HOME
DETAILS

'സഊദിയിലെ ഉറങ്ങുന്ന രാജകുമാരന്‍ ഉണരുന്ന വീഡിയോ'; പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ സത്യമിത്

  
Shaheer
June 16 2025 | 11:06 AM

Saudi Arabias Sleeping Prince Wakes Up Truth Behind the Viral Video Revealed

റിയാദ്: 20 വര്‍ഷമായി കോമയില്‍ കഴിയുന്ന 'ഉറങ്ങുന്ന രാജകുമാരന്‍' എന്നറിയപ്പെടുന്ന സഊദി അറേബ്യയിലെ അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ ഉണര്‍ന്നെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. അദ്ദേഹത്തിന്റെ 36-ാം ജന്മദിനത്തിന്റെ പിന്നാലെയാണ് വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്നാല്‍, വീഡിയോയില്‍ ഉള്ളത് സഊദി രാജകുമാരനല്ല. പ്രശസ്ത സഊദി വ്യവസായിയും മോട്ടോര്‍സ്‌പോര്‍ട്‌സ് താരവുമായ യസീദ് മുഹമ്മദ് അല്‍രാജ്ഹിയാണ്.

എക്‌സില്‍ പ്രചരിച്ച '20 വര്‍ഷം മുന്‍പ് അപകടത്തില്‍ കോമയിലായ സഊദിയിലെ ഉറങ്ങുന്ന രാജകുമാരന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി' എന്ന പോസ്റ്റ് വ്യാജമാണ്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഇത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ കാണുന്നത് കോമയില്‍നിന്ന് ഉണര്‍ന്ന അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാലല്ല, മറിച്ച് അപകടത്തില്‍നിന്ന് സുഖം പ്രാപിച്ച ശതകോടീശ്വരനായ യസീദ് മുഹമ്മദ് അല്‍രാജ്ഹിയാണ്. 

യസീദിനും സഹഡ്രൈവര്‍ ടിമോ ഗോട്ട്ഷാല്‍ക്കിനും സംഭവിച്ച അപകടം യസീദ് റേസിങ് ടീം 2025 ഏപ്രില്‍ 12ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് സുഖപ്രാപ്തിയുടെ വീഡിയോകളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. സുഖം പ്രാപിച്ച ശേഷം വിവിധ ആളുകളെ കാണുന്ന ശതകോടീശ്വരന്‍ യസീദ് മുഹമ്മദ് അല്‍ രാജ്ഹിയുടേതാണ് എക്‌സിലും മറ്റു സോഷ്യല്‍ മീഡിയോ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്ന വീഡിയോ.

യസീദ് മുഹമ്മദ് അല്‍ രാജ്ഹിയുടെ ആശുപത്രിയിലെ രോഗമുക്തി ദൃശ്യങ്ങളാണ് അല്‍വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാലിന്റെ ചിത്രത്തോടൊപ്പം തെറ്റായ വിവരങ്ങളോടെ പ്രചരിപ്പിക്കുന്നത്. അല്‍വലീദിന്റെ പിതാവിനോട് ഡോക്ടര്‍മാര്‍ ലൈഫ് സപ്പോര്‍ട്ട് നീക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം അതിന് വിസമ്മതിച്ചു. 'ഉറങ്ങുന്ന രാജകുമാരന്‍' എന്നറിയപ്പെടുന്ന അല്‍വലീദ്, സഊദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ ചെറുമകനാണ്.

A viral video claiming Saudi Arabia’s 'Sleeping Prince' has awakened is circulating online. Here's the truth behind the clip and the real story behind the so-called sleeping royal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി

National
  •  2 days ago
No Image

മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില്‍ അറസ്റ്റു ചെയ്ത് ഇ.ഡി

National
  •  2 days ago
No Image

മാംസ വിൽപ്പനയ്‌ക്കെതിരെ പ്രതിഷേധം; കെഎഫ്‌സി ഔട്ട്‌ലെറ്റിന് നേരെ അക്രമം അഴിച്ചുവിട്ട് ഹിന്ദു രക്ഷാദൾ

National
  •  2 days ago
No Image

53 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സ്വന്തം നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം; ഇന്ത്യക്കാർക്ക് ഇളവുണ്ടോ എന്നറിയാം

uae
  •  2 days ago
No Image

വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടി; സ്കൂളിലും വീട്ടിലും സന്ദർശനം നടത്തി മന്ത്രിമാർ

Kerala
  •  2 days ago
No Image

തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദേശത്ത് നിന്ന് അമ്മ ഉച്ചയോടെ വീട്ടിലെത്തും

Kerala
  •  2 days ago
No Image

കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  2 days ago
No Image

ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സം​ഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ  

National
  •  2 days ago
No Image

അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്

Football
  •  2 days ago