
ഇറാന്‍ തിരിച്ചടിക്കുമെന്ന് ഭയം; ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു പിന്നാലെ ന്യൂയോര്‍ക്കിലും വാഷിംങ്ടണിലും അതീവ ജാഗ്രത; സുരക്ഷയ്ക്ക് അധിക സേനയെ വിന്യസിച്ചു

ന്യൂയോര്‍ക്ക്: ഇസ്‌റാഈല്‍-ഇറാന്‍ യുദ്ധത്തില്‍ അമേരിക്ക നേരിട്ട് ഇടപെട്ടത് സംഘര്‍ഷത്തിന്റെ പത്താം ദിവസമായ ഇന്നായിരുന്നു. ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആണവ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്.
ആക്രമണത്തിനു പിന്നാലെ അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കിലും തലസ്ഥാനമായ വാഷിംങ്ടണിലും അതീവ ജാഗ്രതയെന്ന് റിപ്പോര്‍ട്ട്. ഇരു നഗരങ്ങളിലും അധിക സേനയെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇരു നഗരങ്ങളിലും വിവിധ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഇസ്‌റാഈല്‍ നയതന്ത്ര കാര്യാലയങ്ങളുടെയും സുരക്ഷ വര്‍ധിപ്പിച്ചു.
ഇറാനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും നമ്മുടെ പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സജീവമായി ഏകോപിപ്പിക്കുന്നുണ്ടെന്നും ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ പൊലിസ് അറിയിച്ചു.
'ഇറാനിലെ സംഭവവികാസങ്ങള്‍ മെട്രോപൊളിറ്റന്‍ പൊലിസ് വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലെ താമസക്കാര്‍, ബിസിനസുകള്‍, സന്ദര്‍ശകര്‍ എന്നിവരെ സംരക്ഷിക്കാന്‍ സഹായിക്കുന്നതിന് വിവരങ്ങള്‍ പങ്കിടുന്നതിനും ഇന്റലിജന്‍സ് നിരീക്ഷിക്കുന്നതിനും ഞങ്ങളുടെ പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ നിയമ നിര്‍വ്വഹണ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു,' പൊലിസ് പറഞ്ഞു.
ഇറാനിലെ ആക്രമണങ്ങളെത്തുടര്‍ന്ന്, നഗരത്തിലെ പൊതു സുരക്ഷയ്ക്ക് എന്തെങ്കിലും ഭീഷണിയുണ്ടോ എന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ലോസ് ഏഞ്ചല്‍സ് മേയര്‍ കാരെന്‍ ബാസും പറഞ്ഞു.
ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ഉഗ്രപ്രഹര ശേഷിയുള്ള യുഎസ് ബി2 ബോംബര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ട്രംപ് വിമാനങ്ങള്‍ സുരക്ഷിതമായി മടങ്ങിയെന്നും ട്വിറ്ററില്‍ കുറിച്ചു. ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം തുടങ്ങി പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ഇസ്രാഈലിനെ സഹായിച്ച് രംഗത്തെത്തുന്നത്.
യുദ്ധത്തില്‍ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിര്‍വീര്യമാക്കാന്‍ ഇസ്‌റാഈലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവില്‍ ആക്രമണങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഇസ്‌റാഈലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.
Following attacks on Iranian nuclear sites, US cities like New York and Washington are on high alert, with additional forces deployed.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈലിന്റെ മൊസാദിന് വേണ്ടി ചാരവൃത്തി; ഇറാൻ മറ്റൊരു ചാരനെ തൂക്കിലേറ്റി
International
• 4 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സമാധാനം പുനഃസ്ഥാപിക്കണമെന്ന് മോദി, ഇറാൻ പ്രസിഡന്റുമായി ചർച്ച
International
• 4 hours ago
റൊണാൾഡോയെ വീഴ്ത്താൻ വേണ്ടത് വെറും രണ്ട് ഗോൾ; ചരിത്ര റെക്കോർഡിനരികെ മെസി
Football
• 4 hours ago
ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി
National
• 6 hours ago
വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം
Kerala
• 6 hours ago
ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ
International
• 6 hours ago
ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്‌റാഈലികള്‍ക്ക്
International
• 6 hours ago
പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി
Cricket
• 7 hours ago
ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന്‍ സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം
International
• 7 hours ago
മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തില്‍ പ്രശസ്ത നടി അറസ്റ്റില്‍
Kuwait
• 7 hours ago
ഇനി അവന് ഒറ്റയ്ക്ക്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസ്സുകാരന് സഹായഹസ്തവുമായി യുഎഇ
uae
• 7 hours ago
21 പേരുമായി പറക്കവെ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നു: 8 മരണം, 13 പേർക്ക് പരിക്ക്
International
• 7 hours ago
ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ മെട്രോ സ്റ്റേഷന് വിപുലീകരിക്കാന്‍ ആര്‍ടിഎ
uae
• 7 hours ago
ആ ദുരന്തം ഒരു പാഠമാണ്, ഇനി ഒരു ദുരന്തം ഉണ്ടാവാതിരിക്കാനുള്ളത്; കർശന മാർഗനിർദേശങ്ങളുമായി ബിസിസിഐ
Cricket
• 8 hours ago
പഹല്‍ഗാം ആക്രമണം; ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
National
• 10 hours ago
ഇസ്‌റാഈല്‍ ആക്രമണത്തിലും കുലുങ്ങാത്ത ആണവ കേന്ദ്രം, പടിഞ്ഞാറന്‍ കരുത്തിനെ മെരുക്കാന്‍ ഇറാന്‍ കരുതിവെച്ച 'ഫോര്‍ദോ', അറിയേണ്ടതെല്ലാം
International
• 10 hours ago
തിരിച്ചടിച്ച് ഇറാന്‍; ഇസ്റാഈലില്‍ ബാലിസ്റ്റിക് മിസൈല്‍ വര്‍ഷം, വന്‍ നാശനഷ്ടം; പത്തിടങ്ങളില്‍ നേരിട്ട് പതിച്ചു
International
• 10 hours ago
മിഡിള്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിക്കുമോ എന്ന് ഭയം?; അമേരിക്കന്‍ സൈനിക താവളങ്ങളുള്ളത് ഈ അറബ് രാജ്യങ്ങളില്‍
International
• 11 hours ago
വിവാഹ തട്ടിപ്പിൽ 85-കാരന് നഷ്ടമായത് ലക്ഷങ്ങൾ; പൊലീസ് കേസെടുത്തു
National
• 8 hours ago
'ഒന്നുകില്‍ സമാധാനം...അല്ലെങ്കില്‍ ഇന്നോളം കാണാത്ത കനത്ത നാശം' താക്കീത് ആവര്‍ത്തിച്ച് ട്രംപ്
International
• 9 hours ago
'ദൈവം എന്റെ പിതാവിനോട് കരുണ കാണിക്കട്ടെ'; പിതാവ് ഷെയ്ഖ് റാഷിദിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ദുബൈ ഭരണാധികാരി
uae
• 9 hours ago