HOME
DETAILS

ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്

  
Web Desk
June 23 2025 | 16:06 PM

Rishabh Pant Breaks MS Dhoni Record in Test Cricket
ലീഡ്‌സ്: ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ റിഷബ് പന്ത്. 140 പന്തിൽ 118 റൺസ് നേടിയാണ് പന്ത് തിളങ്ങിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ ഇന്നിങ്സ്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന വിസിറ്റിംഗ് വിക്കറ്റ് കീപ്പറായി മാറാനും പന്തിന് സാധിച്ചു. 778 നേടിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ മറികടന്നു കൊണ്ടാണ് പന്തിന്റെ ഈ നേട്ടം. റോഡ് മാർഷ് (773), ജോൺ വെയ്റ്റ് (684), ലാൻ ഹെയ്‌ലി (624) എന്നീ താരങ്ങളാണ് യഥാക്രമം പട്ടികയിൽ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ ഉള്ളത്. 
 
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിലും പന്ത് സെഞ്ച്വറി നേടിയിരുന്നു. 178 പന്തിൽ 12 ഫോറുകളും ആറ് സിക്സുകളും അടക്കം 134 റൺസാണ് പന്ത് നേടിയയ്. ആദ്യ ഇന്നിംഗ്സിൽ പന്തിനു പുറമേ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, യശ്വാസി ജെയ്‌സ്വാൾ എന്നിവരും സെഞ്ച്വറി നേടിയിരുന്നു. ഗിൽ 227 പന്തിൽ 19 ഫോറുകളും ഒരു സിക്സും ഉൾപ്പെടെ 147 റൺസാണ് നേടിയത്. യശ്വസി ജെയ്‌സ്വാൾ 158 പന്തിൽ 101 റൺസും നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ തകർപ്പൻ ഇന്നിങ്‌സ്. ഒന്നാം ഇന്നിങ്സിൽ 471 റൺസിനാണ് ഇന്ത്യ പുറത്തായത്.

അതേസമയം ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് 465 റൺസിനാണ് അവസാനിച്ചത്. ഇംഗ്ലണ്ടിനു വേണ്ടി ഒല്ലി പോപ്പ് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 137 പന്തിൽ 106 റൺസാണ് താരം നേടിയത്. 14 ഫോറുകൾ അടങ്ങുന്നതായിരുന്നു ഒല്ലി പോപ്പിന്റെ ഇന്നിങ്സ്. ഹാരി ബ്രൂക്ക് 99 റൺസിനും പുറത്തായി. 112 പന്തിൽ 11 ഫോറുകളും രണ്ട് സിക്സുകളും നേടി സെഞ്ച്വറിയിലേക്ക് നീങ്ങവേ താരം 99 റൺസിന് പുറത്താവുകയായിരുന്നു. ബെൻ ഡക്കറ്റ് അർദ്ധ സെഞ്ച്വറിയും നേടി. 94 പന്തിൽ ഒമ്പത് ഫോറുകൾ അടക്കം 62 റൺസ് ആണ് താരം നേടിയത്.

ഇന്ത്യൻ ബൗളിങ്ങിൽ അഞ്ച് വിക്കറ്റുകൾ നേടി ജസ്പ്രീത് ബുംറ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. പ്രസിദ് കൃഷ്ണ മൂന്നു വിക്കറ്റുകളും മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും നേടി. 

Rishabh Pant Breaks MS Dhoni Record in Test Cricket



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനും റഷ്യയും കൈകോർക്കുന്നു; അകാരണ ആക്രമണത്തിന് ന്യായീകരണമില്ലെന്ന് പുടിൻ

International
  •  5 hours ago
No Image

പൂരം കലക്കല്‍; മുന്നറിയിപ്പുണ്ടായിട്ടും ജാഗ്രത പുലര്‍ത്തിയില്ല; എംആര്‍ അജിത് കുമാറിന് ഗുരുതര വീഴച്ച പറ്റിയെന്ന് ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  5 hours ago
No Image

ഭാര്യയുടെ ആദ്യ ഭർത്താവിന്റെ സ്വത്തുമായി ബന്ധപ്പെട്ട തർക്കം; കിടപ്പിലായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ 71കാരന് ജീവപര്യന്തം

National
  •  6 hours ago
No Image

കുടുംബത്തോടൊപ്പം കായലിൽ കുളിക്കാനിറങ്ങിയ 13 കാരി മുങ്ങി മരിച്ചു

Kerala
  •  6 hours ago
No Image

ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്

National
  •  7 hours ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  7 hours ago
No Image

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഇറാൻ മാധ്യമങ്ങൾ

International
  •  7 hours ago
No Image

എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി

Kerala
  •  7 hours ago
No Image

യുഎഇ തൊഴിൽ കരാർ എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം; നിങ്ങളറിയേണ്ടതെല്ലാം

uae
  •  7 hours ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്

International
  •  8 hours ago