HOME
DETAILS

മണ്ണിടിച്ചില്‍: ചെര്‍ക്കള-ബെവിഞ്ച ഭാഗത്തുള്ള ദേശീയപാതയില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു

  
June 16 2025 | 12:06 PM

heavy rain-landslide in cherkkala-kasargoad-transportation

ചെര്‍ക്കള: അതിശക്തമായമഴ തുടരുന്ന സാഹചര്യത്തിലും രൂക്ഷമായ മണ്ണിടിച്ചിലുണ്ടാകുന്ന പശ്ചാത്തലത്തിലും ചെര്‍ക്കള  ബെവിഞ്ച ഭാഗത്തുള്ള ദേശീയപാതയില്‍ വാഹന ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പ്രദേശത്ത്  നിരവധി ചെറിയ മണ്ണിടിച്ചിലുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും  സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയതും അടിസ്ഥാനമാക്കി, കൂടുതല്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായാണ് ഈ മുന്‍കരുതല്‍ നടപടികളെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ആംബുലന്‍സ്, അടിയന്തര സേവന വാഹനങ്ങള്‍ എന്നിവ മാത്രം നിയന്ത്രിതമായി കടന്ന് പോകാന്‍ അനുവദിക്കും

വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതിന് പൊലിസ് നടപടി സ്വീകരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണം മണ്ണിടിച്ചില്‍ ഭീഷണിയുള്ള പ്രദേശത്ത് അനാവശ്യമായി ആരും പോകരുത് സമീപഭാവിയില്‍ പ്രദേശത്തിന്റെ സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി, സുരക്ഷിതമാണെന്ന്  സ്ഥിരീകരിച്ചശേഷം ഗതാഗതം പുനഃസ്ഥാപിക്കുന്നതായിരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇന്ന് ഉച്ചയോടെയാണ് ദേശീയ പാതയില്‍ കാസര്‍കോട് ചെര്‍ക്കളയ്ക്കും ബേവിഞ്ചക്കും ഇടയില്‍ മണ്ണിടിഞ്ഞത്. സംരക്ഷണ ഭിത്തിയിലെ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു.സംരക്ഷണ ഭിത്തി അടക്കമാണ് ഇടിഞ്ഞു വീണത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല, അതിന് ഒറ്റ കാരണമേയുള്ളൂ: സുവാരസ് 

Football
  •  9 hours ago
No Image

സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ ഏഴ് വര്‍ഷമായി തടവിലായിരുന്ന മാധ്യമപ്രവര്‍ത്തകന്റെ വധശിക്ഷ നടപ്പാക്കി സഊദി അറേബ്യ

Saudi-arabia
  •  9 hours ago
No Image

വീണ്ടും ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് പോരാട്ടം വരുന്നു; തീയതിയും വേദിയും പുറത്തുവിട്ടു

Cricket
  •  9 hours ago
No Image

ജലനിരപ്പ് ഉയരുന്നു; ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക

Kerala
  •  10 hours ago
No Image

'സഊദിയിലെ ഉറങ്ങുന്ന രാജകുമാരന്‍ ഉണരുന്ന വീഡിയോ'; പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ സത്യമിത്

Saudi-arabia
  •  10 hours ago
No Image

ചക്രവാതച്ചുഴി; അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത, സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

Kerala
  •  10 hours ago
No Image

സിനിമാ സ്റ്റൈലിൽ കെഎസ്ആർടിസിയുടെ ചില്ല് തകർത്ത് പുറത്തേക്ക് ചാടി യുവാവ്; സംഭവം മാനന്തവാടി ദ്വാരകയിൽ

Kerala
  •  10 hours ago
No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 27ന് യുഎഇയില്‍ പൊതു അവധി

uae
  •  10 hours ago
No Image

ക്ഷേമപെന്‍ഷന്‍ വിതരണം ജൂണ്‍ 20 മുതല്‍ 

Kerala
  •  11 hours ago
No Image

കേദാർനാഥ് ഹെലികോപ്ടർ അപകടം: ആര്യൻ ഏവിയേഷനെതിരെ കേസെടുത്തു; നടപടി മുന്നറിയിപ്പും സമയക്രമവും പാലിക്കാതിരുന്നതിന്

National
  •  11 hours ago