
സേനയിലെ ചരിത്ര പുരുഷൻ; ടെസ്റ്റിൽ പുതിയ നേട്ടത്തിലേക്ക് നടന്നുകയറി കെഎൽ രാഹുൽ

ലീഡ്‌സ്: ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ലീഡ് നേടികൊണ്ടിരിക്കുകയാണ്. മത്സരത്തിൽ ഇന്ത്യക്കായി കെഎൽ രാഹുൽ അർദ്ധ സെഞ്ച്വറി നേടി ക്രീസിൽ തുടരുകയാണ്. മത്സരത്തിൽ ഒരു തകർപ്പൻ റെക്കോർഡ് സ്വന്തമാക്കാനും രാഹുലിന് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റ് സേനാ രാജ്യങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ തവണ 50+ റൺസ് സ്കോർ ചെയ്യുന്ന രണ്ടാമത്തെ ഓപ്പണറായി മാറാനാണ് രാഹുലിന് സാധിച്ചത്.
ക്രിക്കറ്റിൽ സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളെയാണ് സേനാ രാജ്യങ്ങളായി കണക്കാക്കപ്പെടുന്നത്. ഈ രാജ്യങ്ങൾക്കെതിരെ ടെക്സ്റ്റ് ക്രിക്കറ്റിൽ രാഹുൽ ഒമ്പതാം തവണയാണ് 50+ റൺസ് നേടുന്നത്. ഇതോടെ ഇത്രതന്നെ തവണ 50+ സ്‌കോറുകൾ സ്വന്തമാക്കിയ മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗ്, മുരളി വിജയ് എന്നീ താരങ്ങളുടെ റെക്കോർഡിനോപ്പമെത്താനും രാഹുലിന് സാധിച്ചു. 19 തവണ 50+ സ്കോർ സേനാ രാജ്യങ്ങൾക്കെതിരെ നേടിയ മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്.
ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 465 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിങ്ങിൽ അഞ്ച് വിക്കറ്റുകൾ നേടി ജസ്പ്രീത് ബുംറ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. 24.4 ഓവറിൽ അഞ്ച് മെയ്ഡൻ ഓവറുകൾ ഉൾപ്പെടെ 83 റൺസ് വിട്ടു നൽകിയാണ് ബുംറ അഞ്ച് വിക്കറ്റ് നേടിയത്. ബുംറയ്ക്ക് പുറമേ പ്രസിദ് കൃഷ്ണ മൂന്നു വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി.
ഇംഗ്ലണ്ടിനു വേണ്ടി ഒന്നാം ഇന്നിങ്സിൽ ഒല്ലി പോപ്പ് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 137 പന്തിൽ 106 റൺസാണ് താരം നേടിയത്. 14 ഫോറുകൾ അടങ്ങുന്നതായിരുന്നു ഒല്ലി പോപ്പിന്റെ ഇന്നിങ്സ്. ഹാരീ ബ്രൂക്ക് 99 റൺസിനും പുറത്തായി. 112 പന്തിൽ 11 ഫോറുകളും രണ്ട് സിക്സുകളും നേടി സെഞ്ച്വറിയിലേക്ക് നീങ്ങവേ താരം 99 റൺസിന് പുറത്താവുകയായിരുന്നു. ബെൻ ഡക്കറ്റ് അർദ്ധ സെഞ്ച്വറിയും നേടി. 94 പന്തിൽ ഒമ്പത് ഫോറുകൾ അടക്കം 62 റൺസ് ആണ് താരം നേടിയത്.
അതേസമയം ഒന്നാം ഇന്നിങ്സിൽ 471 റൺസിനാണ് ഇന്ത്യ പുറത്തായത്. മൂന്ന് താരങ്ങളുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ കൂറ്റൻ ടോട്ടൽ ഇംഗ്ലണ്ടിന് നേരെ ഉയർത്തിയത്. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, റിഷബ് പന്ത്, യശ്വസി ജെയ്‌സ്വാൾ എന്നിവരാണ് സെഞ്ച്വറി നേടിയത്. 178 പന്തിൽ 134 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. 12 ഫോറുകളും ആറ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്സ്.
ഗിൽ 227 പന്തിൽ 19 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 147 റൺസും നേടി. യശ്വസി ജെയ്‌സ്വാൾ 158 പന്തിൽ 101 റൺസും നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്.
ഇംഗ്ലണ്ട് ബൗളിങ്ങിൽ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ജോഷ് ടോങ്യു എന്നിവർ നാല് വീതം വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ബ്രൈയ്ഡൻ കാർസ്, ഷോയിബ് ബഷീർ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ
സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടംഗ്, ഷോയിബ് ബഷീർ.
ഇന്ത്യ പ്ലെയിങ് ഇലവൻ
യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), കരുൺ നായർ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
kl rahul create a historical record in test cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇരുപതു വര്‍ഷമായി അബോധാവസ്ഥയില്‍ ചികിത്സയിൽ കഴിഞ്ഞ സഊദി രാജകുമാരൻ അല്‍വലീദ് ബിൻ ത്വലാൽ അന്തരിച്ചു
Saudi-arabia
• a day ago
ട്രെയിന്‍ ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; സിആര്‍പിഎഫ് ജവാനെ ക്രൂരമായി ആക്രമിച്ച് കാവഡ് യാത്രികര്‍; വീഡിയോ
National
• a day ago
'ജെഎസ്കെ' വിവാദത്തിൽ കേന്ദ്രമന്ത്രിയെന്ന നിലയിൽ ഇടപെട്ടിട്ടില്ലെന്ന് സുരേഷ് ഗോപി
Kerala
• a day ago
രാമപുരത്ത് സ്വർണക്കട ഉടമയെ കടയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തി; ശേഷം പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി പ്രതി
Kerala
• a day ago
മിർദിഫ് സിറ്റി സെന്ററിന് സമീപം കാറിന് തീപിടിച്ചു; അബൂദബി-ഷാർജ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം
uae
• a day ago
"ഫ്ലെക്സിബിൾ സാലറി": സഊദി അറേബ്യയുടെ പുതിയ സേവനം, ജീവനക്കാർക്ക് ആശ്വാസം
Saudi-arabia
• a day ago
നിപ; 67 പേര്‍കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി; സമ്പര്‍ക്കപ്പട്ടികയില്‍ ഇനി 581 പേര്‍
Kerala
• a day ago
ജീവന്‍റെ വില; മിഥുന് ഷോക്കേറ്റ വൈദ്യുതി ലൈന്‍ കെഎസ്ഇബി നീക്കം ചെയ്തു
Kerala
• a day ago
ഗസ്സയിലേക്ക് യുഎഇ സഹായം: ഭക്ഷണവും ആശുപത്രി സൗകര്യങ്ങളുമായി കപ്പൽ തിങ്കളാഴ്ച പുറപ്പെടും
uae
• a day ago
ഇന്ത്യ-കുവൈത്ത് വ്യോമ കരാർ: കുവൈത്തിലേക്കുള്ള സർവീസുകൾ വിപുലമാക്കാനൊരുങ്ങി വിമാനക്കമ്പനികൾ
latest
• a day ago
കുവൈത്തിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക: കസ്റ്റംസ് നിയമങ്ങളിൽ മാറ്റം; പണം, സ്വർണം, ലക്ഷ്വറി വസ്തുക്കൾക്ക് പുതിയ നിയന്ത്രണങ്ങൾ
Kuwait
• a day ago
അവന്റെ കളി കാണാൻ എനിക്കിഷ്ടമാണ്, എന്നാൽ ആ കാര്യം വിഷമിപ്പിക്കുന്നു: റൊണാൾഡോ
Football
• a day ago
കാസർകോട് റെഡ് അലർട്ട്: ഞായറാഴ്ച (ജൂലൈ20) പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു
Kerala
• a day ago
സയ്യിദുൽ വിഖായ മർഹൂം സയ്യിദ് മാനു തങ്ങൾ പുരസ്കാരം സമർപ്പിച്ചു
Saudi-arabia
• a day ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ അതിതീവ്ര മഴ തുടരും; വിവിധ ജില്ലകളിൽ റെഡ്, യെല്ലോ, ഓറഞ്ച് അലേർട്ടുകൾ
Kerala
• a day ago
നെഞ്ചുപൊട്ടി മിഥുനരികെ അമ്മ; ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയപ്പെട്ടവര്‍
Kerala
• a day ago
46ാം വയസ്സിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സൗത്ത് ആഫ്രിക്കൻ ഇതിഹാസം; സ്വന്തമാക്കിയത് നേട്ടങ്ങളുടെ നിര
Cricket
• a day ago
ചിറ്റോർഗഡ് സർക്കാർ സ്കൂൾ അധ്യാപകൻ വിദ്യാർത്ഥികളുടെ അശ്ലീല വീഡിയോ പകർത്തി; അറസ്റ്റിൽ
National
• a day ago
'കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാകും, ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കും'; വർഗീയ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്
Kerala
• a day ago
ക്രിക്കറ്റിലെ 'ഗോട്ട്' ആ നാല് താരങ്ങളാണ്: ബ്രെയാൻ ലാറ
Cricket
• a day ago
ഭര്‍ത്താവിന്റെ കസിനുമായി പ്രണയം; ഭര്‍ത്താവിന് ഉറക്കഗുളിക നല്കി ഷോക്കടിപ്പിച്ച് കൊന്നു; ഭാര്യയും കാമുകനും അറസ്റ്റില്‍
National
• a day ago