
“നിനക്ക് വിമാനം പറത്താൻ കഴിവില്ല, ചെരിപ്പ് തുന്നാൻ പോകൂ”: ഇൻഡിഗോയിൽ ജാതി അധിക്ഷേപം; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്

ഗുരുഗ്രാം: ഇൻഡിഗോ വിമാനക്കമ്പനിയിലെ 35-കാരനായ ട്രെയിനി പൈലറ്റ് ശരൺ എന്നയാളെ ജാതി അടിസ്ഥാനത്തിൽ അപമാനിച്ചതിന് മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. തപസ് ഡേ, മനീഷ് സഹാനി, ക്യാപ്റ്റൻ രാഹുൽ പാട്ടീൽ എന്നിവർക്കെതിരെയാണ് കേസ്.
ബെംഗളൂരുവിൽ ആദ്യം ഫയൽ ചെയ്ത പരാതി, സംഭവം നടന്ന ഗുരുഗ്രാമിലെ ഡിഎൽഎഫ്-1 പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. എസ്‌സി/എസ്ടി (അതിക്രമം തടയൽ) നിയമത്തിലെ വകുപ്പുകൾക്ക് പുറമെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരമാണ് നടപടി.
ഏപ്രിൽ 28-ന് ഗുരുഗ്രാമിലെ ഇൻഡിഗോയുടെ കോർപ്പറേറ്റ് ഓഫീസിൽ വെച്ചാണ് സംഭവം നടന്നതെന്ന് പൈലറ്റ് പറഞ്ഞു. ഓഫീസിലെത്തിയ ഉടൻ തപസ് ഡേ അപമാനകരമായി ഫോണും ബാഗും മുറിക്ക് പുറത്ത് വയ്ക്കാൻ ആവശ്യപ്പെട്ടതോടെ പീഡനം തുടങ്ങിയതായി പരാതിയിൽ പറയുന്നു. ഉച്ചയ്ക്ക് 3:30-ന് തുടങ്ങിയ കൂടിക്കാഴ്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും ജാതി അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.
നിനക്ക് വിമാനം പറത്താൻ കഴിവില്ല, പോയി ചെരിപ്പ് തുന്നുക”, “നിനക്ക് ഇവിടെ കാവൽക്കാരനാകാൻ പോലും യോഗ്യതയില്ല” തുടങ്ങിയ അധിക്ഷേപങ്ങൾ പട്ടിക ജാതിക്കാരനായ തന്നെ അപമാനിക്കാൻ വേണ്ടി പറഞ്ഞതാണെന്ന് പൈലറ്റ് പറഞ്ഞു. ജോലി രാജിവയ്ക്കാൻ നിർബന്ധിക്കാനായി മനഃപൂർവം പീഡിപ്പിച്ചതാണെന്നും പരാതിയിൽ ആരോപിക്കുന്നു.
വാക്കാലുള്ള അധിക്ഷേപത്തിന് പുറമേ, ശമ്പളം കുറയ്ക്കൽ, നിർബന്ധിത പരിശീലനം, യാത്രാ ആനുകൂല്യങ്ങൾ റദ്ദാക്കൽ, അനാവശ്യ മുന്നറിയിപ്പ് കത്തുകൾ തുടങ്ങിയവയും പീഡനത്തിന്റെ ഭാഗമായിരുന്നതായി പൈലറ്റ് പറഞ്ഞു. മുതിർന്ന മാനേജ്മെന്റിനും കമ്പനിയുടെ ആഭ്യന്തര എത്തിക്സ് കമ്മിറ്റിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതോടെയാണ് എസ്‌സി/എസ്ടി സെല്ലിനെ സമീപിച്ചത്.
പൊതുസ്ഥലത്ത് അപമാനിക്കലും ഭീഷണിപ്പെടുത്തലും ഉൾപ്പെടെ എസ്‌സി/എസ്ടി നിയമത്തിലെ 3(1)(ആർ), 3(1)(എസ്) വകുപ്പുകളും ബിഎൻഎസിലെ 351(2), 352, 3(5) വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വിവേചനമോ പീഡനമോ അനുവദിക്കില്ലെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ജോലിസ്ഥലം ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇൻഡിഗോ വക്താവ് പറഞ്ഞു. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വിശ്വസിക്കുകയും നിയമനിർവഹണ ഏജൻസികൾക്ക് എല്ലാ പിന്തുണയും നൽകുകയും ചെയ്യുമെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ ഹൂതികള്‍ ബന്ദിയാക്കിയവരില്‍ മലയാളിയും?; അനില്‍കുമാര്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് കുടുംബം
Kerala
• 2 days ago
കുവൈത്ത് ഇ-വിസ: ജിസിസി പ്രവാസികൾക്ക് എങ്ങനെ അപേക്ഷിക്കാം; കൂടുതലറിയാം
uae
• 2 days ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച
National
• 2 days ago
ഇന്ത്യയും കുവൈത്തും പുതിയ വ്യോമ കരാറിൽ ഒപ്പുവച്ചു; ആഴ്ചയിൽ വിമാന സീറ്റുകൾ 18,000 ആയി വർധിപ്പിക്കും
latest
• 2 days ago
ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റന്‍?; അഹമ്മദാബാദ് വിമാനാപകടത്തില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്
National
• 2 days ago
തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?; പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു
Kerala
• 2 days ago
ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ
uae
• 2 days ago
അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം
International
• 2 days ago
മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്
Kerala
• 2 days ago
രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ്
Kerala
• 2 days ago
കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala
• 2 days ago
അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍
uae
• 2 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; മകള്‍ വൈഭവിയെ യുഎഇയില്‍ സംസ്കരിക്കും
uae
• 2 days ago
സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 2 days ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 2 days ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 2 days ago
ഐസ്ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 2 days ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 2 days ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 2 days ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 2 days ago