കമുകിന്‍ തൈകള്‍ നശിപ്പിച്ച സംഭവം; സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു
അരീക്കോട്: കുനിയില്‍ ഇരിപ്പാംകുളം ജുമുഅത്ത് പള്ളിയുടെയും പ്രദേശത്തെ കര്‍ഷകരുടെയും നൂറു കണക്കിനു കമുകുകള്‍ വെട്ടി നശിപ്പിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാത്തതില്‍ സര്‍വകക്ഷി യോഗം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
കഴിഞ്ഞ 20ന് ആണ് ഇരിപ്പാംകുളം പള്ളിപറമ്പിലെയും പരിസരങ്ങളിലെ കര്‍ഷകരുടെയും 800 ഓളം കമുകുകള്‍ സാമൂഹ്യ ദ്രോഹികള്‍ വെട്ടി നശിപ്പിച്ചത്. കര്‍ഷകര്‍ക്ക് വ്യാപകമായ നഷ്ടം വിതച്ച സംഭവത്തില്‍ പള്ളിക്കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പൂര്‍ണപിന്തുണ അറിയിച്ചു. കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു.
വിവിധ മഹല്ലുകളെ പ്രതിനിധികരിച്ച് കെ. കുട്ടി മുഹമ്മദ് സുല്ലമി, കെ.വി അബ്ദുല്‍ കരീം മാസ്റ്റര്‍, കെ.ടി ഇബ്രാഹീം, രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധികരിച്ച് കെ.വി മുനീര്‍, പാറമ്മല്‍ അഹമ്മദ് കുട്ടി, എടക്കര ജലീല്‍, പി.പി.എ റഹ്മാന്‍, വി.പി അസൈനാര്‍, വി.പി ശിഹാബുദ്ദീന്‍ അന്‍ വരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."