HOME
DETAILS

വെട്ടിലായി ഉദ്യോഗാർഥികൾ; യു.ജി.സി നെറ്റ്, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾ ഒരേദിവസം

  
Shaheer
June 23 2025 | 02:06 AM

UGC NET Degree Preliminary Exams Scheduled on Same Day Candidates Face Dilemma

മലപ്പുറം: ഒരേ ദിനം, രണ്ടു വ്യത്യസ്ത പരീക്ഷകൾ, ഏത് പരീക്ഷ എഴുതണമെന്ന ആശങ്കയിലാണ് കേരളത്തിലെ ഉദ്യോഗാർഥികൾ. യു.ജി.സിയുടെ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), കേരള പി.എസ്.സിയുടെ ഡിഗ്രി ലെവൽ പ്രിലിമിനറി എന്നീ പരീക്ഷകൾ ഈ മാസം 28ന് ഒരുമിച്ചെത്തിയതാണ് ഇവരെ ആശയക്കുഴപ്പത്തിലാക്കുന്നത്. കേരള പബ്ലിക് സർവിസ് കമ്മിഷൻ്റെ (കെ.പി.എസ്.സി) ഡിഗ്രി ലെവൽ രണ്ടാം ഘട്ട പ്രിലിമിനറി പരീക്ഷ 28ന് നടത്താൻ നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നു.

സെക്രട്ടറിയേറ്റ് അസിസ്റ്റൻഡ്, എക്‌സൈസ് ഇൻസ്‌പെക്ടർ (സ്‌പെഷൽ റിക്രൂട്ട്‌മെന്റ്), റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ, ആർമ്ഡ് പൊലിസ് സബ് ഇസ്‌പെക്ടർ, സബ് ഇൻസ്‌പെക്ടർ ഓഫ് പൊലിസ് തുടങ്ങിയ തസ്തികകളിലേക്കുള്ള പരീക്ഷയുടെ വിജ്ഞാപനം മാർച്ച് മൂന്നിന് തന്നെ പുറത്തിറക്കിയിരുന്നു. ഇതിന്റെ ആദ്യ ഘട്ട പരീക്ഷ മെയ് 24ന് നടന്നു. രണ്ടാം ഘട്ട പരീക്ഷക്കായി ഉദ്യാഗാർഥികൾ തയാറെടുക്കുന്നതിനിടെയാണ് ഇരുട്ടടി പോലെ യു.ജി.സി നെറ്റ് പരീക്ഷക്കുള്ള അറിയിപ്പെത്തിയത്.
യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന് (യു.ജി.സി)കീഴിലുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ) ജൂൺ 21 മുതൽ 30 വരെയാണ് നെറ്റ് പരീക്ഷകൾക്കായി നിശ്ചയിച്ചത്. ഏപ്രിൽ 16ന് പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ തീയതിയെകുറിച്ചുള്ള സൂചന ഉണ്ടായിരുന്നെങ്കിലും ജൂൺ ആറിന് അന്തിമ വിജ്ഞാപനമിറങ്ങിയപ്പോൾ 28ാം തീയതിയും പരീക്ഷാ ദിനമായി നിശ്ചയിക്കപ്പെട്ടു. 
ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷ നടക്കുന്ന 28ന് തന്നെ ഹിസ്റ്ററി, സൈക്കോളജി, അറബി, ഫിസിക്കൽ എജ്യുക്കേഷൻ, ഡിസാസ്റ്റർ മാനേജ്‌മെന്റ് ,ആയുർവേദ ബയോളജി, തുടങ്ങിയ വിഷയങ്ങളിലുള്ള നെറ്റ് പരീക്ഷയും നിശ്ചയിക്കപ്പെട്ടതോടെ ഉദ്യോഗാർഥികൾ ആശയക്കുഴപ്പത്തിലായി. രണ്ട് പരീക്ഷയും എഴുതാൻ തയാറെടുക്കുന്നവർ ഇതോടെ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ട ധർമ സങ്കടത്തിലായി.

ഇരു പരീക്ഷകളും ഒരേ ദിവസത്തിൽ നിശ്ചയിക്കപ്പെട്ടതിനാൽ 28ന് നടക്കുന്ന ഡിഗ്രി പ്രിലിമിനറി പരീക്ഷ മാറ്റിവെക്കണമഭ്യർഥിച്ച് നിരവധി വിദ്യാർഥികൾ കേരള പി.എസ്.സിക്ക് മുന്നിലെത്തി.

വകുപ്പ് മന്ത്രിമാർക്കും അധികൃതർക്കും ഇ മെയിലിലൂടെയും മറ്റും പരാതികളയച്ചിട്ടുണ്ടെന്ന് ഉദ്യോഗാർഥികൾ പറയുന്നു. നേരത്തെ യു.പി.എസ്.സി സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷക്കൊപ്പം ഒരേ ദിവസം നിശ്ചയിച്ചിരുന്ന എൽ.എൽ.ബി പ്രവേശന പരീക്ഷ മാറ്റിവെച്ചിരുന്നു. അതുപോലെ ഡിഗ്രി ലെവൽ പരീക്ഷയും മാറ്റിവെച്ചേക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പാണ് കേരളത്തിലെ ഒരു പറ്റം ഉദ്യോഗാർഥികൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

30 വര്‍ഷം മുമ്പ് ജോലിയില്‍ കയറിപ്പറ്റിയത് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കൊണ്ടെന്ന് ആരോപണം; ഇന്ത്യന്‍ എഞ്ചിനീയര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  a day ago
No Image

ഗൾഫ് മോഡൽ ഇന്ത്യയിലും: ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി എസി വിശ്രമ കേന്ദ്രങ്ങൾ

National
  •  a day ago
No Image

'വൈദ്യുതി ലൈനുകൾ ഒഴിവാക്കണം': സർക്കുലർ പാലിക്കാത്തതിന്റെ ഫലം; കൊല്ലത്ത് ഒരു വിദ്യാർഥിയുടെ ജീവൻ നഷ്ടമായി

Kerala
  •  a day ago
No Image

ഇത്തിരിക്കുഞ്ഞൻ പക്ഷികളെക്കൊണ്ട് പൊറുതിമുട്ടി ഖത്തർ; ഇതുവരെ പിടിച്ചത് 35,000 മൈനകളെ

qatar
  •  a day ago
No Image

'നിമിഷപ്രിയയുടെ ക്രൂരത മറച്ചുപിടിച്ച് പാവമായി ചിത്രീകരിക്കുന്നു'; മലയാള മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്‍

Kerala
  •  a day ago
No Image

ഭാസ്‌കര കാരണവര്‍ വധക്കേസ്; ഒന്നാം പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

Kerala
  •  a day ago
No Image

പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും സ്വന്തമായി ഫോണുള്ള മൂന്ന് രാജ്യങ്ങളില്‍ യുഎഇയും, മറ്റു രണ്ട് രാജ്യങ്ങള്‍ ഇവ

uae
  •  a day ago
No Image

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു; നാളെ സംസ്ഥാന വ്യാപക 'പഠിപ്പുമുടക്ക്' 

Kerala
  •  a day ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടി 10 ദിവസത്തെ വിവാഹ അവധി; പ്രഖ്യാപനവുമായി ദുബൈ ഭരണാധികാരി

uae
  •  a day ago
No Image

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു 

Kerala
  •  2 days ago

No Image

കൊല്ലം തേവലക്കരയിൽ സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം: മന്ത്രി കെ കൃഷ്ണൻ കുട്ടി

Kerala
  •  2 days ago
No Image

അസമില്‍ കുടിയൊഴിപ്പിക്കലിനിടെ പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് പൊലിസ്; രണ്ട് മുസ്‌ലിം യുവാക്കള്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്

National
  •  2 days ago
No Image

യുഎഇയിൽ ജോലി ചെയ്യുകയാണോ? നിങ്ങൾക്ക് നിയമപരമായി അർഹതയുള്ള ഒമ്പത് ശമ്പളത്തോടുകൂടിയ അവധികളെക്കുറിച്ച് അറിയാം

uae
  •  2 days ago
No Image

'പ്രധാന അധ്യാപകനും പ്രിന്‍സിപ്പലിനും എന്താണ് ജോലി' വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Kerala
  •  2 days ago