HOME
DETAILS

നാവിന് നിറ വ്യത്യാസമുണ്ടോ?... എങ്കില്‍ നിസാരമായി കാണരുത്

  
June 22 2025 | 12:06 PM

tongue-color-says-about-your-health-condition now-latest

നാവിന് വേണ്ടത്ര കരുതല്‍ നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ പണി കിട്ടുമെന്നാണ് പഠനം പറയുന്നത്. നാവില്‍ എന്തെങ്കിലും തരത്തിലുള്ള നിറ വ്യത്യാസം കാണുന്നുണ്ടോ?.. എങ്കില്‍ ഉറപ്പായും ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. നാവില്‍ ഒരു നിറ വ്യത്യാസം മാത്രം, പക്ഷെ വേദനയോ, മറ്റ് ബുദ്ധിമുട്ടുകളോ ഇല്ലാതിരുന്നതിനാല്‍ കാര്യമാക്കിയില്ല. ഇങ്ങനൊരു പ്രശ്‌നം നിങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടോ? ...

 നാവിന്റെ നിറത്തില്‍, ഘടനയില്‍, നാവിനുണ്ടാകുന്ന ചെറിയ ചെറിയ അസ്വസ്ഥതകളില്‍ എല്ലാം ശരീരം എന്തോ രോഗത്തിന്റെ സൂചനയാണ്. ആരോഗ്യത്തെ പറ്റി നാവ് നല്‍കുന്ന സൂചനകള്‍ എന്തൊക്കെ എന്ന് അറിയാം.

പോഷകങ്ങളുടെ അഭാവം മൂലമോ, അണുബാധകള്‍ കാരണമോ നിങ്ങളുടെ നാവിന്റെ നിറത്തില്‍ വ്യത്യാസമുണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ആരോഗ്യമുള്ള ഒരാളുടെ നാവിന് പിങ്ക് നിറമായിരിക്കും. അതേസമയം വെളുത്ത നിറത്തിലുള്ള നാവ് രക്തമില്ലായ്മയുടെയും വിളര്‍ച്ചയുടെയും ലക്ഷണമാണ്. പനിയോ, വിറ്റാമിനിന്റെ അഭാവമോ ഉള്ള സാഹചര്യത്തില്‍ നാവിന് പൊതുവെ ചുവപ്പോ, ഇരുണ്ട നിറമോ ആയിരിക്കും ഉണ്ടാവുക. 

നാവിന് പര്‍പ്പിള്‍ നിറമാണെന്ന് കരുതുക, ഇത് ഹൃദയത്തിന്റെയോ, ശ്വാസകോശത്തിന്റെയോ അനാരോഗ്യത്തെ സൂചിപ്പിക്കുന്നു. മഞ്ഞ നിറത്തില്‍ നാവ് കാണപ്പെടുകയാണെങ്കില്‍ കരള്‍ രോഗത്തിന്റെയോ. ബൈല്‍ ഡക്ട് ഡിസീസിന്റെയോ ലക്ഷണമാകാം. നാവിന് ഒരു ചെറിയ വെളുത്ത നിറം ഉണ്ടാകുന്നത് സാധാരണമാണ്, എന്നാല്‍ ഇതിന് കട്ടി കൂടുതലുണ്ടെങ്കില്‍ ദഹനക്കുറവിന്റെയോ, വായിലെ ഫംഗല്‍ അണുബാധയുടെയോ, നിര്‍ജ്ജലീകരണത്തിന്റെയോ ലക്ഷണമാകാം. ഇനി ഈ വെളുത്ത നിറത്തിന് പകരം മഞ്ഞ നിറമാണെങ്കില്‍ അണുബാധയെയോ, കരളിന്റെ പ്രവര്‍ത്തനത്തിന്റെ തകരാറിന്റെയോ അടയാളമായിരിക്കാം. 

നാവിന്റെ ഘടന ശരീര ആരോഗ്യത്തിന്റെ മറ്റൊരു സൂചകമാണ്. വളരെ മിനുസമുള്ള നാവാണ് നിങ്ങളുടേത് എങ്കില്‍ ഇത് വൈറ്റമിന്‍ ബി12ന്റെയോ, ഇരുമ്പിന്റെയോ അഭാവത്തെയാണ് വ്യക്തമാക്കുന്നത്. ഇനി നാവ് വരണ്ടതാണെങ്കില്‍ ഇത് നിര്‍ജലീകരണത്തിന്റെയും ജിയോഗ്രാഫിക് ടങ്കിന്റയും (നാവിലെ ചില ഭാഗങ്ങളിലുണ്ടാകുന്ന നിറ വ്യത്യാസം) ലക്ഷണമായിരിക്കാം.

അതുകൊണ്ട് ഇവയിലേതെങ്കിലും തരത്തിലുള്ള നിറവ്യത്യാസം തോന്നിയാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

International
  •  11 hours ago
No Image

നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു

National
  •  11 hours ago
No Image

ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം

Cricket
  •  12 hours ago
No Image

കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി

Kerala
  •  12 hours ago
No Image

ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍

qatar
  •  12 hours ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി

Kerala
  •  12 hours ago
No Image

അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി

Kerala
  •  12 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി

Kerala
  •  13 hours ago
No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം

qatar
  •  13 hours ago
No Image

ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്

Cricket
  •  13 hours ago