HOME
DETAILS

വാട്‌സ് ആപ് ഒഴിവാക്കാന്‍ ഇറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്; നിര്‍ദ്ദേശം മെറ്റ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആശങ്കക്ക് പിന്നാലെ 

  
Farzana
June 18 2025 | 07:06 AM

Iran Urges Citizens to Remove WhatsApp Over Data Privacy Concerns

തെഹ്‌റാന്‍: ഫോണുകളില്‍ നിന്ന് മെസ്സേജിങ് ആപ്പായ വാട്‌സാപ്പ് ഒഴിവാക്കാന്‍ ഇറാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഇന്നലെ ദേശീയ ടെലിവിഷനിലൂടെ അറിയിപ്പ് നല്‍കി. വാട്‌സാപ്പ് ഒഴിവാക്കാനുള്ള നിര്‍ദേശത്തിന് പിന്നില്‍ പ്രത്യേകിച്ച് കാരണമൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മെറ്റ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആശങ്കയെ തുടര്‍ന്നാണ് നീക്കമെന്നാണ് സൂചന. 

ഇറാന്റെ നിര്‍ദേശത്തിന് പിന്നാലെ വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ പ്രസ്താവനയിറക്കിയിട്ടുണ്ട്. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത വാട്‌സാപ്പ് നിഷേധിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് തങ്ങളുടെ സേവനങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ഇത്തരം തെറ്റായ റിപ്പോര്‍ട്ടുകള്‍ കാരണമാകുന്നതില്‍ ആശങ്കയുണ്ടെന്നും മെറ്റ പ്രതികരിച്ചു.

'ഞങ്ങള്‍ നിങ്ങളുടെ കൃത്യമായ ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നില്ല. മെസേജ് അയക്കുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നില്ല, ഒരാള്‍ മറ്റൊരാള്‍ക്ക അയക്കുന്ന പേഴ്‌സണല്‍ മെസ്സേജുകള്‍ ട്രാക്ക് ചെയ്യുന്നില്ല. ഒരു സര്‍ക്കാറിനും വിവരങ്ങള്‍ ഞങ്ങള്‍ മൊത്തമായി കൈമാറുന്നില്ല. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ് ഉപയോഗിക്കുന്നത്. അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കുമല്ലാതെ മൂന്നാമതൊരാള്‍ക്ക് സന്ദേശം വായിക്കാനാകില്ല' -വാട്‌സാപ്പ് വ്യക്തമാക്കുന്നു.

ഇന്‍സ്റ്റഗ്രാമിനും ടെലഗ്രാമിനും പുറമെ ഇറാനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ആശ്രയിക്കുന്ന സാമൂഹ്യ മാധ്യമമാണ് വാട്ട്സാപ്പാണ്. ഹിജാബ് നിയമം ലംഘിച്ചെന്ന പേരില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനിയുടെ മരണവുമായി ബന്ധപ്പെട്ട് ഇറാനില്‍ നടന്ന പ്രതിഷേധത്തിന് പിന്നാലെ 2022ല്‍ ഇറാനില്‍ വാട്ട്സാപ്പും ഗൂഗ്ള്‍ പ്ലേ സ്റ്റോറും നിരോധിച്ചിരുന്നു. കഴിഞ്ഞവര്‍ഷം അവസാനമാണ് ഇതിന് രണ്ടുമുള്ള വിലക്ക് ഇറാന്‍ വിന്‍വലിച്ചത്.


അതേസമയം, ശക്തമായ ആക്രമണം തുടരുകയാണ് ഇറാനും ഇസ്‌റാഈലും. ഇന്നലെ രാത്രി വൈകിയും ഇറാന്‍ നിരവധി മിസൈലുകള്‍ ഇസ്‌റാഈലിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ പ്രതീക്ഷ പ്രസ്താവനയിലൊതുങ്ങി. ഇന്നലെ ട്രംപ് ഈ നിലപാട് മാറ്റുകയും ചെയ്തു. ജി7 ഉച്ചകോടി പൂര്‍ത്തിയാക്കാതെ യു.എസിലേക്ക് മടങ്ങിയ ട്രംപ് അവിടെ വാര്‍റൂമില്‍ അടിയന്തര ദേശീയ സുരക്ഷാ യോഗം ചേര്‍ന്നതോടെ ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെടുമെന്ന ആശങ്ക ഗള്‍ഫ് മേഖലയിലടക്കം പടര്‍ന്നു.

ഇറാന് മേല്‍ അമേരിക്കയും ഇസ്റാഈലും പുറപ്പെടുവിക്കുന്ന ഭീഷണികളെയെല്ലാം തള്ളിയ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഈ സയണിസ്റ്റ് രാഷ്ട്രത്തെ ദയയില്ലാതെ ആക്രമിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പോരാട്ടം തുടങ്ങിയെന്നും സയണിസ്റ്റ് രാജ്യത്തിന് കനത്ത മറുപടി നല്‍കുമെന്നും രണ്ട് എക്സ് പോസ്റ്റുകളിലൂടെ അദ്ദേഹം വ്യക്തമാക്കി. നിരുപാധികം കീഴടങ്ങളണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീതിന് മറുപടിയെന്നോണമായിരുന്നു അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ്.

കഴിഞ്ഞ ദിവസം ഇറാനോട് നിരുപാധിക കീഴടങ്ങല്‍ ആവശ്യപ്പെട്ട് ട്രംപ് രംഗത്തെത്തിയിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമെന്നും ട്രംപ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കി. ട്രൂത്ത് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. 'പരമോന്നത നേതാവ് എന്ന് വിളിക്കപ്പെടുന്ന ആള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം എളുപ്പമുള്ള ലക്ഷ്യമാണ്, എന്നാല്‍ അവിടെ സുരക്ഷിതനാണ്. അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സാധാരണക്കാരെയും അമേരിക്കന്‍ സൈനികരെയും മിസൈലുകള്‍ ലക്ഷ്യമിടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണ്' -ഇതായിരുന്നു ട്രംപിന്റെ കുറിപ്പ്.

 

Iranian authorities have advised citizens to uninstall WhatsApp from their phones. While no official reason was provided, sources suggest concerns over Meta’s data handling and potential privacy breaches may be behind the move.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഉൽപ്പന്നങ്ങൾക്ക് വിലങ്ങിട്ട് ഡൽഹി ഹൈക്കോടതി; ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ എന്നിവയ്ക്ക് തിരിച്ചടി

National
  •  2 days ago
No Image

വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഇന്ന് യുഎഇ സമയം വൈകിട്ട് നാല് മണിക്ക്: വിപഞ്ചികയുടെ കുടുംബാംഗങ്ങൾ പങ്കെടുക്കും

Kerala
  •  2 days ago
No Image

കേര വെളിച്ചെണ്ണ വില റെക്കോർഡ് ഉയരത്തിൽ: ഒരു ലിറ്ററിന് 529 രൂപ

Kerala
  •  2 days ago
No Image

ഗസ്സയിലെ ഏക കാത്തലിക് പള്ളി തകര്‍ത്ത് ഇസ്‌റാഈല്‍; രണ്ട് മരണം, പുരോഹിതര്‍ക്ക് പരുക്ക്

International
  •  2 days ago
No Image

കൊല്ലം തേവലക്കരയിൽ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം: മന്ത്രി കെ കൃഷ്ണൻ കുട്ടി

Kerala
  •  2 days ago
No Image

അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

യുഎഇയിൽ ജോലി ചെയ്യുകയാണോ? നിങ്ങൾക്ക് നിയമപരമായി അർഹതയുള്ള ഒമ്പത് ശമ്പളത്തോടുകൂടിയ അവധികളെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ കനക്കും; നാല് ജില്ലകളിൽ ഇന്ന് റെഡ് അലർട്, മൂന്നിടത്ത് ഓറഞ്ച് അലർട്

Kerala
  •  2 days ago
No Image

മധ്യപ്രദേശിൽ പിടികൂടിയ ഉ​ഗ്ര വിഷമുള്ള മൂർഖനെ കഴുത്തിലിട്ട് ബൈക്ക് യാത്ര; പാമ്പ് പിടുത്തക്കാരന് ദാരുണാന്ത്യം

National
  •  2 days ago