HOME
DETAILS

ഇസ്‌റാഈല്‍ ആക്രമണത്തിലും കുലുങ്ങാത്ത ആണവ കേന്ദ്രം, പടിഞ്ഞാറന്‍ കരുത്തിനെ മെരുക്കാന്‍ ഇറാന്‍ കരുതിവെച്ച 'ഫോര്‍ദോ', അറിയേണ്ടതെല്ലാം

  
Web Desk
June 22 2025 | 06:06 AM

Fordow The Iranian Nuclear Site Built to Withstand the Wests Might

തെഹ്‌റാന്‍: ഇറാൻ-ഇസ്റാഈൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടന്നതിനു പിന്നാലെ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ഇറാൻ ആക്രമിച്ചിരുന്നു. ഫോർദോ, നതാൻസ്, ഇസ്ഹാൻ എന്നീ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. ഉഗ്രപ്രഹര ശേഷിയുള്ള യുഎസ് ബി2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച ട്രംപ് വിമാനങ്ങൾ സുരക്ഷിതമായി മടങ്ങിയെന്നും ട്വിറ്ററിൽ കുറിച്ചു. ഇനി സമാധാനത്തിന്റെ യുഗമെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം തുടങ്ങി പത്താം ദിവസമാണ് അമേരിക്ക നേരിട്ട് ഇസ്രാഈലിനെ സഹായിച്ച് രംഗത്തെത്തുന്നത്. സംഘര്‍ഷത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കിടെ ഫോര്‍ദോയും വലിയ ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുകയാണ്.

ഖോം നഗരത്തിന് 30 കിലോമീറ്റര്‍ വടക്ക്, മലനിരകള്‍ക്കുള്ളില്‍ 80-90 മീറ്റര്‍ ആഴത്തിലാണ് ഫോര്‍ദോ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം (Fordow Fuel Enrichment plant) സ്ഥിതിചെയ്യുന്നത്. ഷഹീദ് അലി മുഹമ്മദി ന്യൂക്ലിയര്‍ ഫെസിലിറ്റി എന്നാണ് ഫോര്‍ദോയുടെ ഔദ്യോഗിക നാമം. ആണവായുധ നിര്‍മാണത്തിനുള്ള കേന്ദ്രമെന്ന് ആരോപിക്കപ്പെടുന്ന ഇവിടം മുമ്പ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ മിസൈല്‍ താവളമായിരുന്നു. 2006ല്‍ നിര്‍മാണം തുടങ്ങിയ ഫോര്‍ദോ, 2009ല്‍ പാശ്ചാത്യ രഹസ്യാന്വേഷണ ഏജന്‍സികള്‍ വഴി വെളിപ്പെട്ടതോടെ ഇറാന്‍ കേന്ദ്രത്തെക്കുറിച്ച് IAEAയെ അറിയിക്കാന്‍ നിര്‍ബന്ധിതരായി. ഇത് രഹസ്യമായി നിര്‍മിച്ചതിന് പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനെ ശക്തമായി വിമര്‍ശിച്ചിരുന്നു.

2011ല്‍ ഫോര്‍ദോയില്‍ 20% വരെ സമ്പുഷ്ടീകരിച്ച യുറേനിയം ഉല്‍പാദനം തുടങ്ങി. 2015ലെ JCPOA കരാറനുസരിച്ച്, 15 വര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തി. തുടര്‍ന്ന് ഫോര്‍ദോയെ ഗവേഷണ കേന്ദ്രമാക്കി മാറ്റാന്‍ ഇറാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍, 2018ല്‍ ട്രംപ് കരാറില്‍നിന്ന് പിന്മാറിയതോടെ, 2019ല്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിച്ചു. 2021ഓടെ 20%, 2023ല്‍ 83.7% (ആയുധനിലവാരത്തിന് അടുത്ത്) യുറേനിയം കണ്ടെത്തിയതായി IAEA ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. 2024ല്‍, IR6 സെന്‍ട്രിഫ്യൂജുകള്‍ ഉള്‍പ്പെടെ 2,700ലധികം സെന്‍ട്രിഫ്യൂജുകള്‍ ഫോര്‍ദോയിലുണ്ടായിരുന്നു.

ഫോര്‍ദോയുടെ ഭൂഗര്‍ഭ ഘടന, ഇസ്‌റാഈലിന്റെ ബോംബാക്രമണങ്ങളെ ചെറുക്കാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്തതാണ്. GBU57A/B ബങ്കര്‍ ബസ്റ്റര്‍ ബോംബ് ഉപയോഗിക്കാന്‍ കഴിയുന്ന യു.എസ്. ബി2 ബോംബറുകള്‍ക്ക് മാത്രമേ ഇത് നശിപ്പിക്കാന്‍ കഴിയുകയുള്ളൂ. 2025 ജൂണ്‍ 13ന് ഇസ്‌റാഈല്‍ ഫോര്‍ദോയെ ആക്രമിച്ചെങ്കിലും, IAEAയുടെ റിപ്പോര്‍ട്ട് പ്രകാരം കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നില്ല. എന്നാല്‍ അമേരിക്കയുടെ ബി2 ബോംബര്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ സംഭവിച്ച നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല.

'സമാധാനപരമായ' ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഫോര്‍ദോയിലെ പ്ലാന്റ് നിര്‍മ്മിച്ചതെന്ന് ഇറാന്‍ വാദിക്കുമ്പോള്‍, ഇസ്‌റാഈലും യു.എസും ഇതിനെ ഇറാന്റെ ആണവായുധ പദ്ധതിയുടെ ഭാഗമായാണ് കാണുന്നത്. 60% സമ്പുഷ്ടീകരണത്തില്‍നിന്ന് 90%ല്‍ എത്താന്‍ ദിവസങ്ങള്‍ മാത്രം മതിയെന്നാണ് വിലയിരുത്തല്‍. IAEAയുടെ 2023ലെ കണ്ടെത്തലുകള്‍ പ്രകാരം 400 കിലോ 60% യുറേനിയം ശേഖരം, ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ആണവായുധത്തിന് വേണ്ട യുറേനിയം ഉല്‍പാദിപ്പിക്കാനുള്ള ശേഷി എന്നിവയാണ് ഫോര്‍ദോയെ ആഗോള ശ്രദ്ധാകേന്ദ്രമാക്കുന്നത്.

The Fordow site, Iran’s heavily fortified nuclear reserve, resisted Israeli bombardment — explore what makes it so resilient.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം

Kerala
  •  6 hours ago
No Image

ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ

International
  •  7 hours ago
No Image

ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്‌റാഈലികള്‍ക്ക് 

International
  •  7 hours ago
No Image

പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി

Cricket
  •  7 hours ago
No Image

ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന്‍ സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം

International
  •  7 hours ago
No Image

മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തില്‍ പ്രശസ്ത നടി അറസ്റ്റില്‍

Kuwait
  •  7 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  7 hours ago
No Image

ഇനി അവന്‍ ഒറ്റയ്ക്ക്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസ്സുകാരന് സഹായഹസ്തവുമായി യുഎഇ

uae
  •  8 hours ago
No Image

21 പേരുമായി പറക്കവെ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നു: 8 മരണം, 13 പേർക്ക് പരിക്ക്

International
  •  8 hours ago
No Image

ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ മെട്രോ സ്‌റ്റേഷന്‍ വിപുലീകരിക്കാന്‍ ആര്‍ടിഎ

uae
  •  8 hours ago