HOME
DETAILS

നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറി; 3 സ്ത്രീകൾക്ക് പരിക്ക്, ഇറങ്ങിയോടി ഡ്രൈവറും ജീവനക്കാരും

  
June 21 2025 | 11:06 AM

Bus Crashes into Waiting Shed in Thrissur 3 Women Injured Driver and Crew Flee

തൃശൂർ: ചൊവ്വൂർ അഞ്ചാംകല്ലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് ഇടിച്ചുകയറി മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു. തൃപ്രയാറിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന 'അൽ-അസ' ബസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ-കൊടുങ്ങല്ലൂർ റോഡിൽ, ചൊവ്വൂർ അഞ്ചാംകല്ല് പൊലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമാണ് അപകടം. ബസ് ഇടതുവശത്തേക്ക് പാഞ്ഞുകയറി വെയിറ്റിംഗ് ഷെഡ്ഡിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ വൈദ്യുതി പോസ്റ്റ് തകർന്നു.

അപകടത്തിന് പിന്നാലെ ഡ്രൈവറും ബസിലെ മറ്റ് ജീവനക്കാരും ഇറങ്ങിയോടി. നാട്ടുകാർ ഡ്രൈവറെ പിന്തുടർന്നെങ്കിലും, റോഡരികിലെ മതിൽ ചാടി പറമ്പിലൂടെ അയാൾ രക്ഷപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

A private bus, 'Al-Azza,' lost control and crashed into a waiting shed at Chovvur, Thrissur, injuring three women, one critically. The accident occurred on Saturday around noon on the Thrissur-Kodungallur road, damaging an electric post. The driver and crew fled the scene, with locals unable to apprehend them. Police have registered a case and are investigating.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുംറയല്ല! ഏതൊരു ക്യാപ്റ്റനും ടീമിലുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ബൗളർ അവനാണ്: സുനിൽ ഗവാസ്‌കർ

Cricket
  •  15 hours ago
No Image

കടലുണ്ടി ട്രെയിൻ ദുരന്തത്തിന് 24 വയസ്സ്: പാലത്തിന് മുകളിലൂടെ ഓരോ ട്രെയിനുകളും കുതിച്ചു പായുമ്പോഴും വർഷത്തിനിപ്പുറവും വേട്ടയാടപ്പെടുന്ന വേദനകൾ 

Kerala
  •  16 hours ago
No Image

കുളത്തുപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി തൂങ്ങിമരിച്ച നിലയിൽ

Kerala
  •  16 hours ago
No Image

കീപ്പിങ്ങിൽ മിന്നലായി പന്ത്; ചോരാത്ത കൈകളുമായി അടിച്ചുകയറിയത് ഇതിഹാസം വാഴുന്ന ലിസ്റ്റിലേക്ക്

Cricket
  •  16 hours ago
No Image

ഇസ്റാഈലിന്റെ മൊസാദിന് വേണ്ടി ചാരവൃത്തി; ഇറാൻ മറ്റൊരു ചാരനെ തൂക്കിലേറ്റി

International
  •  16 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ഇറാൻ പ്രസിഡന്റുമായി ചർച്ച

International
  •  16 hours ago
No Image

റൊണാൾഡോയെ വീഴ്ത്താൻ വേണ്ടത് വെറും രണ്ട് ഗോൾ; ചരിത്ര റെക്കോർഡിനരികെ മെസി

Football
  •  17 hours ago
No Image

ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി

National
  •  18 hours ago
No Image

വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം

Kerala
  •  18 hours ago
No Image

ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ

International
  •  18 hours ago