
ഏറ്റവും ഒടുവില്‍ നോയിഡയില്‍; മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂമുകളുടെ എണ്ണം 400 കടന്നു | Malabar Gold & Diamonds

ദുബൈ/നോയിഡ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 400ാമത് ഷോറൂം ആരംഭിച്ച് കമ്പനിയുടെ വളര്‍ച്ചാ പാതയില്‍ സുപ്രധാന നാഴികക്കല്ല് സൃഷ്ടിച്ചു. ബ്രാന്‍ഡിന്റെ അതിവേഗത്തിലുള്ള ആഗോള വികസന നടപടികളെ ശക്തിപ്പെടുത്തി നോയിഡയിലെ സെക്ടര്‍ 18ലാണ് പുതിയ ഷോറൂം ആരംഭിച്ചത്. ഉദ്ഘാടനം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് നിര്‍വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ഇന്ത്യാ ഓപറേഷന്‍സ് എം.ഡി ഒ.അഷര്‍, ഗ്രൂപ്പ് എക്‌സി.ഡയരക്ടര്‍ കെ.പി വീരാന്‍കുട്ടി, ഗ്രൂപ്പ് സി.എം.ഒ സലീഷ് മാത്യു, റീട്ടെയില്‍ ഓപറേഷന്‍ ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ സിറാജ്, നോര്‍ത്ത് റീജ്യണല്‍ ഹെഡ് എന്‍.കെ ജിഷാദ്, മറ്റ് മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ പങ്കെടുത്തു.
ഇന്ത്യയിലുടനീളവും ആഗോള തലത്തിലും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സാന്നിധ്യം കൂടുതല്‍ ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മലബാര്‍ ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. നിലവില്‍ 13 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് 63,000 കോടി രൂപയുടെ വിറ്റുവരവാണുള്ളത്. സമീപ ഭാവിയില്‍ വിറ്റുവരവ് 78,000 കോടി രൂപയായി വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിട്ടുള്ളത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15 രാജ്യങ്ങളിലേക്കും ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലേക്കും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ട് 60 ഷോറൂമുകള്‍ തുറക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ റെസ്‌പോണ്‍സിബിള്‍ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് കൂടുതല്‍ ഷോറൂമുകള്‍ ആരംഭിച്ചുകൊണ്ട് ആഗോള തലത്തില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിജ്ഞാബദ്ധമാണ്. മലബാര്‍ ഗ്രൂപ്പിന് കീഴിലുള്ള മാനേജ്‌മെന്റ് ടീം അംഗങ്ങളുടെ എണ്ണം 27,250 ആയി വര്‍ധിപ്പിക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ 400ാമത് ഷോറൂം നോയിഡയില്‍ ആരംഭിക്കാനായതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് എം.പി അഹമ്മദ് പറഞ്ഞു. ഉപയോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെയും ധാര്‍മ്മികതയോടെയുമുള്ള ജ്വല്ലറി ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം പറഞ്ഞു.
ഇന്ത്യന്‍ കലയുടെയും സംസ്‌കാരത്തിന്റെയും പൈതൃകവും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന തങ്ങള്‍ നിലവിലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ഷോറൂമുകള്‍ തുറന്ന് റീട്ടെയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം തന്നെ പുതിയ രാജ്യങ്ങളിലേക്കും പ്രവേശിക്കുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തില്‍ ന്യൂസിലാന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി പ്രവേശിച്ചുകൊണ്ട് ആഗോള തലത്തില്‍ 15 രാജ്യങ്ങളില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം മികച്ച മുന്നേറ്റമാണ് തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും കൂടുതല്‍ വളര്‍ച്ച കൈവരിക്കാന്‍ വ്യക്തമായ പദ്ധതികളുണ്ടെന്നും ഒ. അഷര്‍ പറഞ്ഞു.
Malabar Gold & Diamonds on Monday said it opened 400th showroom in Uttar Pradesh's Noida, marking a milestone in the company's aggressive expansion strategy. The Kerala-based retailer, which currently operates across 13 countries with a turnover of Rs 63,000 crore, aims to boost revenue to Rs 78,000 crore and open 60 new stores in the current financial year.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
Kerala
• a day ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക
Kerala
• a day ago
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍
Kerala
• a day ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13532 പേർ
Saudi-arabia
• a day ago
ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്
uae
• a day ago
വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്‍ക്കുന്നവര്‍ നിരവധി പേരെന്നും ഡോക്ടര്‍
Kerala
• a day ago
വരുന്നത് തിരക്കേറിയ വേനല്‍ സീസണ്‍, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍
uae
• a day ago
അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ
uae
• a day ago
മേഘവിസ്‌ഫോടനം: ഉത്തരഖണ്ഡിലെ ഉത്തരകാശിയില്‍ ഒമ്പത് നിര്‍മാണത്തൊഴിലാളികളെ കാണാതായി
National
• a day ago
രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം; 50 പേർക്ക് പരുക്ക്, എത്തിയത് 10 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്
National
• a day ago
പാകിസ്ഥാനിൽ ഭൂകമ്പം; 5.5 തീവ്രത രേഖപ്പെടുത്തി
International
• a day ago
സഹേൽ ആപ്പിൽ ഇംഗ്ലീഷ് എക്സിറ്റ് പെർമിറ്റ്: പുതിയ സംരംഭവുമായി കുവൈത്ത്
Kuwait
• a day ago
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ചികിത്സാ പ്രതിസന്ധി: ഡോക്ടര്‍ ഹാരിസിന്റെ പോസ്റ്റില്‍ നടപടി എടുത്താല്‍ ഇടപെടുമെന്ന് കെ.ജി.എം.സി.ടി.എ പ്രസിഡന്റ്
Kerala
• a day ago
കാളികാവ് സ്വദേശി കുവൈത്തില്‍ പക്ഷാഘാതംമൂലം മരിച്ചു
Kuwait
• a day ago'സർക്കാരേ, എനിക്കൊരു ജോലി തരുമോ..?; ഉരുളെടുത്ത നാട്ടിൽ നിന്ന് തന്റെ നേട്ടങ്ങൾ കാട്ടി സനൂപ് ചോദിക്കുന്നു
Football
• a day ago
പാർട്ടി നേതൃയോഗത്തില്‍ പങ്കെടുപ്പിക്കാതിരുന്നത് ബോധപൂര്‍വം; ബി.ജെ.പിയില്‍ സുരേന്ദ്രന്‍പക്ഷം പോരിന്
Kerala
• a day ago
ഡീസൽ മറിച്ചുവിറ്റെന്ന് തെളിയിക്കാൻ സി.ബി.ഐക്ക് കഴിഞ്ഞില്ല; ലക്ഷദ്വീപ് മുൻ എം.പി ഫൈസൽ അടക്കം കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
Kerala
• a day ago
ഡിജിപി നിയമനം; 'ഇഷ്ടക്കാരന്' വേണ്ടി അസാധാരണ നടപടിയുമായി സർക്കാർ
Kerala
• a day ago
വിമാനത്തിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി
National
• a day ago
ഖത്തറില്‍ മകനൊപ്പം താമസിക്കുകയായിരുന്ന കോഴിക്കോട് സ്വദേശിനി നിര്യാതയായി
qatar
• a day ago
മഴയ്ക്ക് നേരിയ ശമനം; ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ
Weather
• a day ago