
ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുന്നു; രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കനത്ത മഴ തുടരുകയാണ്. ശനി, ഞായര്‍ ദിവസങ്ങളിലായി സംസ്ഥാനത്തെ 14 ജില്ലകളിലുണ്ടായ ശക്തമായ ഇടിമിന്നലും കൊടുങ്കാറ്റും മൂലം എട്ട് സ്ത്രീകളും ഏഴ് കുട്ടികളും ഉള്‍പ്പെടെ 25 പേര്‍ മരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇടിമിന്നലില്‍ മരിച്ചവരില്‍ ഭൂരിഭാഗവും ദൈനംദിന ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവരാണെന്നും സംഭവങ്ങള്‍ നടക്കുമ്പോള്‍ അവര്‍ തുറസ്സായ സ്ഥലത്തായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രയാഗ്‌രാജിലും ജൗന്‍പൂരിലും ആണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. പ്രയാഗ്‌രാജിലെ സോന്‍വര്‍സ ഹല്ലബോള്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. വീരേന്ദ്ര ബന്‍ബാസി (35), ഭാര്യ പാര്‍വതി (32), മക്കളായ രാധ (3), കരിഷ്മ (2) എന്നിവരാണ് മരിച്ചത്.
പൊലിസ് പറയുന്നത് പ്രകാരം, കുടുംബം അവരുടെ ഓല മേഞ്ഞ കുടിലില്‍ ഉറങ്ങുമ്പോള്‍, ഇടിമിന്നലേറ്റ് കെട്ടിടം നശിക്കുകയും മൃതദേഹങ്ങള്‍ കത്തിക്കരിയുകയും ചെയ്യുകയായിരുന്നു.
അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (ഫിനാന്‍സ് & റവന്യൂ) വിനിത സിംഗ് വിശദാംശങ്ങള്‍ ശരിവെച്ചു, പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായും അറിയിച്ചു.
ജൗന്‍പൂരിലെ ചന്ദ്വാക് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കാശിദാസ്പൂര്‍, കര്‍നാഹുവ ഗ്രാമങ്ങളില്‍ മൂന്ന് കുട്ടികളും ഒരു കര്‍ഷകനും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. മാമ്പഴം പറിക്കുന്നതിനിടെ അന്‍ഷ് യാദവ് (12), സഹോദരന്‍ ആശു (10), സുഹൃത്ത് ആയുഷ് (12) എന്നിവര്‍ക്കാണ് ഇടിമിന്നല്‍ ഏറ്റത്.
ഗോരഖ്പൂരില്‍ രണ്ട് പേര്‍ മരിച്ചതായും, രണ്ട് പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട് ചെയ്തു. ഭാര്‍പാഹി ഗ്രാമത്തില്‍ മാമ്പഴം പറിക്കുന്നതിനിടെ ഖുശ്ബു (12) മരിച്ചു, അജയ് (10), ജ്യോതി (12) എന്നിവര്‍ക്ക് പരുക്കേറ്റു. സിയാരാംപൂരില്‍ മധുരി കനൗജിയ (35) രാവിലെ അഞ്ച് മണിയോടെ ടെറസില്‍ നിന്ന് വസ്ത്രങ്ങള്‍ ശേഖരിക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ചു.
മരണവിവരം ശ്രദ്ധയില്‍പ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബന്ധപ്പെട്ട പ്രദേശങ്ങളില്‍ സര്‍വേ നടത്താനും കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
'പ്രദേശത്തെ ജനങ്ങള്‍ക്ക് ഇത്തരം സംഭവങ്ങളില്‍ നിന്ന് ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങണം. ജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് ബാധിക്കപ്പെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം,' മുഖ്യമന്ത്രി പറഞ്ഞു.
A powerful storm and lightning strikes have claimed 25 lives in Uttar Pradesh, including eight women and seven children, across 14 districts. Most of the victims were engaged in daily activities in open areas when the incidents occurred.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 10 hours ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 10 hours ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 10 hours ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 10 hours ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 10 hours ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 10 hours ago
ഗസ്സയിലേക്കുള്ള മാനുഷിക സഹായം വർധിപ്പിക്കാൻ ഇസ്രാഈലും യൂറോപ്യൻ യൂണിയനും കരാറിൽ
International
• 11 hours ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 11 hours ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 12 hours ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 12 hours ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 12 hours ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 13 hours ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 13 hours ago
ഇംഗ്ലീഷ് ഓപ്പണർമാരെ തകർത്ത് റെഡ്ഢിയുടെ വിക്കറ്റ് വേട്ട; ഇംഗ്ലണ്ടിനെ വിറപ്പിച്ച തുടക്കം
Cricket
• 13 hours ago
ഗസ്സയിലെ വംശഹത്യയുടെ മാനസികാഘാതം: ഇസ്റാഈലി സൈനികൻ ആത്മഹത്യ ചെയ്തു; സൈനിക ബഹുമതിയോടെയുള്ള ശവസംസ്കാരം ആവശ്യപ്പെട്ട കുടുംബത്തിന്റെ അപേക്ഷ നിരസിച്ച് ഇസ്റാഈൽ
International
• 14 hours ago
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹമാണ്: ലാമിൻ യമാൽ
Football
• 14 hours ago
സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി
Kerala
• 15 hours ago
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി
Kerala
• 15 hours ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 13 hours ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 13 hours ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 14 hours ago