HOME
DETAILS

ഇസ്റാഈലിന്റെ ആക്രമണങ്ങൾ: ആണവ ചോർച്ചയ്ക്ക് കാരണമായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് ഇറാൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി   

  
Sabiksabil
June 21 2025 | 14:06 PM

Irans Deputy Health Minister Fully Prepared to Handle Nuclear Leakage if Caused by Israeli Attacks


തെഹ്‌റാൻ: ഇസ്റാഈൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടത്തുന്നത് ആണവ ചോർച്ചയ്ക്ക് കാരണമായാൽ, അതിനെ നേരിടാൻ പൂർണ സജ്ജമാണെന്ന്  ഇറാൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി അലി ജാഫരിയൻ. ഇസ്റാഈൽ പാരമ്പര്യേതര ആയുധങ്ങൾ ഉപയോഗിച്ചതിന് തെളിവില്ലെങ്കിലും, എല്ലാ അടിയന്തര സാഹചര്യങ്ങൾക്കും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

"ആണവ റിയാക്ടറുകൾക്ക് നേരെ ആക്രമണം നടന്നാൽ, അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ഞങ്ങൾ സജ്ജരാണ്. എന്നാൽ, അത്തരമൊരു സാഹചര്യം ഉണ്ടാകില്ലെന്നാണ് ഞങ്ങളുടെ പ്രതീക്ഷ," ജാഫരിയൻ പറഞ്ഞു.

ആശുപത്രികൾക്ക് നേരെ ആക്രമണം: 430 മരണം

ഇസ്റാഈലിന്റെ ആക്രമണങ്ങളിൽ മൂന്ന് ആശുപത്രികൾ തകർക്കപ്പെട്ടതായും കെർമാൻഷായിലെ ആശുപത്രി പൂർണമായി ഒഴിപ്പിച്ചതായും ജാഫരിയൻ അറിയിച്ചു. എട്ട് ദിവസത്തിനിടെ 430 സാധാരണക്കാർ കൊല്ലപ്പെടുകയും 3,500-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഇറാനിലെ സിവിലിയൻ മനുഷ്യർക്കു നേരെ ഇസ്റാഈൽ നടത്തുന്ന ആക്രമണങ്ങളിൽ ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര റെഡ് ക്രോസും ഇസ്റാഈലിനെതിരെ നടപടി എടുക്കണമെന്നും അതേസമയം ​ഗസ്സയിൽ ഒന്നര വർഷമായി അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ലയെന്നും" അദ്ദേഹം ആരോപിച്ചു.

ഇസ്റാഈൽ മനുഷ്യാവകാശ ലംഘനം: ഇറാന്റെ വിമർശനം

ഇസ്റാഈലിനെക്കാൾ അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയ മറ്റൊരു രാജ്യവുമില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബഗായ് കുറ്റപ്പെടുത്തി. "തങ്ങളുടെ കുറ്റകൃത്യങ്ങൾക്ക് ശിക്ഷയിൽ നിന്ന് ഇസ്റാഈൽ എപ്പോഴും രക്ഷപ്പെട്ടിട്ടുണ്ട്," ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഈ അനീതിക്കെതിരെ നിലകൊള്ളാൻ ഐക്യരാഷ്ട്രസഭയിലെ എല്ലാ അംഗരാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ബലപ്രയോഗം നിരോധിക്കുന്നത് യുഎൻ ചാർട്ടറിന്റെ അടിസ്ഥാന തത്വമാണ്," ബഗായ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago