HOME
DETAILS

സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ 

  
Web Desk
June 21 2025 | 17:06 PM

Jasprit Bumrah Create Historical Record in Test Cricket

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ തകർപ്പൻ റെക്കോർഡ്‌ സ്വന്തമാക്കി ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിന്റെ ന്നാം ഇന്നിംഗ്സിലെ ആദ്യ ഓവറിൽ തന്നെ ബുംറ വിക്കറ്റ് നേടുകയായിരുന്നു. സാക്ക് ക്രാളിയെയാണ് ബുംറ വീഴ്ത്തിയത്. ബെൻ ഡക്കറ്റിന്റെ വിക്കറ്റും ബുംറ സ്വന്തമാക്കി. 

 ടെസ്റ്റ് ക്രിക്കറ്റിൽ സേന രാജ്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായാണ് ബുംറ മാറിയത്. ഇതിനോടകം തന്നെ താരം 148 വിക്കറ്റുകളാണ് സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾക്കെതിരെ നേടിയത്. 146 വിക്കറ്റുകൾ നേടിയ മുൻ പാക്കിസ്ഥാൻ താരം വസിം അക്രമിനെ മറികടന്നുകൊണ്ടാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്.

ഒന്നാം ഇന്നിങ്സിൽ 471 റൺസിനാണ് ഇന്ത്യ പുറത്തായത്. മൂന്ന് താരങ്ങളുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ ഇംഗ്ലണ്ടിന് നേരെ ഉയർത്തിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, റിഷബ് പന്ത്, യശ്വസി ജെയ്‌സ്വാൾ എന്നിവരാണ് സെഞ്ച്വറി നേടിയത്. 178 പന്തിൽ 134 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. 12 ഫോറുകളും ആറ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്. 

ഈ സെഞ്ച്വറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന വിക്കറ്റ് കീപ്പർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനും പന്തിന് സാധിച്ചു. തന്റെ ഏഴാം സെഞ്ച്വറിയാണ് പന്ത് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ആറ് സെഞ്ച്വറികൾ നേടിയ മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ മറികടന്നു കൊണ്ടാണ് പന്ത് ഈ നേട്ടം തന്റെ പേരിൽ എഴുതി ചേർത്തത്. 

പന്തിന് പുറമെ ഗിൽ 227 പന്തിൽ 19 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 147 റൺസും നേടി. യശ്വസി ജെയ്‌സ്വാൾ 158 പന്തിൽ 101 റൺസും നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്.

Jasprit Bumrah Create Historical Record in Test Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ

International
  •  5 hours ago
No Image

ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ

International
  •  5 hours ago
No Image

ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്

International
  •  6 hours ago
No Image

നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Kerala
  •  6 hours ago
No Image

അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി

Football
  •  6 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം

International
  •  6 hours ago
No Image

ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി

National
  •  7 hours ago
No Image

മലപ്പുറത്ത് തിരച്ചിലിനിടെ വീണ്ടും കടുവയുടെ ആക്രമണം: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം 

Kerala
  •  7 hours ago
No Image

സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ  

Kerala
  •  8 hours ago
No Image

ധോണിയുടെ റെക്കോർഡും തകർന്നുവീണു; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമനായി പന്തിന്റെ തേരോട്ടം

Cricket
  •  8 hours ago