
കേരള കോൺഗ്രസ് പിളർപ്പിലേക്ക്; പി.ജെ ജോസഫിന്റെ മകൻ അപു ജോസഫിനെതിരേ പടയൊരുക്കം

തിരുവനന്തപുരം: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടുമൊരു പിളർപ്പിന് വഴിതെളിച്ച് സംസ്ഥാന കോഡിനേറ്ററും പാർട്ടി ചെയർമാൻ പി.ജെ ജോസഫിന്റെ മകനുമായ അപു ജോൺ ജോസഫിനെതിരേ പടയൊരുക്കം. അപുവിന്റെത് ഏകാധിത്യ പ്രവണതയാണെന്ന് ആരോപിച്ചാണ് ഒരു വിഭാഗം പാർട്ടിവിടാൻ ഒരുങ്ങുന്നത്.
കഴിഞ്ഞ ജനുവരി ആദ്യമാണ് അപുവിനെ പാർട്ടിയുടെ കോഡിനേറ്റർ പദവിയിൽ പി.ജെ ജോസഫ് നിയമിച്ചത്. പിന്നാലെതന്നെ പാർട്ടിയിൽ അപസ്വരവും ഉയർന്നു തുടങ്ങിയിരുന്നു. മുതിർന്ന നേതാക്കളോട് ആലോചിക്കാതെ പാർട്ടി കാര്യങ്ങളിൽ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. മാത്രമല്ല, പി.ജെ ജോസഫിന് ഒപ്പം നിൽക്കുന്നവരെ അപു ജോസഫ് അവഗണിക്കുകയാണെന്നും വിശ്വാസത്തിൽ എടുക്കുന്നില്ലെന്നുമാണ് വിമർശനം.
എന്നാൽ, ഇക്കാര്യത്തിൽ പി.ജെ ജോസഫ് മൗനം പാലിക്കുന്നത് മുതിർന്ന നേതാക്കളുടെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.സീനിയർ നേതാവും കടുത്തുരുത്തി എം.എൽ.എയുമായ മോൻസ് ജോസഫിന്റെ നേതൃത്വത്തിൽ പാർട്ടിയിൽ പുതിയൊരു ചേരി രൂപപ്പെട്ട് കഴിഞ്ഞു. പുതിയ കേരളാ കോൺഗ്രസ് രൂപീകരിക്കണോ മറ്റ് കേരളാ കോൺഗ്രസുകളിലൊന്നിൽ ലയിക്കണോ എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായാണ് പാർട്ടിയോട് അടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഇതിനിടെ കേരളാ കോൺഗ്രസ് മാണി വിഭാഗത്തിലെ അസംതൃപ്തരും ജോസഫ് വിഭാഗത്തിലെ ഭിന്നത നിരീക്ഷിക്കുന്നുണ്ട്. അഞ്ച് എം.എൽ.എമാരുള്ള മാണി ഗ്രൂപ്പിൽ രണ്ടുപേർ മുന്നണി വിടണമെന്ന അഭിപ്രായമുള്ളവരാണെന്നാണ് വിവരം.
കേരള കോൺഗ്രസ് പാർട്ടികളിൽ മക്കൾ രാഷ്ട്രീയം തുടർക്കഥയാണെന്ന് തെളിയിച്ചാണ് ജോസഫിന്റെ പിൻഗാമിയായി അപു ജോൺ ജോസഫ് നിർണായക പദവിയിൽ എത്തിയത്. പാർട്ടി ഉന്നതാധികാരസമിതി യോഗമാണ് അപുവിന് ഉന്നതസ്ഥാനം നൽകിയത്. ഹൈപവർ കമ്മിറ്റിയിലും ഉൾപ്പെടുത്തിയതോടെ പാർട്ടിയിലെ ആദ്യത്തെ അഞ്ച് പ്രധാനികളിലൊരാളായി അപു മാറി.
മുതിർന്ന നേതാക്കളായ ടി.യു കുരുവിള, പി.സി തോമസ്, ഫ്രാൻസിസ് ജോർജ് എം.പി, മോൻസ് ജോസഫ് എന്നിവർക്ക് മുകളിൽ പി.ജെ ജോസഫിന്റെ പിൻഗാമിയായാണ് അപു ജോസഫിനെ പരിഗണിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൊടുപുഴയിൽ നിന്ന് അപു മത്സരിച്ചേക്കും. ഇത് മുന്നിൽക്കണ്ടാണ് അപുവിനെ പാർട്ടി നേതൃനിരയിലേയ്ക്ക് ജോസഫ് അവരോധിച്ചത്. പി.ജെ ജോസഫ് ആണ് നിലവിൽ തൊടുപുഴയിൽ നിന്നുള്ള നിയമസഭാംഗം. നിലവിൽ മുതിർന്ന നേതാക്കൾ ആരും പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ചില്ലെങ്കിലും പാർട്ടിക്കുള്ളിൽ വിമർശനം ശക്തമായിട്ടുണ്ട്. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിൽ ജോസ് കെ.മാണിയെ കെ.എം മാണിയുടെ പിൻഗാമിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട നേതാവാണ് പി.സി തോമസ്. ഇപ്പോൾ അപുവിനെതിരായ നീക്കത്തിൽ പി.സി തോമസിന്റെ നിലപാടിന് പ്രാധാന്യമുണ്ട്.
Kerala Congress is heading toward another split, with a faction planning to leave the party over allegations of autocratic behavior by state coordinator Apu John Joseph, son of chairman P.J. Joseph.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിവ്-ഇൻ പങ്കാളി ഭാവി വധുവിനോപ്പം താമസിക്കാനുള്ള ക്ഷണം നിരസിച്ചു; യുവതിയെ വിഷം കലർത്തിയ ശീതള പാനീയം നൽകി കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
National
• 6 hours ago
അവധിക്കാലം ആഘോഷിക്കാന്‍ പോയ കുടുംബത്തിന്റെ വില്ല കൊള്ളയടിച്ചു; അഞ്ച് പേര്‍ക്ക് തടവുശിക്ഷ വിധിച്ച് കോടതി
uae
• 6 hours ago
ലഹരിക്കടിമയായ രോഗിക്ക് ഉയര്‍ന്നവിലയില്‍ മയക്കുമരുന്ന് വിറ്റു; നഴ്‌സിന് തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി
bahrain
• 7 hours ago
എറണാകുളത്ത് തീകൊളുത്തി ആത്മഹത്യ; ദമ്പതികളെ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു
Kerala
• 7 hours ago
യുഎസ് ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചു; ലഷ്‌കർ മുരിദ്‌കെയിൽ നിന്ന് ബഹവൽപൂരിലേക്ക് താവളം മാറ്റുന്നു
International
• 7 hours ago
സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരു സ്ത്രീയെ അപമാനിച്ചു; യുവതിക്ക് 30,000 ദിര്‍ഹം പിഴ ചുമത്തി കോടതി
uae
• 7 hours ago
മാവോയിസ്റ്റ് നേതാവ് രൂപേഷിന് ജീവപര്യന്തം; വ്യാജരേഖ കേസിൽ ശിവഗംഗ കോടതി വിധി
National
• 7 hours ago
തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ
Kerala
• 8 hours ago
നിയന്ത്രണം നഷ്ടപ്പെട്ട് കടലില്‍ കുടുങ്ങിയ കപ്പലില്‍ നിന്നും 14 പേരെ രക്ഷപ്പെടുത്തി യുഎഇ മാരിടൈം റെസ്‌ക്യൂ ടീം
uae
• 8 hours ago
'ഭാര്യക്ക് മറ്റൊരാളുമായി ബന്ധം'; മൂന്ന് വീഡിയോകളിൽ അവസാന ആഗ്രഹം പങ്കുവെച്ചു യുവാവ് ആത്മഹത്യ ചെയ്തു
National
• 8 hours ago
ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി
Kerala
• 8 hours ago
12.5 മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ, 38 സ്പെഷ്യലിസ്റ്റ് ടീം; സയാമീസ് ഇരട്ടകളായ ലാറയെയും യാറയെയും വിജയകരമായി വേർപ്പെടുത്തി, ഇനി ഇരുവരും ഇരു മെയ്യായി വളരും
Saudi-arabia
• 9 hours ago
മാസം പൂർത്തിയാകേണ്ട, ശമ്പളം വാങ്ങാം; “ഫ്ലെക്സിബിൾ സാലറി” പദ്ധതിയുമായി സഊദി അറേബ്യ
Saudi-arabia
• 9 hours ago
രണ്ടു ദിവസത്തിനുള്ളില്‍ തുര്‍ക്കിയുള്‍പ്പെടെ 4 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്
uae
• 9 hours ago
നിമിഷ പ്രിയയുടെ മോചനം: ഇരയുടെ ബന്ധുക്കളോട് കുടുംബം മാത്രം മാപ്പ് ചോദിച്ചാൽ മതി, പുറത്തുനിന്നുള്ളവരുടെ ഇടപെടൽ മോചന ശ്രമങ്ങൾക്ക് തിരിച്ചടിയാകും; കേന്ദ്രം സുപ്രീംകോടതിയിൽ
National
• 10 hours ago
'പത്തു വര്‍ഷമായുള്ള വേട്ടയാടലിന്റെ തുടര്‍ച്ച'; റോബര്‍ട്ട് വാദ്രക്കെതിരായ ഇ.ഡി കുറ്റപത്രത്തിനെതിരെ രാഹുല്‍ ഗാന്ധി
National
• 11 hours ago
മരുമകളോട് പ്രണയം; പിതാവ് ഇളയ മകനെ കുത്തി കൊലപ്പെടുത്തി
National
• 11 hours ago
മദ്യനയ അഴിമതിക്കേസ്; ഭൂപേഷ് ബാഗലിന്റെ മകനെ ജന്മദിനത്തില് അറസ്റ്റു ചെയ്ത് ഇ.ഡി
National
• 11 hours ago
ബുദ്ധ സന്യാസിമാരുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് അവരെ ബ്ലാക്ക്മെയിൽ ചെയ്ത് 102 കോടി തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
International
• 10 hours ago
ദുബൈ-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി; എസിയില്ലാതെ യാത്രക്കാര്‍ വിയര്‍ത്തൊലിച്ചത് നാലു മണിക്കൂര്‍
uae
• 10 hours ago
തൃശൂരിൽ സ്കൂളിലെ മേശവലിപ്പിനുള്ളിൽ മൂർഖൻ പാമ്പ്; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• 10 hours ago