HOME
DETAILS

ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ് എൻ. ശിവരാജൻ; മന്ത്രി ശിവൻകുട്ടി, 'ശവൻകുട്ടി'യെന്നും ആക്ഷേപം

  
Salah
June 21 2025 | 08:06 AM

indian national flag should be replaced with the saffron flag said n sivarajan

പാലക്കാട്: ദേശീയ പതാകയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജൻ. ഇന്ത്യൻ ദേശീയ പതാകയായ ത്രിവർണ പതാക മാറ്റി പകരം കാവിക്കൊടിയാക്കണമെന്ന് എൻ. ശിവരാജൻ പറഞ്ഞു. ഭാരതാംബ വിവാദത്തിൽ പ്രതികരിക്കുന്നതിനിടെയാണ് ശിവരാജന്റെ വിവാദ പരാമർശം ഉണ്ടായത്.

ദേശീയപതാകയായ ത്രിവർണ പതാകയ്ക്ക്  സമാനമായ പതാക ഉപയോഗിക്കുന്ന കോൺഗ്രസ്, എൻ.സി.പി ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ പതാക നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞു. കോൺഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചരിത്രമറിയാത്ത പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും സോണിയാ ഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ ആക്ഷേപിച്ചു.

സിപിഎം വേണമെങ്കിൽ പച്ചയും വെള്ളയും പതാക ഉപയോഗിക്കട്ടെയന്നും എൻ. ശിവരാജൻ പറഞ്ഞു. ഇതോടൊപ്പം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെയും ബിജെപി നേതാവ് ആക്ഷേപിച്ചു. ശിവൻകുട്ടിയെ ശവൻകുട്ടി എന്ന് വിളിച്ചാണ് ശിവരാജൻ ആക്ഷേപിച്ചത്. 

ഭാരതാംബ വിവാദത്തിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടിയിലെ പുഷ്പാർച്ചനയ്ക്കുശേഷമായിരുന്നു പാലക്കാട് നഗരസഭാ കൗൺസിലർകൂടിയായ ശിവരാജന്റെ പ്രതികരണം. പാലക്കാട് കോട്ടമൈതാനത്താണ് ബിജെപിയുടെ പുഷ്പാർച്ചനയും പ്രതിഷേധ പരിപാടിയും നടന്നത്. ആർഎസ്എസിന്റെ കാവി കൊടി പിടിച്ച ഭാരതാംബയുടെ ചിത്രത്തിലായിരുന്നു പുഷ്പാർച്ചന നടന്നത്.

 

Former BJP National Council member N. Shivarajan has stirred controversy with a remark against the national flag. He stated that the Indian national flag, the Tricolour, should be replaced with the saffron flag. Shivarajan made the controversial statement while commenting on the ongoing Bharat Mata controversy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  16 hours ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  16 hours ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  16 hours ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  17 hours ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  17 hours ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  17 hours ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  17 hours ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  17 hours ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  18 hours ago
No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  19 hours ago