിലെല്ലാം അതിശക്തമായ ആക്രമണമാണ് ഇറാന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. ഹൈഫ പവര്‍പ്ലാന്റില്‍ തീ പടര്‍ന്നിരിക്കുകയാണ്. ഇവിടെ രണ്ട് പവര്‍ജനറേറ്ററുകളിലും ആക്രമണമുണ്ടായി. മിസൈലുകള്‍ നേരിട്ട് പതിച്ചെന്ന് ഇസ്‌റാഈല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈഫയില്‍ മൂന്നിടങ്ങളിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
തെല്‍ അവിവിലെ കെട്ടിടത്തില്‍ മിസൈല്‍ നേരിട്ട് പതിച്ചതായി ഇസ്‌റാഈല്‍ സൈന്യം അറിയിച്ചു.തെല്‍ അവിവ് നഗരത്തില്‍ നാല് മിസൈലുകള്‍ നേരിട്ട് പതിച്ചെന്നും തെല്‍ അവിവില്‍ കനത്ത നാശനഷ്ടമെന്ന് ഇസ്‌റാഈല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ 25 ലധികം ഇസ്‌റാഈല്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Footage shows the scene of an Iranian ballistic missile impact in a town in southern Israel, where medics reported four lightly wounded. pic.twitter.com/FddYHrnpQw
— Emanuel (Mannie) Fabian (@manniefabian) June 15, 2025
ജറുസലേമില്‍ മിസൈല്‍ പതിച്ച് തീപിടിത്തമുണ്ടായിട്ടുണ്ട്. നൂറിനടുത്ത് മിസൈലുകള്‍ ഇവിടെ പതിച്ചതായാണ് ഇസ്‌റാഈലില്‍ നിന്ന് തന്നെ വരുന്ന റിപ്പോര്‍ട്ട്. അതേസമയം, പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതായും മിസൈലുകള്‍ ഭൂരിഭാഗവും പ്രതിരോധിച്ചെന്നും ഇസ്‌റാഈല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ചിലത് കെട്ടിടത്തില്‍ നേരിട്ട് പതിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാശനഷ്ടം പരിശോധിക്കും വരെ സുരക്ഷിത സ്ഥാനത്ത് തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇറാന്റെ ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് കാസിമി, ഡപ്യൂട്ടി ജനറല്‍ ഹസ്സന്‍ മുഹഖിക് എന്നിവര്‍ കൊല്ലപ്പെട്ടു. ഇസ്റാഈലില്‍ ആളുകളോട് ബങ്കറുകളില്‍ കഴിയാനാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബങ്കറില്‍ കഴിയുന്നതിനാലാണ് മരണസംഖ്യ കുറയ്ക്കാനായത്. തെക്കന്‍ തെല്‍അവീവിലെ ബാത് യാമിലെ താമസകെട്ടിട സമുച്ചയങ്ങള്‍ ഇറാന്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇവിടെ ആറുപേര്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം. വടക്കന്‍ ഇസ്റാഈലിലെ തംറയിലും ആക്രമണം നടന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ഇറാന്‍ നിരവധി മിസൈലുകള്‍ ഇസ്റാഈലിലേക്ക് അയച്ചത്. ഇതിലേറെയും അയേണ്‍ ഡോം തകര്‍ത്തുവെന്ന് ഇസ്റാഈല്‍ സൈന്യം അവകാശപ്പെട്ടു.
ഇറാനില്‍ 250 ഇടങ്ങളില്‍ ആക്രമണം നടത്തിയതായാണ് ഇസ്റാഈല്‍ അവകാശപ്പെടുന്നത്. ഇറാനിലെ എണ്ണപ്പാടങ്ങള്‍ക്ക് തീപിടിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വടക്കന്‍ ഇറാനിലെ തജ്രിഷ് ചത്വരത്തിലും ആക്രമണമുണ്ടായി. ശനിയാഴ്ച 20 കുട്ടികളടക്കം 60 പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ ഔദ്യോഗിക ടി.വി റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ അസര്‍ബൈജാനില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍ അറിയിച്ചു. ഇതില്‍ 30 പേരും ഇറാന്‍ സൈനികരും ഒരാള്‍ റെഡ് ക്രസന്റ് അംഗവുമാണ്. രണ്ടു ദിവസത്തെ ആക്രമണത്തില്‍ 78 പേര്‍ ഇറാനില്‍ മരിച്ചതായും 320 പേര്‍ക്ക് പരുക്കേറ്റതായും യു.എന്നിലെ ഇറാന്‍ അംബാസഡര്‍ അറിയിച്ചു.
അതിനിടെ, സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളെ രാജ്യത്തിനുള്ളിലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 'തെഹ്‌റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കുകയും ചെയ്യുന്നുണ്ട്. എംബസിയുടെ സൗകര്യത്തോടെ വിദ്യാര്‍ഥികളെ ഇറാനിലെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയിലാണെന്നും തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തിറക്കിയ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി.
അതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈയെ വധിക്കാനുള്ള ഇസ്‌റാഈലിന്റെ പദ്ധതി യു.എസ് വീറ്റോ ചെയ്തതായി റിപ്പോര്‍ട്ട് പുറത്തു വന്നു. ഖാംനഇയെ വധിക്കാനായി യു.എസിന് സമര്‍പ്പിച്ച പദ്ധതി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീറ്റോ ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുിന്നത്. രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.
ഉടന്‍ വെടിനിര്‍ത്തല്‍, റഷ്യ ഇടനിലക്കാരാകും: ട്രംപ്
വാഷിങ്ടണ്‍: ഇറാനും ഇസ്റാഈലും തമ്മില്‍ ഉടന്‍ വെടിനിര്‍ത്തലുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരേ ആക്രമണത്തില്‍ യു.എസ് ഇടപെട്ടിട്ടില്ല. എന്നാല്‍, ആക്രമണം നിര്‍ത്താന്‍ ഇനി ഇടപെടും. പലതവണ ഫോണിലും മറ്റുമായി ചര്‍ച്ചകള്‍ നടന്നു. റഷ്യന്‍ പ്രസിഡന്റ് വല്‍ദ്മിര്‍ പുടിന്‍ ഇടനിലക്കാരാനായി പ്രവര്‍ത്തിക്കും. അദ്ദേഹം അതിന് തയാറാണെന്ന് തന്നോട് പറഞ്ഞു ഫോണ്‍ ചെയ്തെന്നും തങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചെന്നും ട്രംപ് പറഞ്ഞു. അതിനു പിന്നാലെ ഇറാന്‍ ഇസ്റാഈല്‍ സംഘര്‍ഷത്തില്‍ റഷ്യ പ്രധാന പങ്കുവഹിക്കുമെന്ന് ക്രെംലിന്‍ നിക്ഷേപക പ്രതിനിധി ക്രില്‍ ദിമിത്രേവ് എക്സില്‍ പോസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ
International
• 3 days ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 3 days ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 3 days ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 3 days ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 3 days ago
പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു
Kerala
• 3 days ago
തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം
Kerala
• 3 days ago
നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ
Kerala
• 3 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും
Kerala
• 3 days ago
സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി
Kerala
• 4 days ago
ഓണത്തിന് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാൻ സർക്കാർ; വില നിയന്ത്രിക്കും: കൃഷി മന്ത്രി
Kerala
• 4 days ago
സിപിഎംലെ അസ്വാരസ്യം തുടരുന്നു; നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കണിയാമ്പറ്റയിൽ 6 എൽസി അംഗങ്ങൾ
Kerala
• 4 days ago
മസ്കിന്റെ പുതിയ പാർട്ടി രൂപീകരണം 'വിഡ്ഢിത്തം'; രൂക്ഷ വിമർശനങ്ങളുമായി ട്രംപ്
International
• 4 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം ദുഷ്കരം
Kerala
• 4 days ago
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
Kerala
• 4 days ago
പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം
Kerala
• 4 days ago
സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്
Kerala
• 4 days ago
"മക്കളുടെ വീൽചെയറും കൂടെ ഉപയോഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
National
• 4 days ago
ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം 18 കി.മീ. ചാരം തുപ്പി; വിമാനങ്ങൾ റദ്ദാക്കി
International
• 4 days ago
ചൂരല്‍മല-മുണ്ടക്കൈ ദുരന്തം: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം; ടി.സിദ്ധിഖ് എം.എല്‍.എ
Kerala
• 4 days ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ
Kerala
• 4 days ago