ദുബൈയില്‍ നിന്നുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ നിരവധി ആഭ്യന്തര, വിദേശ സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; ബുക്കിങ് കുത്തനെ ഇടിഞ്ഞു
ദുബൈ/ന്യൂഡല്‍ഹി: മെയിന്റനന്‍സും പ്രവര്‍ത്തനപരവുമായ കാരണങ്ങളാല്‍ ദുബൈയില്‍ നിന്നും ഇന്ത്യയിലേക്കുള്ള രണ്ട് വിമാനങ്ങള്‍ ഉള്‍പ്പെടെ നിരവധി എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍. ദുബൈയില്‍ നിന്ന് ചെന്നൈയിലേക്കുള്ള എ.ഐ 906, ദുബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള എ.ഐ 2204 വിമാനങ്ങള്‍ റദ്ദാക്കിയ അന്താരാഷ്ട്ര വിമാനങ്ങളില്‍ ഉള്‍പ്പെടുന്നു. റദ്ദാക്കപ്പെട്ടവയില്‍ ആഭ്യന്തര സര്‍വിസുകളും ഉള്‍പ്പെടും.
യാത്രക്കാര്‍ക്ക് റദ്ദാക്കലിനോ സൗജന്യമായി ഷെഡ്യൂള്‍ ചെയ്യുന്നതിനോ ഉള്ള മുഴുവന്‍ തുകയും റീഫണ്ട് ചെയ്തിട്ടുണ്ടെന്ന് എയര്‍ലൈന്‍ അറിയിച്ചു.
അതിനിടെ, അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കുന്നതായി ഒരു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യ തങ്ങളുടെ വൈഡ്‌ബോഡി വിമാനങ്ങളുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ അടുത്ത ഏതാനും ആഴ്ചകളിലേക്ക് 15% കുറയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
33 ബോയിംഗ് 7878, 7879 വിമാനങ്ങളില്‍ 26 എണ്ണത്തില്‍ പരിശോധനകള്‍ പൂര്‍ത്തിയായതായും അവ സര്‍വിസിനായി അനുവദിച്ചതായും എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
'പ്രവര്‍ത്തനങ്ങളുടെ സ്ഥിരത, മികച്ച കാര്യക്ഷമത, യാത്രക്കാര്‍ക്കുള്ള അസൗകര്യം കുറയ്ക്കല്‍ എന്നിവ ഉറപ്പാക്കാന്‍' ജൂലൈ പകുതി വരെ പ്രാബല്യത്തില്‍ വരുന്ന വെട്ടിക്കുറയ്ക്കലുകള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ കൂട്ടിച്ചേര്‍ത്തു.
അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാര്‍ കുറഞ്ഞു. അന്തരാഷ്ട്ര സര്‍വിസുകളില്‍ ശരാശരി 20 ശതമാനവും ആഭ്യന്തര സര്‍വിസുകളില്‍ പത്ത് ശതമാനവും ഇടിവ് സംഭവിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യാ സര്‍വിസുകള്‍ ആവശ്യപ്പെടുന്നവരുടെ എണ്ണം കുറഞ്ഞതായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപറേറ്റേഴ്‌സ് അധ്യക്ഷന്‍ രവി ഗോസൈന്‍ പറഞ്ഞു.
ഇത് ഒരു ഹ്രസ്വകാല പ്രവണത മാത്രമായിരിക്കുമെന്നാണ് തോന്നുന്നതെന്നും കാലക്രമേണ എയര്‍ ഇന്ത്യയിലുള്ള വിശ്വാസത്തില്‍ സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗോസൈന്‍ പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി, ദീര്‍ഘദൂര റൂട്ടുകളില്‍ വലിയ നിരക്ക് ഇളവുകള്‍ എയര്‍ ഇന്ത്യ നടപ്പിലാക്കിയിട്ടുണ്ട്. പ്രധാന അന്താരാഷ്ട്ര റൂട്ടുകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 30 മുതല്‍ 70 ശതമാനം വരെ നിരക്കുകള്‍ ഏയര്‍ ഇന്ത്യ കുറച്ചിട്ടുണ്ട്.
Air India cancels several domestic and international services, including flights from Dubai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."