HOME
DETAILS

 ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ ഖാംനഇയെ വധിക്കാനുള്ള ഇസ്‌റാഈൽ പദ്ധതി ട്രംപ് വീറ്റോ ചെയ്തു- റിപ്പോർട്ട്

  
Farzana
June 16 2025 | 03:06 AM

Trump Reportedly Vetoed Israeli Plot to Assassinate Irans Supreme Leader Ayatollah Khamenei

വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാ അലി ഖാംനഈയെ വധിക്കാനുള്ള  ഇസ്‌റാഈലിന്റെ പദ്ധതി യു.എസ് വീറ്റോ ചെയ്തതായി റിപ്പോർട്ട്. ഖാംനഇയെ വധിക്കാനായി  യു.എസിന് സമർപ്പിച്ച പദ്ധതി  യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീറ്റോ ചെയ്തതായാണ് റിപ്പോർട്ടിൽ പറയുിന്നത്. രണ്ട് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേവ്‌സ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. 

'ഇറാനികൾ ഇതുവരെ ഒരു അമേരിക്കക്കാരനെ കൊന്നിട്ടുണ്ടോ? ഇല്ല. അവർ അങ്ങനെ ഒരു കാര്യം ചെയ്യുന്നത് വരെ കൊല്ലുന്നതുവരെ ഞങ്ങൾ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് സംസാരിക്കുക പോലുമില്ല''യുഎസ് ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

 ഇറാന്റെ ആണവ പദ്ധതി നിർത്തലാക്കുക എന്ന ലക്ഷ്യവുമായി ഇസ്‌റാഈൽ വൻതോതിലുള്ള ആക്രമണം ആരംഭിച്ചതിനുശേഷം, യു.എസ് ഉന്നത ഉദ്യോഗസ്ഥർ ഇസ്‌റാഈൽ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ഉദ്യോഗസ്ഥർ പറഞ്ഞു.

ഖാംനഈയെ കൊല്ലാനുള്ള പദ്ധതി വികസിപ്പിച്ചെടുത്തതായി ഇസ്‌റാഈൽ അധികൃതർ കഴിഞ്ഞ ദിവസങ്ങളിൽ ട്രംപ് ഭരണകൂടത്തെ അറിയിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി. എന്നാൽ, ട്രംപ് പദ്ധതിയെ എതിർത്തതായും അവരെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ട്രംപ് നേരിട്ടാണോ ഇക്കാര്യത്തിൽ ഇടപെട്ടതെന്ന് ഉദ്യോഗസ്ഥർ വെളിപെടുത്തിയില്ല. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ അധികാരമില്ലാത്ത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖാംനഈയെ കൊല്ലാനുള്ള പദ്ധതി സംഘർഷം രൂക്ഷമാക്കുമെന്നും മേഖലയെ അസ്ഥിരപ്പെടുത്തുമെന്നുമാണ് യു.എസ് വിലയിരുത്തൽ. 

അതേസമയം, ഖാംനഇ വധശ്രമയവുമായി റോയിട്ടേഴ്സ് റിപ്പോർട്ട് ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു നിഷേധിച്ചതായും സൂചനയുണ്ട്. റിപ്പോര്ട്ടിനെ കുറിച്ച് ഫോക്സ് ന്യൂസ് ചാനലിന്റെ ബ്രെറ്റ് ബെയറുമായുള്ള പ്രത്യേക അഭിമുഖത്തിൽ ചോദ്യമുയർത്തിയപ്പോൾ ''ഒരിക്കലും നടന്നിട്ടില്ലാത്ത നിരവധി തെറ്റായ റിപ്പോർട്ടുകൾ ഉണ്ട്, ഞാൻ അതിലേക്ക് കടക്കില്ല.''എന്നായിരുന്നു നെതന്യാഹു നൽകിയ മറുപടി. 

''പക്ഷേ എനിക്ക് നിങ്ങളോട് ഒരുകാര്യം പറയാൻ കഴിയും.  എന്താണോ ഞങ്ങൾ ചെയ്യണമെന്ന് കരുതിയത് അത് ഞങ്ങൾ ചെയ്തിരിക്കും. അതുപോലെ അമേരിക്കയ്ക്ക് എന്താണ് നല്ലതെന്ന് അമേരിക്കയ്ക്ക് അറിയാമെന്ന് ഞാൻ കരുതുന്നു,'' 

അതിനിടെ, ടെഹ്റാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള യു.എസ്-ഇറാൻ ചർച്ചകൾ പുനരാരംഭിക്കുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. ആക്രമണങ്ങളുടെ ഫലമായി ഒമാനിൽ ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ചകൾ റദ്ദാക്കിയിരുന്നു.

ഇസ്‌റാഈൽ ആക്രമണങ്ങളെക്കുറിച്ച് ''ഞങ്ങൾക്ക് എല്ലാം അറിയാമായിരുന്നു'' എന്നും ട്രംപ് വെള്ളിയാഴ്ച റോയിട്ടേഴ്സിനോട് പറഞ്ഞു.

 

 

According to Reuters, former U.S. President Donald Trump vetoed an Israeli plan to assassinate Iran's Supreme Leader Ayatollah Ali Khamenei. U.S. officials feared the plot could escalate regional tensions. Netanyahu has denied the report.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ

National
  •  2 days ago
No Image

ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍

uae
  •  2 days ago
No Image

രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്‌ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ

uae
  •  2 days ago
No Image

കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു

Kerala
  •  2 days ago
No Image

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്

National
  •  2 days ago
No Image

ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി

uae
  •  2 days ago
No Image

രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്

Kerala
  •  2 days ago
No Image

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം

Kerala
  •  2 days ago
No Image

കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു

Kerala
  •  2 days ago
No Image

ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്‌സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു

National
  •  2 days ago