പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റു; കര്‍ഷകന് ദാരുണാന്ത്യം
Web Desk
June 16 2025 | 07:06 AM
ആലപ്പുഴ: ചാരുംമൂടില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന് ദാരുണാന്ത്യം. താമരക്കുളം സ്വദേശി ശിവന്‍കുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴിയാണ് മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയില്‍ നിന്ന് ശിവന്‍കുട്ടിക്ക് ഷോക്കേല്‍ക്കുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശിവന്‍കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. നിലവില്‍ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ജൂണ്‍ ആദ്യവാരം നിലമ്പൂരിലും സമാനമായ രീതിയില്‍ ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചിരുന്നു. വഴിക്കടവില്‍ വയലില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് പത്താം ക്ലാസുകാരനായ വിദ്യാര്‍ഥി മരിച്ചത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടി വെച്ച കെണിയില്‍പ്പെട്ടാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
A farmer died tragically after receiving an electric shock from a trap he had set to protect his crops from wild boars.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."