HOME
DETAILS

കേദാർനാഥ് ഹെലികോപ്ടർ അപകടം: ആര്യൻ ഏവിയേഷനെതിരെ കേസെടുത്തു; നടപടി മുന്നറിയിപ്പും സമയക്രമവും പാലിക്കാതിരുന്നതിന്

  
Abishek
June 16 2025 | 10:06 AM

Helicopter Crash near Kedarnath Temple Claims 7 Lives FIR Registered

ഡെറാഡൂൺ: കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പറന്ന ഹെലികോപ്ടർ അപകടത്തിൽപ്പെട്ട് ഏഴ് പേർ മരിച്ച സംഭവത്തെ തുടർന്ന്, ഹെലികോപ്ടർ സർവിസ് നടത്തിയിരുന്ന കമ്പനിക്കെതിരെ പൊലിസ് കേസെടുത്തു. ആര്യൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് നടപടി. ഞായറാഴ്ച ബെൽ 407 മോഡൽ ഹെലികോപ്ടർ ഗൗരികുണ്ഡിന് സമീപം തകർന്നു വീണ് ഉണ്ടായ അപകടത്തിൽ രണ്ട് വയസുള്ള കുഞ്ഞും പൈലറ്റും ഉൾപ്പെടെ ഏഴ് പേരാണ് മരിച്ചത്. അനുവദനീയമല്ലാത്ത സമയത്ത് സർവീസ് നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് കേസ്.

റവന്യൂ പൊലിസ് സബ് ഇൻസ്പെക്ടർ രാജീവ് നാഖോലിയയുടെ പരാതിയിൽ 1934-ലെ എയർക്രാഫ്റ്റ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കമ്പനിയുടെ മാനേജർ കൗശിക് പാഥക്, വികാസ് തോമർ എന്നിവർക്കെതിരെയാണ് നടപടി. ജൂൺ 15-ന് രാവിലെ 6 മുതൽ 7 വരെ മാത്രമായിരുന്നു ആര്യൻ ഏവിയേഷന് സർവിസിന് അനുമതി നൽകിയിരുന്നത്. എന്നാൽ, ഇതിന് മുമ്പ് നടത്തിയ സർവീസിനിടെയാണ് അപകടം സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നു. ടേക്ക് ഓഫിന് മുമ്പ് കാലാവസ്ഥ പരിശോധിക്കാതിരുന്നതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച രാവിലെ മുതൽ കോടമഞ്ഞും മേഘാവൃതമായ അന്തരീക്ഷവും നിലനിന്നിരുന്നു. ഡിജിസിഎയുടെയും ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്റ് അതോറിറ്റിയുടെയും മാർഗനിർദേശങ്ങൾ കമ്പനി ലംഘിച്ചതായും, ഇത് അവഗണിച്ചാൽ ജീവഹാനി ഉണ്ടാകുമെന്ന് അറിവുണ്ടായിരുന്നിട്ടും നടപടിയെടുത്തില്ലെന്നും പരാതിയിൽ ആരോപിക്കുന്നത്.

ഈ വർഷം ചാർ ധാം തീർത്ഥാടനം ആരംഭിച്ചതിന് ശേഷം ഇത് അഞ്ചാമത്തെ ഹെലികോപ്ടർ അപകടമാണ്. ശ്രീ കേദാർനാഥ് ധാമിൽ നിന്ന് ഗുപ്തകാശിയിലേക്ക് പുറപ്പെട്ട ആര്യൻ ഏവിയേഷന്റെ ഹെലികോപ്ടർ ഞായറാഴ്ച ഗൗരികുണ്ഡിന് സമീപം തകർരുകയായിരുന്നു. 2025-ലെ ചാർ ധാം യാത്രയുമായി ബന്ധപ്പെട്ട ഹെലികോപ്ടർ അപകടങ്ങളിൽ ഇതുവരെ 12 പേർ മരിച്ചതായി മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

A tragic helicopter accident near the Kedarnath Temple in Uttarakhand has resulted in the deaths of seven people. The helicopter was carrying pilgrims to the temple when it crashed. Following the incident, the police have registered a case against the helicopter service provider. An investigation into the cause of the crash is underway to determine the circumstances surrounding the accident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്‍മാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍

uae
  •  6 days ago
No Image

ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി

Kerala
  •  6 days ago
No Image

'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു

Kerala
  •  6 days ago
No Image

ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന

Kerala
  •  6 days ago
No Image

ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു

Kerala
  •  6 days ago
No Image

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം

Kerala
  •  6 days ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  6 days ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  6 days ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  6 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  6 days ago