HOME
DETAILS

ട്രംപിൻ്റെത് ഇടപെട്ടു എന്ന് വരുത്തി തലയൂരാനുള്ള ശ്രമമെന്നു സൂചന: ഇനി ഇറാന്റെ പ്രതികരണത്തിനു അനുസരിച്ചിരിക്കും പശ്ചിമേഷ്യയുടെ ഭാവി, യുദ്ധം വ്യാപിച്ചാൽ ഗൾഫ് പ്രവാസികളെയും ബാധിക്കും

  
Muqthar
June 22 2025 | 05:06 AM

the iran attack is Trumps attempt to cover his head by pretending to have intervened

ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് എതിരെ യു.എസ് പുലർച്ചെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട ഇറാന്റെ ആദ്യ പ്രതികരണം വന്നു കഴിഞ്ഞു. ആക്രമണം ആദ്യം ലോകത്തെ ട്രംപ് അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ കമ്പനിയായ ട്രൂത്ത് പോസ്റ്റ് വഴിയാണ് അറിയിച്ചത്. പിന്നാലെ വൈറ്റ് ഹൗസിൽ പത്രസമ്മേളനം നടത്തി. സാധാരണ വൈറ്റ് ഹൗസിൽ പത്രസമ്മേളനത്തിൽ ട്രംപ് മാത്രമാണ് പങ്കെടുക്കുന്നത്.

 

ഇത്തവണ വൈസ് പ്രസിഡണ്ട് ജെ.ഡി വാൻസും മറ്റ് മുതിർന്ന രണ്ട് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇറാനെ ആക്രമിക്കും മുമ്പ് അമേരിക്ക അവിടെ നടത്തേണ്ട ചട്ടങ്ങൾ പാലിച്ചിട്ടില്ല. സെനറ്റിനെ അറിയിക്കണം ജനപ്രതിനിധി സഭയെ അറിയിക്കണം തുടങ്ങിയവ. ഇതിനാൽ അടിയന്തര പ്രാധാന്യം അറിയിക്കാനാണ് മറ്റുള്ളവരെ കൂടെ കൂട്ടിയത്. തന്റെ ഒറ്റയ്ക്കുള്ള തീരുമാനമാണ് എന്നുള്ള ധാരണ ഒഴിവാക്കണം. അടിയന്തര ഘട്ടങ്ങളിൽ പിന്നീട് സഭയെയും ബോധ്യപ്പെടുത്തിയാൽ മതി. 

 

അമേരിക്കയുടെ ആക്രമണത്തിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ പൂർണമായി തകരാൻ സാധ്യതയില്ല. ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചെങ്കിലും കരിമ്പാറകൾക്കുള്ളിൽ നിർമ്മിച്ച താവളത്തിന് എത്രതോതിൽ നാശനഷ്ടം ഉണ്ടായി എന്ന് പറയേണ്ടത് അന്താരാഷ്ട്ര ആണവോർജ ഏജൻസിയാണ്. അവരുടെ റിപ്പോർട്ടിന് കാത്തിരിക്കുന്നു. ഇടപെട്ടു എന്ന് വരുത്തി തീർത്ത് തലയൂരാനുള്ള ട്രംപിൻ്റെ ശ്രമമാണ് ആക്രമണം എന്ന് കരുതുന്നു. അമേരിക്കയിലെ മറ്റ് ഉദ്യോഗസ്ഥരുടെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്. കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകില്ല, വലിയ യുദ്ധത്തിലേക്ക് പോകില്ല. പകരം ഇസ്രായേലിന് നഷ്ടം കൂടുതൽ ഉണ്ടാവുകയും ചെയ്യും. ഇതാണ് വിലയിരുത്തൽ.

 

അപ്രതീക്ഷിതമായതൊന്നും സംഭവിച്ചിട്ടില്ല എന്നാണ് ഇറാൻ പറഞ്ഞത്. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിലും വിജയകരമായി ആക്രമണം നടത്തിയെന്നാണ് ട്രമ്പ് പറയുന്നത്. കൂടുതൽ ലക്ഷ്യങ്ങൾ ഉണ്ടെന്നും തൽക്കാലം അവിടെ ആക്രമണം ഇല്ല എന്നും പറയുന്നു. അതായത് ഇറാനെ ഒന്ന് പേടിപ്പിക്കുക എന്നുള്ളതാണ് ട്രമ്പ് ഉദ്ദേശിക്കുന്നത്. എന്നാൽ ആണവ കേന്ദ്രങ്ങളിൽ നിന്ന് തങ്ങൾ നേരത്തെ ഒഴിപ്പിക്കൽ നടത്തിയെന്നാണ് ഇപ്പോൾ ഇറാൻ പറയുന്നത്. അതുകൊണ്ട് പരിഹരിക്കാൻ കഴിയാത്ത നഷ്ടങ്ങൾ ഇല്ല എന്നും ഇത് ദിവസങ്ങൾക്കു മുമ്പ് പ്രതീക്ഷിച്ചതാണെന്നും ഇറാൻ പറയുന്നു.  

 

ഗൾഫിലെ അമേരിക്കയുടെ സൈനിക താവളങ്ങളിൽ ആക്രമണം നടത്തുകയാണ് ഇറാന്റെ മുന്നിലുള്ള അടുത്ത ലക്ഷ്യം. ഇറാൻ ഒഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ എല്ലാം അമേരിക്കക്ക് വ്യോമ നാവിക താവളങ്ങൾ ഉണ്ട്. കൂടാതെ ഹോർമുസ് കടലിടുക്ക് അടയ്ക്കുക എന്ന തന്ത്രവും ഉണ്ട്. ഹോർമുസിൽ കഴിഞ്ഞ ദിവസം തന്നെ ഇറാന്റെ പ്രോക്സി സംഘടനകൾ ആക്രമണം നടത്തിയിരുന്നു. 

 

അന്താരാഷ്ട്ര എണ്ണ വിപണിയിലെ 20% എണ്ണയും കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. സൗദി ഒഴികെ മറ്റു ഗൾഫ് രാഷ്ട്രങ്ങൾക്ക് ഇതുവഴി അല്ലാതെ എണ്ണ പുറത്തേക്കു കൊണ്ടുപോകാൻ കഴിയില്ല. സൗദിക്ക് ജിദ്ദ തുറമുഖം ഉണ്ട്. അതുകൊണ്ട് ഇറാൻ ഇത് അടച്ചാൽ ലോകത്ത് കടുത്ത പ്രതിസന്ധി അനുഭവപ്പെടും. കഴിഞ്ഞ ദിവസങ്ങളിൽ ഇതുവഴി കടന്നുപോകുന്ന കപ്പലുകൾക്ക് അന്താരാഷ്ട്ര മാരിടൈം ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമോസിൽ പരമാവധി ഒമാനിന്റെ സമുദ്ര മേഖലയിലൂടെ പോകണമെന്നാണ് മുന്നറിയിപ്പ്. വളരെ ഇടുങ്ങിയ ഒരു മേഖലയാണിത്. ഇറാന്റെ മേഖലയിലേക്ക് പ്രവേശിച്ചാൽ കപ്പലുകളെ അവർക്ക് പിടിച്ചെടുക്കാൻ കഴിയും.

 

ഇനി അമേരിക്കൻ താവളങ്ങൾ ഇറാൻ ആക്രമിക്കുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അങ്ങനെ സംഭവിച്ചാൽ ഗൾഫിന്റെ സാമ്പത്തിക സ്ഥിതി തകരും. വലിയ യുദ്ധമാകും. ഇറാന് പിന്തുണയുമായി റഷ്യയും ചൈനയും ഉത്തരകൊറിയയും രംഗത്ത് വരും. ഗൾഫ് രാഷ്ട്രങ്ങൾ തകരും. ഇത് മേഖലയ്ക്ക് നല്ലതല്ല. അതിനാൽ ഇത്തരം ഒരു ആക്രമണം ഇറാൻ ലക്ഷ്യം വെക്കാൻ സാധ്യത കുറവാണ്. പകരം ഇസ്രായേലിനെ കൂടുതൽ ആക്രമിച്ചേക്കും. ഇറാന്റെ അവനാഴിയിലെ എല്ലാ അസ്ത്രങ്ങളുടെയും സാമ്പിളുകൾ അവർ പുറത്തെടുക്കുന്നുണ്ട്. ഇറാന്റെ സൈനിക ശേഷിയെ കുറിച്ച് അമേരിക്കക്ക് പോലും വ്യക്തമായി അറിയില്ല. അതുകൊണ്ടാണ് അവർ കൂടുതൽ ആക്രമണങ്ങൾ നടത്താത്തത്. ആണവ കേന്ദ്രങ്ങൾ ആക്രമിച്ചു എന്ന് വരുത്തിത്തീർക്കുക മാത്രം ചെയ്യും. ഉപയോഗിച്ച ബങ്കർ ബസ്റ്റർ ബോംബുകൾ പോലും മതിയായ ശേഷി ഉള്ളതായിരിക്കില്ല. ഇതൊരു തന്ത്രമാകാനാണ് കൂടുതൽ സാധ്യത.

 

ഇറാൻ ഇനി എന്ത് തീരുമാനിക്കുന്നു എന്നുള്ളതാണ് പ്രധാനം. ഇറാനിലെ ജനങ്ങൾ ആശ്വാസം പങ്കിടുകയാണ്. അവർക്ക് വലിയ ആശങ്കകൾ ഇല്ല. അവരും സർക്കാർ പ്രതീക്ഷിച്ചത് മാത്രമാണ് നടന്നത്. ഇസ്രായേലും യുഎസ് ആക്രമണത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വലിയ സന്തോഷം പറയുന്നില്ല. കാരണം തിരിച്ചടി ലഭിക്കാൻ പോകുന്നത് അവർക്കാണ് എന്ന് വ്യക്തമായി അറിയാം. അമേരിക്ക ഇസ്രായേലിന്റെ ലക്ഷ്യം പൂർത്തിയാക്കിയിട്ടില്ല എന്നും ഇസ്രായേൽ കരുതുന്നു. ലോകത്ത് ഒറ്റപ്പെട്ടു പോകുന്നു എന്നുള്ള രീതിയിൽ നിന്ന് ഇസ്രായേലിന് അമേരിക്ക കൂടെയുണ്ട് എന്നുള്ള ധൈര്യം ലോകത്തെ കാണിക്കാനുള്ള അവസരമായി മാത്രം ഇതിനെ എടുക്കും.  

 

ഇറാൻ അല്പം ആലോചിച്ച ശേഷം അവരുടെ പദ്ധതി വൈകാതെ തന്നെ ഉണ്ടാകും. ഗൾഫിലെ അമേരിക്കൻ നാവിക താവളങ്ങൾ ഒരുപക്ഷേ ആക്രമിക്കപ്പെട്ടേക്കാം. യു.എസ് യുദ്ധക്കപ്പലുകളെ അവർ ആക്രമിച്ചേക്കാം. ഗൾഫിലെ മണ്ണിനെ അവർ ആക്രമിക്കുന്നതിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. അതേസമയം ഇറാഖിൽ ചിലപ്പോൾ ആക്രമണം നടത്തിയേക്കാം. അവിടുത്തെ യു.എസ് കേന്ദ്രങ്ങളെ ഇറാൻ ആക്രമിക്കാൻ എളുപ്പമാണ്. കാണാനിരിക്കുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ല. ഗൾഫിൽ ആക്രമണം വന്നാൽ മലയാളികൾ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ നഷ്ടപ്പെടും. നമുക്ക് നാട്ടിൽ കപ്പയും ചമ്മന്തിയുമായി കഴിയേണ്ടി വരും.

(സുപ്രഭാതം സീനിയർ സബ് എഡിറ്റർ ആണ് ലേഖകൻ)

Iran's first response to the US's early morning strike on Iran's nuclear facilities has arrived. Trump first announced the attack to the world through his social media company, Truth Post.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  3 days ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  3 days ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  3 days ago
No Image

'വെള്ളത്തിലേക്ക് ചാടുക, തിരിഞ്ഞുനോക്കിയാല്‍ ഞങ്ങള്‍ വെടിവയ്ക്കും' ബംഗാളില്‍ മുസ്‌ലിംകളെ നാടുകടത്തുന്നതിന്റെ ഭാഗമായി കടലിലെറിഞ്ഞു, കൊടിയ പീഡനങ്ങള്‍ വെളിപെടുത്തി വാഷിങ്ട്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

National
  •  3 days ago
No Image

വിപഞ്ചികയുടെ മരണം: ഭർത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച മൂന്നു യുവാക്കള്‍ അറസ്റ്റില്‍

Kerala
  •  3 days ago
No Image

പഞ്ചായത്ത് അംഗവും മാതാവും ആത്മഹത്യ ചെയ്ത നിലയിൽ; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് മരിക്കുന്നെന്ന് വാട്സ്ആപ്പിൽ ആത്മഹത്യ കുറിപ്പ്

Kerala
  •  3 days ago
No Image

ഇങ്ങനെയൊരു ക്ലബ് ചരിത്രത്തിലാദ്യം; ഫുട്ബോൾ ലോകം അടക്കി ഭരിച്ച് ചെൽസി 

Football
  •  4 days ago
No Image

UAE Weather: കനത്ത മൂടൽ മഞ്ഞും ചൂടും, യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു; താപനില 48 ഡിഗ്രി സെൽഷ്യസിൽ വരെ എത്തും

uae
  •  4 days ago
No Image

ബ്രിജ് മണ്ഡൽ യാത്രയിൽ കർശന നിയന്ത്രണവുമായി ഹരിയാന; ഇന്റർനെറ്റ് വിച്ഛേദിച്ചു, നിരീക്ഷിക്കാൻ ഡ്രോണുകൾ, മാംസ വിൽപ്പന നിരോധിച്ചു; 2023 ൽ നൂഹിൽ എന്താണ് നടന്നത്? | Brij Mandal Yatra

National
  •  4 days ago