പുറത്തിറങ്ങാന്‍ വയ്യ! പുളിക്കല്‍ വലിയപറമ്പ് മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം
പുളിക്കല്‍: വലിയ പറമ്പ് മേഖലയില്‍ തെരുവുനായ ശല്യം രൂക്ഷം. രാവിലെ പ്രഭാത പ്രാര്‍ഥനയ്ക്കു പോകുന്നവര്‍, പ്രഭാത സവാരിക്കിറങ്ങുന്നവര്‍, മദ്‌റസയിലേക്കും ട്യൂഷനും പോകുന്ന കുട്ടികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ ഭയത്തോടെയാണ് ഇറങ്ങിനടക്കുന്നത്. കുട്ടികളോടൊപ്പം രക്ഷിതാക്കളും പോകേണ്ട അവസ്ഥയാണ്.
കൂട്ടമായി വരുന്ന നായ്ക്കള്‍ അക്രമ സ്വഭാവമുള്ളവയാണ്. വീട്ടുമൃഗങ്ങളെയും കോഴി, താറാവ് എന്നിവയെയും കൊല്ലുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ വീടുകളില്‍ പോലും സുരക്ഷിതരല്ല. ആളൊഴിഞ്ഞ പണിതീരാത്ത വീടുകളില്‍ ഇവയുടെ സൈ്വരവിഹാരമാണ്.
റോഡരികുകളില്‍ മത്സ്യ, മാംസ അവശിഷ്ടങ്ങള്‍ തള്ളുന്നത് പ്രദേശത്തി നായകളുടെ എണ്ണം കൂടുന്നതിനു കാരണമായിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ കാണിച്ച് കഴിഞ്ഞ ദിവസം വലിയ പറമ്പ് മലാട്ടിക്കല്‍ ന്യൂ ഫ്രണ്ട്‌സ് ക്ലബ് പുളിക്കല്‍ അധികൃതര്‍ക്ക് പരാതി നല്‍കി.
തെരുവുനായ ശല്യം: കോഡൂരില്‍ ഇന്ന് സര്‍വകക്ഷി യോഗം
കോഡൂര്‍: ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവുനായ പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനായി പഞ്ചായത്ത് ഭരണസമിതി യോഗം വിളിച്ചു. ഇന്നു രാവിലെ 11നു ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ് യോഗം. കഴിഞ്ഞ ശനിയാഴ്ച ചെമ്മങ്കടവിലെ ഒരു വയസുകാരി ഇഷയെന്ന പെണ്‍കുട്ടിക്കും ജൂലൈ അവസാനവാരം ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്നായി ഒരേ ദിവസം പത്തു പേര്‍ക്കും നായകളുടെ കടിയേറ്റിരുന്നു. ഈ സഹചര്യത്തിലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."