HOME
DETAILS

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്റിന്റെ അംഗീകാരം; ആഗോള എണ്ണവിപണിയില്‍ ആശങ്ക

  
Shaheer
June 23 2025 | 01:06 AM

Irans Parliament Approves Strait of Hormuz Closure Raising Global Oil Market Fears

തെഹ്‌റാന്‍:  പശ്ചിമേഷ്യയിലെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് (മജ്‌ലിസ്) അംഗീകാരം നല്‍കി. യു.എസ്. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളായ ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളില്‍ അമേരിക്ക നടത്തിയ 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' എന്ന് പേരിട്ട സൈനിക നീക്കത്തിന് പ്രതികാരമായാണ് ഇറാന്റെ തീരുമാനം. ഇറാന്റെ സുപ്രിം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരവും പാര്‍ലമെന്റ് നല്‍കിയതായി സ്റ്റേറ്റ്‌റണ്‍ മാധ്യമമായ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ആഗോള എണ്ണവിപണിയുടെ നട്ടെല്ലായ ഹോര്‍മുസ് കടലിടുക്കിലൂടെ ലോകത്തിന്റെ 20-30 ശതമാനം ക്രൂഡ് ഓയിലും 20 ശതമാനം ദ്രവീകൃത പ്രകൃതിവാതകവും (എല്‍.എന്‍.ജി.) കടന്നുപോകുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിനെ ഗള്‍ഫ് ഓഫ് ഒമാനുമായും അറേബ്യന്‍ കടലുമായും ബന്ധിപ്പിക്കുന്ന ഈ 33 കിലോമീറ്റര്‍ വീതിയുള്ള ഇടുങ്ങിയ ജലപാതയില്‍ ഷിപ്പിംഗ് ചാനലുകള്‍ വെറും 3 കിലോമീറ്റര്‍ വീതിയില്‍ മാത്രമാണ്. സഊദി അറേബ്യ, ഇറാഖ്, യു.എ.ഇ., ഖത്തര്‍, കുവൈത്ത്, ഇറാന്‍ തുടങ്ങിയ പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങള്‍ ഈ പാതയെ ആശ്രയിക്കുന്നു. ഹോര്‍മുസ് അടച്ചാല്‍, ഈ രാജ്യങ്ങളുടെ എണ്ണ കയറ്റുമതി തടസ്സപ്പെടുകയും ആഗോള എണ്ണവില കുത്തനെ ഉയരുകയും ചെയ്യും.

എണ്ണവിലയില്‍ 15-20% വര്‍ധനവ് (80-100 ഡോളര്‍/ബാരല്‍) പ്രതീക്ഷിക്കപ്പെടുന്നു. ഇത് ഷിപ്പിംഗ് ചെലവ് 40-50% വര്‍ധിപ്പിക്കും. ഇന്ത്യയെ സംബന്ധിച്ച്, 5.5 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 2 ദശലക്ഷം ബാരലും ഹോര്‍മുസ് വഴിയാണ്. എന്നാല്‍, റഷ്യ, യു.എസ്., ബ്രസീല്‍ എന്നിവിടങ്ങളില്‍നിന്നുള്ള വൈവിധ്യവല്‍ക്കരിച്ച വിതരണവും ഖത്തറില്‍നിന്നുള്ള എല്‍.എന്‍.ജി. ഹോര്‍മുസിനെ ആശ്രയിക്കാത്തതും ഇന്ത്യയെ ഭാഗികമായി സംരക്ഷിക്കും.

ഇറാന്‍ ഈ നീക്കം നടപ്പാക്കിയാല്‍, ചൈന, ഇന്ത്യ, ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകും, കാരണം ഹോര്‍മുസ് വഴിയുള്ള 84% എണ്ണയും 83% എല്‍.എന്‍.ജി.യും ഏഷ്യയിലേക്കാണ്. ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിട്ടേക്കാം. യു.എസ്. ഫിഫ്ത് ഫ്‌ലീറ്റിന്റെ സാന്നിധ്യം കാരണം ഇറാന്റെ നീക്കം 'ആത്മഹത്യാപരം' ആയിരിക്കുമെന്ന് യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ മുന്നറിയിപ്പ് നല്‍കി.

ഇറാനെ നിയന്ത്രിക്കാന്‍ യു.എസ് ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഇറാന്റെ 90% എണ്ണ കയറ്റുമതിയും ചൈനയിലേക്കാണ്. ചൈനീസ് സമ്മര്‍ദം ഇറാനെ പിന്തിരിപ്പിച്ചേക്കാം, കാരണം ഹോര്‍മുസ് അടയ്ക്കല്‍ ചൈനയുടെ എണ്ണവിതരണത്തെ തടസ്സപ്പെടുത്തും. 1980കളിലെ 'ടാങ്കര്‍ വാര്‍' പോലെ, ഇറാന്‍ ഖനനം, കപ്പല്‍ ആക്രമണം, അല്ലെങ്കില്‍ കപ്പല്‍ തടങ്കലിലാക്കല്‍ തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ചേക്കാം. 

ഹോര്‍മുസ് കടലിടുക്ക് വഴിയാണ് ഇറാന്റെ എണ്ണ കയറ്റുമതിയും നടക്കുന്നത്. അതിനാല്‍ ഹോര്‍മുസ് അടച്ചാല്‍ അത് ഇറാനും കനത്ത് തിരിച്ചടിയാകും. ഇത്തരത്തില്‍ ഒരു ആത്മഹത്യാപരമായ തീരുമാനമെടുക്കാന്‍ ഇറാന്‍ മുതിരില്ലെന്നാണ് പലരും കണക്കുകൂട്ടുന്നത്. എന്നാല്‍, പാര്‍ലമെന്റിന്റെ തീരുമാനം ഭീഷണിയുടെ ശക്തി വര്‍ധിപ്പിക്കുന്നു. ഇത് ആഗോള എണ്ണവിപണിയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചേക്കും.

Iran’s parliament votes to close the Strait of Hormuz, sparking concerns over global oil supply disruptions and rising tensions in the Middle East.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  3 days ago
No Image

ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍

uae
  •  3 days ago
No Image

കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും

Tech
  •  3 days ago
No Image

കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി

National
  •  3 days ago
No Image

ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും

uae
  •  3 days ago
No Image

തൃശൂര്‍ പൂരം കലക്കല്‍: അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി;  ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവച്ചു

Kerala
  •  3 days ago
No Image

മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ

Kerala
  •  3 days ago
No Image

മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ

uae
  •  3 days ago
No Image

ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു;  പ്രതിക്ക് ഉടൻ ജയിൽമോചനം

Kerala
  •  3 days ago
No Image

സ്‌കൂൾ സമയമാറ്റം: 20 ലക്ഷം മദ്‌റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു

Kerala
  •  3 days ago