
ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം

ദോഹ: ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം തുടരുന്നതിനിടെ വ്യോമപാത അടച്ച് ഖത്തര്‍. താല്‍ക്കാലികമായാണ് വ്യോമഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയത്. മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൗരന്‍മാരുടെയും, പ്രവാസികളുടെയും, സന്ദര്‍ശകരുടെയും സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
കൂടാതെ ഖത്തര്‍ നിവാസികള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും, ഫേക്ക് ന്യൂസുകളില്‍ നിന്ന് ജാഗ്രത പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു. അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്.
നിലവില്‍ അതീവ സുരക്ഷ പ്രതിസന്ധികള്‍ ഖത്തറിനില്ലെന്നും, മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വ്യോമപാത അടച്ചതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. എന്നാൽ നിരോധനം എന്ന് അവസാനിക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മജീദ് ബിൻ മുഹമ്മദ് അൽ-അൻസാരി പറഞ്ഞതനുസരിച്ച്, രാജ്യത്തെ സുരക്ഷാ സ്ഥിതി സുസ്ഥിരമാണ്. പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്. ചില സ്ഥലങ്ങൾ ഒഴിവാക്കാനോ മുൻകരുതലുകൾ എടുക്കാനോ നൽകിയ ഉപദേശം, വിവിധ രാജ്യങ്ങൾ പിന്തുടരുന്ന പൊതു യാത്രാ മാർഗനിർദേശങ്ങളുടെ ഭാഗമാണെന്നും പ്രത്യേക ഭീഷണികളെ ഇത് പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാനും പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനും ഖത്തർ നയതന്ത്ര ശ്രമങ്ങൾ സജീവമായി തുടരുകയാണ്. പ്രധാന പങ്കാളികളുമായും പ്രാദേശിക-അന്തർദേശീയ സഹകരണത്തിലൂടെയും ഈ ലക്ഷ്യം കൈവരിക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Amid rising tensions between Iran and Israel, Qatar has temporarily closed its airspace, imposing restrictions on flight operations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
International
• 3 hours ago
നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു
National
• 4 hours ago
ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം
Cricket
• 4 hours ago
കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി
Kerala
• 4 hours ago
ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍
qatar
• 4 hours ago
ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി
Kerala
• 5 hours ago
അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി
Kerala
• 5 hours ago
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി
Kerala
• 5 hours ago
ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്
Cricket
• 5 hours ago
ഇറാനും റഷ്യയും കൈകോർക്കുന്നു; അകാരണ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിൻ
International
• 5 hours ago
ഭാര്യയുടെ ആദ്യ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 71കാരന് ജീവപര്യന്തം
National
• 6 hours ago
കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു
Kerala
• 6 hours ago
ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്
National
• 7 hours ago
ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത
Kerala
• 7 hours ago
യമഹയുടെ പുതിയ ഹൈബ്രിഡ് ബൈക്ക് വരവായി; മികച്ച ഇന്ധനക്ഷമതയും, താങ്ങാനാവുന്ന വിലയും
auto-mobile
• 8 hours ago
രാജസ്ഥാൻ മാത്രമല്ല, മറ്റൊരു ടീമിന് വേണ്ടിയും സഞ്ജു കളിക്കും; വമ്പൻ പോരിനൊരുങ്ങി മലയാളി താരം
Cricket
• 8 hours ago
സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം, പ്രവൃത്തി സമയം ഏഴ് മണിക്കൂറാക്കി കുറച്ചു; പുതിയ പദ്ധതിയുമായി അജ്മാൻ
uae
• 8 hours ago
'യുഡിഎഫിലെടുത്താല്‍ 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാം': പിവി അന്‍വര്‍
Kerala
• 8 hours ago
സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഇറാൻ മാധ്യമങ്ങൾ
International
• 7 hours ago
എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി
Kerala
• 7 hours ago
യുഎഇ തൊഴിൽ കരാർ എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം; നിങ്ങളറിയേണ്ടതെല്ലാം
uae
• 8 hours ago