HOME
DETAILS
MAL
ആരോപണം അടിസ്ഥാനരഹിതം: യൂത്ത്ലീഗ്
backup
September 05 2016 | 23:09 PM
വെട്ടത്തൂര്‍: പഞ്ചായത്തിലെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് വെട്ടത്തൂര്‍ പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റി. പദ്ധതി രൂപീകരണത്തിന് മുന്നോടിയായി തേലക്കാട് സ്കൂളില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ വൈസ്പ്രസിഡന്റ് ബഹിഷ്ക്കരിച്ചിരുന്നു. തുടര്‍ന്നു പദ്ധതിയുടെ കരടുരേഖക്ക് അംഗീകാരം നല്‍കാനിരിക്കെ വികസന സ്ഥിരമിതി ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിപ്പോകുകയാണ് ചെയ്തത്.
ഈ സാഹചര്യത്തില്‍ പ്രസിഡന്റ് കാസ്റ്റിങ് വോട്ടോടെ കരടുരേഖക്ക് അംഗീകാരം നല്‍കുകയായിരുന്നു. പ്രസിഡന്റ് നാലകത്ത് ഹബീബ് മാസ്റ്റര്‍ അധ്യക്ഷനായി. സെക്രട്ടറി അശ്റഫ് കാരാടന്‍, സിദ്ദീഖ് ഫൈസി, റഷീദ്, വി.സക്കീര്‍, അന്‍വര്‍ കൂരിക്കുന്ന്, സ്വാദിഖ് മൂച്ചിക്കല്‍, കെ.ടി ഷിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."