
ധോണിയുടെ റെക്കോർഡും തകർന്നുവീണു; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമനായി പന്തിന്റെ തേരോട്ടം

ലീഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ലീഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ 471 റൺസിനാണ് ഇന്ത്യ പുറത്തായത്. മൂന്ന് താരങ്ങളുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ ഇംഗ്ലണ്ടിന് നേരെ ഉയർത്തിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, റിഷബ് പന്ത്, യശ്വസി ജെയ്‌സ്വാൾ എന്നിവരാണ് സെഞ്ച്വറി നേടിയത്. 178 പന്തിൽ 134 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. 12 ഫോറുകളും ആറ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്.
ഈ സെഞ്ച്വറി നേടിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടുന്ന വിക്കറ്റ് കീപ്പർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനും പന്തിന് സാധിച്ചു. തന്റെ ഏഴാം സെഞ്ച്വറിയാണ് പന്ത് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. ആറ് സെഞ്ച്വറികൾ നേടിയ മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ മറികടന്നു കൊണ്ടാണ് പന്ത് ഈ നേട്ടം തന്റെ പേരിൽ എഴുതി ചേർത്തത്.
പന്തിന് പുറമെ ഗിൽ 227 പന്തിൽ 19 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 147 റൺസും നേടി. യശ്വസി ജെയ്‌സ്വാൾ 158 പന്തിൽ 101 റൺസും നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്. ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് യുവതാരം സായ് സുദർശനും നീണ്ട എട്ടു വർഷത്തിനുശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം കരുൺ നായരും ഇന്ത്യൻ ബാറ്റിങ്ങിൽ നിരാശപ്പെടുത്തി. ഇരുവരും പൂജ്യം റൺസിനാണ് മടങ്ങിയത്.
ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ജോഷ് ടോങ്യു എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രൈയ്ഡൻ കാർസ്, ഷോയിബ് ബഷീർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ
സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടംഗ്, ഷോയിബ് ബഷീർ.
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), കരുൺ നായർ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
Rshabh Pant break MS Dhoni Record in Test Crcket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലണ്ടനിൽ നടന്ന കൂറ്റൻ ഫലസ്തീൻ അനുകൂല റാലി: ഇറാന് പിന്തുണ പ്രഖ്യാപിച്ച് അനുകൂലർ
International
• 9 hours ago
ഇറാനെ ആക്രമിക്കാൻ യുഎസ് ശ്രമിക്കുന്നതായി സൂചന ? ആണവ പദ്ധതി ഉപേക്ഷിക്കാൻ തയാറല്ലെന്ന് ഇറാൻ
International
• 10 hours ago
സേനയിലെ ഏകാധിപതി; ഏഷ്യൻ വൻകരയും കീഴടക്കി ചരിത്രം രചിച്ച് ബുംറ
Cricket
• 10 hours ago
ഇറാനിലെ ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്റാഈൽ ആക്രമണങ്ങൾ; മാനുഷിക, പാരിസ്ഥിതിക ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് ഗൾഫ് രാജ്യങ്ങൾ
International
• 10 hours ago
ഇറാനിലെ ബുഷെഹറിൽ ആണവ ദുരന്ത ഭീഷണി: ഫുകുഷിമയ്ക്ക് സമാനമായ അപകടം ഉണ്ടാകുമെന്ന് വിദഗ്ധർ
International
• 11 hours ago
ഇറാൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നീക്കം? ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങി ഡൊണാൾഡ് ട്രംപ്
International
• 11 hours ago
നാദിർഷായുടെ വളർത്തുപൂച്ചയുടെ മരണം: ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Kerala
• 12 hours ago
അദ്ദേഹത്തെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു, പക്ഷെ ഞങ്ങൾ സുഹൃത്തുക്കളല്ല: മെസി
Football
• 12 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം
International
• 12 hours ago
ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി
National
• 12 hours ago
സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ
Kerala
• 13 hours ago
ഇസ്റാഈലിന്റെ ആക്രമണങ്ങൾ: ആണവ ചോർച്ചയ്ക്ക് കാരണമായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് ഇറാൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി
International
• 13 hours ago
'ദി സവാള വട' ആക്ഷേപഹാസ്യ ഇൻസ്റ്റാഗ്രാം പേജ് ഇന്ത്യയിൽ നിരോധിച്ചു; നിരോധനത്തിന്റെ കാരണം സർക്കാർ വ്യക്തമാക്കണം, ആവശ്യവുമായി ടീം
Kerala
• 14 hours ago
മെസിയെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ മികച്ച താരം അദ്ദേഹമാണ്: നാനി
Football
• 14 hours ago
നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറി; 3 സ്ത്രീകൾക്ക് പരിക്ക്, ഇറങ്ങിയോടി ഡ്രൈവറും ജീവനക്കാരും
Kerala
• 16 hours ago
കേരളത്തിൽ 7 ദിവസം ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 16 hours ago
ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു
National
• 18 hours ago
കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ
Kerala
• 18 hours ago
ഫലസ്തീൻ അഭയാർത്ഥികൾക്ക് കൂടുതൽ പിന്തുണ വാഗ്ദാനം: തുർക്കിയിൽ UNRWA ഓഫീസ് തുറക്കുമെന്ന് പ്രസിഡന്റ് ഉർദോഗൻ
International
• 14 hours ago
ഓപ്പറേഷൻ സിന്ധു; നാലാമത്തെ വിമാനം ഡൽഹിയിൽ; ഒരു മലയാളി വിദ്യാർഥി ഉൾപ്പെടെ 278 പേർ നാട്ടിൽ
National
• 14 hours ago
ദേശിയ പതാക വിവാദം; ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതിയുമായി കോൺഗ്രസ്
Kerala
• 15 hours ago