HOME
DETAILS

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി: 'മാച്ച് ഫിക്സ്ഡ്', തെളിവുകൾ നശിപ്പിക്കുന്നുവെന്ന് ആരോപണം

  
Ajay
June 21 2025 | 12:06 PM

Rahul Gandhi Accuses Election Commission of Match Fixing and Evidence Destruction

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിന് പകരം, തെരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ നശിപ്പിക്കാൻ കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയെന്ന് അദ്ദേഹം ആരോപിച്ചു. 'മാച്ച് ഫിക്സ്ഡ്' ആണെന്നും, തെരഞ്ഞെടുപ്പുകൾ മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്നതാണെന്നും, ഭാവിയിലും അട്ടിമറികൾ ഉണ്ടാകാമെന്നും രാഹുൽ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു.

മെയ് 30ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന മുഖ്യ ഇലക്ടറൽ ഓഫീസർമാർക്ക് അയച്ച കത്തിൽ, 45 ദിവസത്തിന് ശേഷം തെരഞ്ഞെടുപ്പിന്റെ സിസിടിവി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങൾ നശിപ്പിക്കാൻ നിർദേശിച്ചു. ഇലക്ട്രോണിക് ഡേറ്റ വഴിയുള്ള ദുരുപയോഗം തടയാനാണ് ഈ നടപടിയെന്നാണ് വിശദീകരണം. ജനപ്രാതിനിധ്യ നിയമപ്രകാരം, തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ 45 ദിവസത്തിനുള്ളിൽ പരാതി നൽകാത്തപക്ഷം ദൃശ്യങ്ങൾ നശിപ്പിക്കാമെന്നാണ് വ്യവസ്ഥ.

കഴിഞ്ഞ ഡിസംബറിൽ, സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നൽകാനാവില്ലെന്ന് വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയിരുന്നു. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപണം ഉന്നയിച്ച് രാഹുൽ ഗാന്ധി പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും, കമ്മീഷൻ അത് നിഷേധിക്കുകയും വോട്ടർ പട്ടിക മാത്രം നൽകാമെന്ന് അറിയിക്കുകയും ചെയ്തു.

പുതിയ നിർദേശത്തിനെതിരെ രാഹുൽ ഗാന്ധി കടുത്ത വിമർശനം ഉന്നയിച്ചു. "സിസിടിവി ദൃശ്യങ്ങൾ ചോദിച്ചപ്പോൾ നിയമം മാറ്റി മറച്ചുവച്ചു. വോട്ടർ പട്ടിക ആവശ്യപ്പെട്ടപ്പോൾ നൽകിയില്ല. ഇപ്പോൾ ദൃശ്യങ്ങൾ നശിപ്പിക്കാനുള്ള നീക്കം. ഇത് ജനാധിപത്യത്തിന് വിഷമാണ്," അദ്ദേഹം കുറ്റപ്പെടുത്തി. വിവിപാറ്റ് സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ രണ്ട് വർഷമായി കോൺഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും, കമ്മീഷൻ സമയം നൽകുന്നില്ലെന്നും അവർ പരാതിപ്പെട്ടു.

Rahul Gandhi has accused the Election Commission of destroying evidence by ordering the deletion of CCTV, webcasting, and video footage 45 days after elections, claiming it indicates "match fixing." He criticized the EC for refusing to share CCTV footage and voter lists, especially after alleging rigging in the Maharashtra Assembly elections. The EC's May 30 directive allows footage destruction if no complaints are filed within 45 days, per the Representation of the People Act. Gandhi warns such actions threaten democracy.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  4 days ago
No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  4 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  4 days ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  4 days ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  4 days ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  4 days ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  4 days ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  4 days ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  4 days ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  4 days ago