
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്കു മേല്‍ വീണ്ടും നിറയൊഴിച്ച് ഇസ്റാഈല്‍; രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 100ലേറെ മനുഷ്യരെ

ഗസ്സ സിറ്റി: പട്ടിണിയാല്‍ മണ്ണ് വരെ വാരിത്തിന്നുന്നിടത്തു നിന്ന് ഭക്ഷണം കാണിച്ച് വിളിച്ച് കൊന്നൊടുക്കുക. ലോകത്ത് സമാനതകളില്ലാത്ത വിധം ക്രൂരമായി ഗസ്സയില്‍ വംശഹത്യ തുടരുകയാണ് ഇസ്റാഈല്‍. കഴിഞ്ഞ ദിവസം മുതല്‍ നടത്തിയ ആക്രമണങ്ങളില്‍ നൂറിലേറെ ഫലസ്തീനികളെയാണ് ഇസ്റാഈല്‍ കൊന്നൊടുക്കിയത്.
ഖാന് യൂനിസില്‍ ട്രക്കുകളില്‍ നിന്ന് സഹായം സ്വീകരിക്കാന്‍ ശ്രമിച്ച ജനക്കൂട്ടത്തിലേക്ക് ഇസ്റാഈലി ടാങ്കുകള്‍ വെടിയുതിര്‍ത്തായി ദൃക്സാക്ഷികള്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇസ്റാഈലി ടാങ്കുകള്‍, ഹെവി മെഷീന് ഗണ്ണുകള്‍, ഡ്രോണ്‍ എന്നിവ ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. 59 പേരാണ് ഇവിടെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. 221 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് ഫലസ്തീന് ആരോഗ്യമന്ത്രാലയം അറിയിക്കുന്നു. ഇതില്‍ 20 പേരുടെ നില ഗുരുതരമാണെന്നും ഡോക്ടര്‍മര്‍ അറിയിച്ചു. കാറുകളിലും റിക്ഷകളിലും കഴുത വണ്ടികളിലുമാണ് പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്. ചൊവ്വാഴ്ച 70ലേറെ പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
മെയിലാണ് ഗസ്സയില്‍ സഹായവിതരണം യു.എസ്-ഇസ്റാഈല്‍ പുനരാരംഭിച്ചത്. ഇതിന് പിന്നാലെ പലപ്പോഴായി ജനക്കൂട്ടത്തിന് നേരെ ഇസ്റഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 300ലധികം പേര് കൊല്ലപ്പെടുകയും 2000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ഖാന് യൂനിസിന് തെക്കുള്ള റഫയില്‍ സഹായകേന്ദ്രത്തില്‍ ഇസ്റാഈല്‍ നടത്തിയ വെടിവെപ്പില്‍ 38 പേരായിരുന്നു കൊല്ലപ്പെട്ടത്.
ഇസ്റാഈലിന്റെ നീചമായ നടപടിയെ യു.എന്‍ നിരവധി തവണ അപലപിച്ചിട്ടുണ്ട്. സഹായം തേടിയെത്തിയവരെ കൊന്നൊടുക്കുന്നത് അങ്ങേഅറ്റം അപലപനീയമാണെന്ന് യു.എന്‍ മേധാവി പറഞ്ഞു.
അതിനിടെ, ഗസ്സയുടെ വിവിധ ഇടങ്ങളില്‍ നടന്ന വെടിവയ്പ്പിലും വ്യോമാക്രമണത്തിലും കുറഞ്ഞത് 14 പേരെങ്കിലും കൊല്ലപ്പെട്ടതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതോടെ ചൊവ്വാഴ്ച കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി. 20 മാസത്തിലേറെയായി നടക്കുന്ന ഇസ്റാഈലി ആക്രമണങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ 55,362 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഗസ്സയിലെ ആരോഗ്യ വകുപ്പ് മന്ത്രാലയം വ്യക്തമാക്കുന്നത്.
In one of the deadliest assaults, Israel has killed over 100 Palestinians in Gaza, with witnesses reporting Israeli tanks firing at civilians seeking aid in Khan Younis. Hospitals are overwhelmed as casualties continue to rise.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പി.എസ്. ശ്രീധരൻപിള്ളയെ ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ നിയമനമില്ല
National
• 5 days ago
11 കിലോമീറ്റർ പിന്നിടാൻ ചിലവഴിച്ചത് രണ്ട് മണിക്കൂറിലധികം: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒരു കോടി രൂപ വാഗ്ദാനവുമായി ഈസ്മൈട്രിപ്പ് സഹസ്ഥാപകൻ
National
• 5 days ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തു വിട്ടു
Kerala
• 5 days ago
സംസ്ഥാനത്തെ സ്കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ
Kerala
• 5 days ago
യുഎസ് ചികിത്സ കഴിഞ്ഞ് മടങ്ങുന്നു; മുഖ്യമന്ത്രി നാളെ കേരളത്തിലെത്തും
Kerala
• 5 days ago
റാഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ
Kerala
• 5 days ago
നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു
National
• 5 days ago
ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം
National
• 5 days ago
'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം
Kerala
• 5 days ago
2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും
Football
• 5 days ago
നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍
International
• 5 days ago
അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര
Cricket
• 5 days ago
റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ
Football
• 5 days ago.jpeg?w=200&q=75)
മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert
bahrain
• 5 days ago
ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി
Football
• 5 days ago
UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും
uae
• 5 days ago
ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra
National
• 5 days ago
പാലക്കാട് നിപ ബാധിച്ച് മരിച്ചയാള്‍ യാത്ര ചെയ്തത് കെ.എസ്.ആര്.ടി.സിയില്‍, ഇയാളുടെ പേരക്കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ അടച്ചു, ആശുപത്രി ജീവനക്കാരും നിരീക്ഷണത്തില്‍
Kerala
• 5 days ago
'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്
National
• 5 days ago
വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്
Kerala
• 5 days ago
കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍
Kerala
• 5 days ago