HOME
DETAILS

ദേശിയ പതാക വിവാദം; ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതിയുമായി കോൺഗ്രസ്

  
June 21 2025 | 13:06 PM

National flag controversy Congress files complaint against BJP leader N Shivarajan

പാലക്കാട്: ദേശീയ പതാക വിവാദത്തിൽ പാലക്കാടിലെ ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതി നൽകി കോൺഗ്രസ്. പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പരാതി നൽകിയത്. രാജ്യദ്രോഹ കുറ്റത്തിന്റെ വിവിധ വകുപ്പുകൾ ചുമത്തണം എന്നാണ് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെട്ടത്. 

ഇന്ത്യയുടെ ദേശീയ പതാക ത്രിവർണ പതാകയ്ക്ക് പകരം കാവിക്കൊടി ആക്കണം എന്നായിരുന്നു ശിവരാജൻ നടത്തിയ പ്രസംഗം. ഭാരതാംബ വിവാദത്തിൽ പുഷ്പാർച്ചനക്ക് ശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ ഈ പരാമർശം. 

ഇതിനു പിന്നാലെ മന്ത്രി ശിവൻകുട്ടിയെ ശവംകുട്ടി എന്നും ശിവരാജൻ ആക്ഷേപിച്ചിരുന്നു. ദേശീയ പതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പറഞ്ഞിരുന്നു. കോൺഗ്രസ് പാർട്ടി പച്ച പതാക ഉപയോഗിക്കട്ടെ, ഇന്ത്യയുടെ ചരിത്രങ്ങൾ അറിയാത്ത രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെ എന്നും ശിവരാജൻ വ്യക്തമാക്കിയിരുന്നു. ബിജെപി മുൻ ദേശീയ കൗൺസിൽ അംഗം കൂടിയായിരുന്നു എൻ ശിവരാജൻ.

National flag controversy Congress files complaint against BJP leader N Shivarajan



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി: 'മാച്ച് ഫിക്സ്ഡ്', തെളിവുകൾ നശിപ്പിക്കുന്നുവെന്ന് ആരോപണം

National
  •  6 hours ago
No Image

നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറി; 3 സ്ത്രീകൾക്ക് പരിക്ക്, ഇറങ്ങിയോടി ഡ്രൈവറും ജീവനക്കാരും

Kerala
  •  7 hours ago
No Image

കേരളത്തിൽ 7 ദിവസം ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  7 hours ago
No Image

ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു

National
  •  8 hours ago
No Image

കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ

Kerala
  •  9 hours ago
No Image

എയർ ഇന്ത്യയിൽ ഗുരുതര വീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎയുടെ കർശന നടപടി

National
  •  9 hours ago
No Image

താൻ ഒരു സമാധാനദൂതനാണ്, എന്നിട്ടും നൊബേൽ പുരസ്കാരം തനിക്ക് കിട്ടില്ലെന്ന് ട്രംപ്: "ജനങ്ങൾക്ക് എല്ലാം അറിയാം, അത് മതി"

International
  •  9 hours ago
No Image

ഉച്ചത്തിൽ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയർ വിദ്യാർഥികൾ; ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു

Kerala
  •  10 hours ago
No Image

ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ് എൻ. ശിവരാജൻ; മന്ത്രി ശിവൻകുട്ടി, 'ശവൻകുട്ടി'യെന്നും ആക്ഷേപം

Kerala
  •  10 hours ago
No Image

മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ച ചില ജനപ്രിയ മോഡലുകൾ തിരിച്ചുവിളിച്ചു; കാരണം ഇതാണ്

National
  •  10 hours ago