
വീണ്ടും ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പോരാട്ടം വരുന്നു; തീയതിയും വേദിയും പുറത്തുവിട്ടു

ക്രിക്കറ്റ് ലോകത്ത് വീണ്ടും ഇന്ത്യ പാകിസ്ഥാൻ പോരാട്ടം വീണ്ടും ഒരുങ്ങുന്നു. 2025 വനിതാ ഏകദിന ലോകകപ്പിൽ ആണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുക. ഒക്ടോബർ അഞ്ചിന് ശ്രീലങ്കയിലെ കൊളംബോ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം നടക്കുന്നത്. ടൂർണമെന്റ് ഇന്ത്യയിലും ശ്രീലങ്കയിലും വെച്ചാണ് നടക്കുന്നത്. ടൂർണമെന്റിന്റെ ഫിക്ച്ചർ പുറത്തുവിട്ടിട്ടുണ്ട്. സെപ്റ്റംബർ 30 മുതൽ നവംബർ 2 വരെയാണ് ടൂർണമെന്റ് നടക്കുന്നത്. ഒൿടോബർ 29, 30 തീയതികളിൽ സെമി ഫൈനൽ പോരാട്ടങ്ങളും നടക്കും.
ടൂർണമെന്റിലെ പാകിസ്താന്റെ എല്ലാ മത്സരങ്ങളും കൊളംബോയിൽ വച്ചാണ് നടക്കുക. ഇന്ത്യ പാകിസ്ഥാൻ സംഘർഷങ്ങൾക്ക് പിന്നാലെ പാക്കിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തുനടത്താൻ തീരുമാനമാവുകയായിരുന്നു. ഈ വിഷയത്തെ സംബന്ധിച്ച് ബിസിസിഐയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും നേരത്തെ തന്നെ ധാരണയിൽ എത്തിയിരുന്നു.
അതേസമയം ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കില്ലെന്ന് റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യ-പാകിസ്താൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ ഈ തീരുമാനം എടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ജൂണിൽ ശ്രീലങ്കയിൽ നടക്കുന്ന വനിതാ എമർജിങ് ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ വനിതാ ടീമും പിന്മാറുന്നുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്.
ഈ വർഷം സെപ്റ്റംബറിലാണ് ഏഷ്യ കപ്പ് നടക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ ടൂർണമെന്റ് നടക്കുന്ന കാര്യം സംശയത്തിന്റെ നിഴലിലാണ്. ടൂർണമെന്റ് ഇന്ത്യയിൽ ആയിരിക്കും നടക്കുകയെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
ഓഗസ്റ്റിൽ ബംഗ്ലാദേശിൽ നടക്കുന്ന പരമ്പരയിലും ഇന്ത്യ കളിക്കില്ലെന്ന റിപ്പോർട്ടുകളും നിലനിൽക്കുന്നുണ്ട്. അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിലെ ചില സംഭവവികാസങ്ങളെത്തുടർന്നാണ് ഈ പര്യടനം റദ്ദാക്കാൻ സാധ്യതയുള്ളതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഓഗസ്റ്റിൽ ബംഗ്ലാദേശിലെ ധാക്കയിലെ ഷേർ ഇ ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിലും ചാറ്റോഗ്രാമിലെ ബിർ ശ്രേഷ്ഠോ ഫ്ലൈറ്റ് ലെഫ്റ്റനന്റ് മതിയുർ റഹ്മാൻ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക, പരമ്പരയിൽ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളും ആണ് ഉള്ളത്.
ഏപ്രിൽ 22നാണ് രാജ്യത്തെ ഞെട്ടിച്ച ജമ്മു കശ്മീരിലെ ഭീകരാക്രമണം നടന്നത്. അക്രമത്തിൽ 27ലധികം നിരപരാധികളായ വിനോദസഞ്ചാരികൾ ആണ് കൊല്ലപ്പെട്ടത്. ട്രക്കിങിനായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്. 2019ന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്.
India-Pakistan cricket clash is coming again Date and venue announced
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ
International
• 11 days ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 11 days ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 11 days ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 11 days ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 11 days ago
പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു
Kerala
• 11 days ago
തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം
Kerala
• 11 days ago
നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ
Kerala
• 11 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും
Kerala
• 11 days ago
സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി
Kerala
• 11 days ago
ഓണത്തിന് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാൻ സർക്കാർ; വില നിയന്ത്രിക്കും: കൃഷി മന്ത്രി
Kerala
• 11 days ago
സിപിഎംലെ അസ്വാരസ്യം തുടരുന്നു; നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കണിയാമ്പറ്റയിൽ 6 എൽസി അംഗങ്ങൾ
Kerala
• 11 days ago
മസ്കിന്റെ പുതിയ പാർട്ടി രൂപീകരണം 'വിഡ്ഢിത്തം'; രൂക്ഷ വിമർശനങ്ങളുമായി ട്രംപ്
International
• 11 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുന്നു; രക്ഷാപ്രവർത്തനം ദുഷ്കരം
Kerala
• 11 days ago
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
Kerala
• 11 days ago
പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം
Kerala
• 11 days ago
സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്
Kerala
• 11 days ago
"മക്കളുടെ വീൽചെയറും കൂടെ ഉപയോഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
National
• 12 days ago
ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം 18 കി.മീ. ചാരം തുപ്പി; വിമാനങ്ങൾ റദ്ദാക്കി
International
• 11 days ago
ചൂരല്‍മല-മുണ്ടക്കൈ ദുരന്തം: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം; ടി.സിദ്ധിഖ് എം.എല്‍.എ
Kerala
• 11 days ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ
Kerala
• 11 days ago