HOME
DETAILS

ഇറാനില്‍ നിന്ന് ആശ്വാസത്തോടെ നാട്ടിലെത്തി ആദ്യമലയാളി യുവതി ഫാദില; ഇന്ന് 600 പേര്‍ കൂടെ ഇന്ത്യയിലെത്തും

  
Laila
June 22 2025 | 03:06 AM

First Malayali Student Returns from Iran under Operation Sindhu

 

ന്യൂഡല്‍ഹി: ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി ഇന്ത്യ ആരംഭിച്ച ഓപറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിയവരില്‍ മലയാളിയും. ശനിയാഴ്ച പ്രത്യേക വിമാനത്തിലെ യാത്രസംഘത്തിലുള്ള ഏകമലയാളി വിദ്യാര്‍ഥിനി ഫാദില കച്ചക്കാരന്‍ ഡല്‍ഹിയില്‍ എത്തി.

മലപ്പുറം മുടിക്കോട് സ്വദേശി മുഹമ്മദിന്റെ മകളാണ് ഫാദില. സൗദിയില്‍ സിവില്‍ എഞ്ചിനിയീറായ പിതാവ് മുഹമ്മദിന്റെ കൂടെയാണ് ഡല്‍ഹിയില്‍ നിന്നു ഫാദില നാട്ടിലെത്തിയത്. ഇറാനില്‍ നിന്നും നാട്ടിലെത്തിയ സംഘത്തിലെ ആദ്യ മലയാളിയാണ് ഫാദില. മകള്‍ നാട്ടില്‍ വരുമ്പോള്‍ സ്വീകരിക്കാന്‍ ദമാമില്‍ നിന്ന് പിതാവ് മുഹമ്മദ് ഡല്‍ഹി വിമാനത്താവളത്തിലെത്തുകയായിരുന്നു.

ഇരുവരും ശനിയാഴ്ച രാത്രിയാണ് വിമാനത്തില്‍ കൊച്ചിയിലേക്ക് തിരിച്ചത്. തെഹ്‌റാനിലെ ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ഫാദില. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി രണ്ടാമത്തെ വിമാനമാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്. 256 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

സംഘര്‍ഷം കടുത്തതോടെ ഒഴിപ്പിക്കല്‍ നടപടി വേഗത്തിലാക്കിയിരിക്കുകയാണ് ഇന്ത്യ. ഇന്ന് രണ്ട് വിമാനങ്ങളില്‍ 600 പേര്‍ കൂടി ഇന്ത്യയിലേക്കെത്തുന്നതാണ്. 800 പേരെ കൂടി ഉടന്‍ തിരിച്ചെത്തിക്കും. ഇറാനില്‍ നിന്ന് ഇതുവരെ 1,100 പേരെയാണ് തിരിച്ചെത്തിച്ചിരിക്കുന്നത്. ശ്രീലങ്ക -നേപ്പാള്‍ പൗരന്മാരുടെ പട്ടികയും ഇന്ത്യന്‍ എംബസി തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാന്‍ പൗരന്മാര്‍ക്ക് ശ്രീലങ്കയും നേപ്പാളും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം

Kerala
  •  21 hours ago
No Image

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്

Kerala
  •  21 hours ago
No Image

"മക്കളുടെ വീൽചെയറും കൂടെ ഉപയോ​ഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

National
  •  21 hours ago
No Image

26/11 മുംബൈ ഭീകരാക്രമണം: ആക്രമണം നടന്ന ദിവസം മുംബൈയിൽ, പാകിസ്ഥാൻ സൈന്യത്തിന്റെ വിശ്വസ്തൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യ ഗൂഢാലോചനക്കാരൻ 

National
  •  a day ago
No Image

ചര്‍ച്ച പരാജയം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

Kerala
  •  a day ago
No Image

ടെക്സസിൽ മിന്നൽ പ്രളയത്തിന്റെ ഭീകരത: മരങ്ങളിൽ കുടുങ്ങിയ മൃതദേഹങ്ങൾ നീക്കം ചെയ്യുന്നത് ദുഷ്കരം, ഒഴുകിപോയ പെൺകുട്ടികളെ ഇപ്പോഴും കണ്ടെത്താനായില്ല

International
  •  a day ago
No Image

ഇസ്‌റാഈലിനെ ഞെട്ടിച്ച് ഗസ്സയില്‍ നിന്ന് വീണ്ടും മിസൈല്‍; ആക്രമണം നിരിമിലെ കുടിയേറ്റങ്ങള്‍ക്ക് നേരെ, ആര്‍ക്കും പരുക്കില്ലെന്ന് സൈന്യം

International
  •  a day ago
No Image

ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാനത്തുടനീളം പ്രതിഷേധം: പലയിടത്തും സംഘര്‍ഷം

Kerala
  •  a day ago
No Image

ബിഹാറില്‍ മുഴുവന്‍ മണ്ഡലങ്ങളിലും എല്‍ജെ.പി മത്സരിക്കും; നിതീഷിനേയും ബിജെ.പിയേയും ആശങ്കയിലാക്കി ചിരാഗ് പാസ്വന്റെ പ്രഖ്യാപനം 

National
  •  a day ago
No Image

അനില്‍ കുമാറിന് രജിസ്ട്രാറായി തുടരാം: ഹരജി തീര്‍പ്പാക്കി ഹൈക്കോടതി

Kerala
  •  a day ago