
എയർ ഇന്ത്യയിൽ ഗുരുതര വീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎയുടെ കർശന നടപടി

ന്യൂഡൽഹി: വിമാന ജീവനക്കാരുടെ ഷെഡ്യൂളിംഗുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ഗുരുതര ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉത്തരവിട്ടു. എയർ ഇന്ത്യ സ്വമേധയാ വെളിപ്പെടുത്തിയ വിവരങ്ങളാണ് ഈ നടപടിക്ക് വഴിവെച്ചത്.
നിർബന്ധിത ലൈസൻസിംഗ്, വിശ്രമ സമയം, പ്രവർത്തന പരിചയം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാതെ വിമാന ജീവനക്കാരെ ഷെഡ്യൂൾ ചെയ്യുകയും പറക്കാൻ അനുവദിക്കുകയും ചെയ്തതായി എയർ ഇന്ത്യ സമ്മതിച്ചു. എആർഎംഎസ് (ഏവിയേഷൻ റിസോഴ്സ് മാനേജ്മെന്റ് സിസ്റ്റം) സംവിധാനത്തിൽ നിന്ന് സിഎഇ ഫ്ലൈറ്റ് ആൻഡ് ക്രൂ മാനേജ്മെന്റ് സിസ്റ്റത്തിലേക്കുള്ള മാറ്റത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് ഈ വീഴ്ചകൾ കണ്ടെത്തിയത്.
എയർ ഇന്ത്യയുടെ വെളിപ്പെടുത്തലുകൾ, ജീവനക്കാരുടെ ഷെഡ്യൂളിംഗ്, മേൽനോട്ടം, ആഭ്യന്തര ഉത്തരവാദിത്തം എന്നിവയിലെ വ്യവസ്ഥാപിത പിഴവുകളിലേക്ക് വിരൽ ചൂണ്ടുന്നു. ഈ വീഴ്ചകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാത്തത് ഗുരുതര ആശങ്കയുണ്ടാക്കുന്നതാണെന്ന് ഡിജിസിഎയുടെ ജൂൺ 20ലെ ഉത്തരവിൽ വ്യക്തമാക്കി.
ചൂരാ സിംഗ് (ഡിവിഷണൽ വൈസ് പ്രസിഡന്റ്), പിങ്കി മിത്തൽ (ഡയറക്ടറേറ്റ് ഓഫ് ഓപ്പറേഷൻസ്, ക്രൂ ഷെഡ്യൂളിംഗ് ചീഫ് മാനേജർ), പായൽ അറോറ (ക്രൂ ഷെഡ്യൂളിംഗ് – പ്ലാനിംഗ്) എന്നിവരാണ് ഈ ലംഘനങ്ങൾക്ക് നേരിട്ട് ഉത്തരവാദികളായി കണ്ടെത്തപ്പെട്ടവർ. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്‌വിക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം ടേക്ക് ഓഫിന് തൊട്ടുപിന്നാലെ തകർന്ന് 241 പേർ മരിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.
അനധികൃത ക്രൂ പെയറിംഗുകൾ, ലൈസൻസിംഗ്, റെസൻസി മാനദണ്ഡങ്ങളുടെ ലംഘനങ്ങൾ, ഷെഡ്യൂളിംഗ് പ്രോട്ടോക്കോളുകളിലെ പിഴവുകൾ, മേൽനോട്ടത്തിലെ വീഴ്ചകൾ എന്നിവയാണ് ഈ ഉദ്യോഗസ്ഥർക്കെതിരെ ചുമത്തപ്പെട്ട ആരോപണങ്ങൾ.
ഡിജിസിഎ, ഈ മൂന്ന് ഉദ്യോഗസ്ഥരെയും ഷെഡ്യൂളിംഗുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളിൽ നിന്നും നീക്കം ചെയ്യാൻ എയർ ഇന്ത്യക്ക് നിർദേശം നൽകി. കൂടാതെ, ഇവർക്കെതിരെ അടിയന്തര അച്ചടക്ക നടപടികൾ ആരംഭിക്കണമെന്നും, ഈ നടപടികളുടെ ഫലം 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിൽ വ്യക്തമാക്കി.
ഷെഡ്യൂളിംഗ് രീതികളിൽ തിരുത്തൽ പരിഷ്കാരങ്ങൾ പൂർത്തിയാകുന്നതുവരെ, ഈ ഉദ്യോഗസ്ഥരെ ഓപ്പറേഷണൽ ഇതര റോളുകളിലേക്ക് മാറ്റണമെന്നും വിമാന സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ചുമതലയും വഹിക്കാൻ അനുവദിക്കരുതെന്നും ഡിജിസിഎ നിർദേശിച്ചു. ഭാവിയിൽ ക്രൂ ഷെഡ്യൂളിംഗ്, ലൈസൻസിംഗ്, അല്ലെങ്കിൽ ഫ്ലൈറ്റ് ടൈം ലിമിറ്റേഷൻസ് എന്നിവയിൽ ലംഘനങ്ങൾ കണ്ടെത്തിയാൽ, പിഴ, ലൈസൻസ് സസ്പെൻഷൻ, അല്ലെങ്കിൽ ഓപ്പറേറ്റർ പെർമിഷനുകൾ റദ്ദാക്കൽ തുടങ്ങിയ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• a day ago
സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും
Kerala
• a day ago
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election
National
• a day ago
വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
Kerala
• a day ago
പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത
Kerala
• a day ago
അമ്മയെയും, ആണ്‍ സുഹൃത്തിനെയും വീട്ടില്‍ വെച്ച് കണ്ടു; അച്ഛനോട് പറയുമെന്ന് പറഞ്ഞ പതിനൊന്നുകാരനെ ക്രൂരമായി മര്‍ദ്ദിച്ചു; പ്രതികള്‍ക്ക് കഠിന തടവ്
Kerala
• a day ago
കൊച്ചിയിൽ ബ്രസീൽ ദമ്പതിമാർ ലഹരി മരുന്ന് വിഴുങ്ങിയ സംഭവം; 70 കൊക്കെയ്ൻ ഗുളികകൾ പുറത്തെടുത്തു; 30-ലധികം ഇനിയും ശരീരത്തിൽ
Kerala
• a day ago
എയര്‍ ഇന്ത്യ അപകടം; പ്രാഥമിക റിപ്പോര്‍ട്ട് തള്ളി പൈലറ്റ് അസോസിയേഷന്‍; പിഴവ് പൈലറ്റിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമെന്ന് ആരോപണം
National
• a day ago
കേരള സർവകലാശാലയിലെ പോര് അവസാനിക്കുമോ? വി.സിയുടെ ഫയൽ നിയന്ത്രണ നീക്കത്തിന് തിരിച്ചടി; ഭരണ പ്രതിസന്ധിയിൽ താളംതെറ്റി പ്രവർത്തനങ്ങൾ
Kerala
• a day ago
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: സിപിഐ എം നഗരസഭ കൗണ്‍സിലര്‍ അറസ്റ്റിൽ
Kerala
• a day ago
ബെൻസിന്റെ ഈ ജനപ്രിയ മോഡൽ ഇലക്ട്രിക്കാകുന്നു കൂടെ ഹൈബ്രിഡ് വേർഷനും
auto-mobile
• a day ago
ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന് മരിച്ചു
Kerala
• a day ago
ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മലയാളി ഡോക്ടറുടെ മരണം: ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; മകൻ ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും കുടുംബത്തിലില്ലെന്ന് പിതാവ്
Kerala
• a day ago
നിമിഷ പ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹരജി: നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു
National
• a day ago
ദ്രാവിഡിനെയും ഗാംഗുലിയെയും ഒരുമിച്ച് മറികടന്നു; ലോർഡ്സിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് ക്ലാസിക് രാഹുൽ
Cricket
• 2 days ago
ട്രെൻഡിംഗ് വിടവാങ്ങുന്നു: യൂട്യൂബിന്റെ പുതിയ മാറ്റങ്ങൾ എന്തൊക്കെ?
Tech
• 2 days ago
വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും കുട്ടികളും കർണാടകയിലെ ഗുഹയിൽ : ആത്മീയ ധ്യാനത്തിലായിരുന്നുവെന്ന് യുവതി
National
• 2 days ago
ധോണിയൊന്നും ചിത്രത്തിൽ പോലുമില്ല; ഇംഗ്ലണ്ടിനെതിരെ ചരിത്രം കുറിച്ച് പന്ത്
Cricket
• 2 days ago
പത്തനംതിട്ടയിൽ ഹോട്ടൽ ഉടമയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെ പേര്; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
Kerala
• a day ago
തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങള്; ചര്‍ച്ചയാക്കി വിജയ്; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി പാർട്ടി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച
National
• 2 days ago
ഇനി ബാക്ക് ബെഞ്ചറില്ല; തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇരിപ്പിട ക്രമീകരണത്തിൽ മാറ്റം
National
• 2 days ago