HOME
DETAILS

'ഒടുവിൽ ദേശീയ പതാക പിടിച്ച് ബിജെപി'; ഭാരതാംബയുടെ ചിത്രത്തിൽ നിന്ന് ആർഎസ്എസ് കൊടിയും ഭൂപടവും മാറ്റി

  
Salah
June 21 2025 | 04:06 AM

BJP has replaced the image of Bharat Mata holding an RSS flag

തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ ആർഎസ്എസ് കൊടിയേന്തിയ ഭാരതാംബയെ മാറ്റി ബിജെപി. പുറകിലെ വിവാദ ഭൂപടവും പിൻവലിച്ചിട്ടുണ്ട്. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് പോസ്റ്ററിലാണ് ഈ മാറ്റം.'ഭാരതമാതാവിന് പുഷ്പാർച്ചന' എന്ന പേരിൽ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് പുതിയ മാറ്റം.

ആർഎസ്എസിന്റെ കാവിക്കൊടിക്കു പകരം ഇന്ത്യൻ ദേശീയ പതാകയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിൽ ചേർത്തിരിക്കുന്നത്. ഭാരതാംബയ്ക്ക് പുറകിലുള്ള ആർഎസ്എസ് ഉപയോഗിക്കുന്ന 'അഖണ്ഡഭാരത ഭൂപട'വും അപ്രത്യക്ഷമായിട്ടുണ്ട്. എന്തുവന്നാലും ഭാരതാംബ ചിത്രം മാറ്റില്ലെന്ന രാജ്ഭവന്റെ കാടുപിടുത്തം നിൽക്കുന്നതിനിടെയാണ് ഗവർണറെ തള്ളി ബിജെപി പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്.

ഭാരതമാതാവിനോടും ഭരണഘടനാ സംവിധാനങ്ങളോടുമുള്ള കേരള സർക്കാരിന്റെ അവഹേളനത്തിൽ പ്രതിഷേധിച്ചാണ് സെക്രട്ടറിയേറ്റിന് മുമ്പിലെ പരിപാടിയെന്നാണ് ബിജെപി ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടകൻ മുൻ കേന്ദ്രമന്ത്രി വി മുരളീധരനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റേയും ചിത്രവും പോസ്റ്ററിലുണ്ട്. 

Bhrathambha BJP poster.jpg

നേരത്തെ, കാവിക്കൊടി പിടിച്ച് ഇന്ത്യയുടെ വിവാദ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന ആവശ്യവുമായി കേരള ഗവർണർ രംഗത്തുവന്നിരുന്നു. ഗവർണറുടെ ഈ തീരുമാനത്തിനെതിരെ കൃഷിമന്ത്രി പി. പ്രസാദ്, വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി എന്നിവർ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. ഇത് സർക്കാർ - ഗവർണർ തുറന്ന പോരിലേക്ക് എത്തിച്ചു. രാജ്ഭവനിലെ എല്ലാ പരിപാടിയിലും കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വേണമെന്ന നിലപാടിലേക്ക് ഗവർണർ എത്തിയിരുന്നു. ഗവർണറുടെ ആർഎസ്എസ് നിലാപാടിനെതിരെ ശിവൻകുട്ടി തുറന്നടിക്കുകയും ചെയ്തു. ഇതിനിടെയാണ് ബിജെപി ചിത്രം മാറ്റിയത്.   

അതേസമയം, ബിജെപിയുടെ ഫേസ്ബുക്ക് പോസ്റ്ററിന് താഴെ നിരവധി പേർ ഭാരതാംബയുടെ കൈയ്യിലെ കൊടിയുടെ മാറ്റം ചൂണ്ടികാണിച്ചു. ഭാരതാംബയുടെ കൊടിയുടെ നിറം ഇടക്കിടയ്ക്ക് മാറുന്നുണ്ടോയെന്ന പരിഹാസമാണ് കൂടുതൽ കാണുന്നത്. ഗവർണർ വിഷയവും പലരും ഉന്നയിക്കുന്നത്.

 

Following controversies, the BJP has replaced the image of Bharat Mata holding an RSS flag. The controversial map in the background has also been withdrawn. These changes were made to a poster shared on the official Facebook page of the Kerala BJP. The updated poster is for a protest event to be held in front of the Secretariat titled "Floral Tribute to Bharat Mata."

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ

International
  •  6 days ago
No Image

‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ

International
  •  6 days ago
No Image

കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി

Kerala
  •  6 days ago
No Image

അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്

National
  •  6 days ago
No Image

പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ

Kerala
  •  6 days ago
No Image

പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു

Kerala
  •  6 days ago
No Image

തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം

Kerala
  •  6 days ago
No Image

നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ

Kerala
  •  6 days ago
No Image

പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃത​ദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും

Kerala
  •  6 days ago
No Image

സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി

Kerala
  •  6 days ago

No Image

സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

Kerala
  •  7 days ago
No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  7 days ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  7 days ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  7 days ago