HOME
DETAILS

'അയാൾ 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ'; ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സ്ഥാനാർഥിയെ അധിക്ഷേപിച്ച് ട്രംപ്

  
June 26 2025 | 07:06 AM

Donald Trump has harshly criticized Zohran Mamdani

ന്യൂയോർക്ക്: ന്യൂയോർക്ക് ഡെമോക്രാറ്റിക് മേയർ പ്രൈമറി തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ വംശജനായ സൊഹ്‌റാൻ മംദാനിയെ രൂക്ഷഭാഷയിൽ വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇടതുപക്ഷ സോഷ്യലിസ്റ്റായ അദ്ദേഹത്തെ "100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ" എന്നാണ് ട്രംപ് ആക്ഷേപിച്ചത്. മംദാനിയെ പിന്തുണയ്ക്കുന്ന മറ്റ് പുരോഗമന നേതാക്കളെയും ട്രംപ് വിമർശിച്ചു. വനിത നേതാക്കളായ അലക്സാണ്ട്രിയ- ഒകാസിയോ-കോർട്ടെസ് (എഒസി), സെനറ്റർ ചക്ക് ഷൂമർ എന്നിവരുൾപ്പെടെയുള്ളവരും ട്രംപിന്റെ പരിഹാസത്തിന് ഇരയായി. 

"ഒടുവിൽ അത് സംഭവിച്ചു, ഡെമോക്രാറ്റുകൾ അതിരുകടന്നിരിക്കുന്നു. 100% കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ സൊഹ്‌റാൻ മംദാനി ഡെം പ്രൈമറിയിൽ വിജയിച്ച് മേയറാകാനുള്ള പാതയിലാണ്. നമുക്ക് മുമ്പ് റാഡിക്കൽ ലെഫ്റ്റീസ് ഉണ്ടായിരുന്നു. പക്ഷേ ഇത് അൽപ്പം പരിഹാസ്യമായിക്കൊണ്ടിരിക്കുകയാണ്" റിപ്പബ്ലിക്കൻ പാർട്ടിക്കാരൻ കൂടിയായ ട്രംപ് എതിർപക്ഷക്കാരായ ഡെമോക്രറ്റുകളെ പരിഹസിച്ച് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ കുറിച്ചു. 

33 വയസ്സുള്ള സ്വയം പ്രഖ്യാപിത സോഷ്യലിസ്റ്റിനെതിരെ വ്യക്തിപരമായ ആക്രമണം അഴിച്ചുവിട്ട ട്രംപ്, മംദാനി "ഭയങ്കരനായി കാണപ്പെടുന്നു, അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നു, അദ്ദേഹം അത്ര മിടുക്കനല്ല - എന്നിങ്ങനെയുള്ള പ്രസ്താവനകളും നടത്തി. ഡമ്മികൾ എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. നമ്മുടെ മഹാനായ ഫലസ്തീൻ സെനറ്റർ ക്രയിംഗ് ചക്ക് ഷൂമർ പോലും അദ്ദേഹത്തിന് മുന്നിൽ ഇഴയുന്നു. അതെ, ഇത് നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഒരു വലിയ നിമിഷമാണ്!" എന്നും ട്രംപ് കുറിച്ചു. സൊഹ്‌റാൻ മംദാനി ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രയേലിന്റെ വംശഹത്യയെ വിമർശിച്ചതും ഉൾപ്പെടെയുള്ള നിലപാടുകളാണ് ട്രംപിനെ പ്രകോപിപ്പിക്കുന്നത്.

മറ്റൊരു പോസ്റ്റിൽ, ഡെമോക്രാറ്റുകൾ "കുറഞ്ഞ ബുദ്ധിശക്തിയുള്ള ജാസ്മിൻ ക്രോക്കറ്റിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യണമെന്ന്" ട്രംപ് പരിഹസിച്ചു.  

അതേസമയം, ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂയോർക്കിന്റെ ആദ്യത്തെ മുസ്‌ലിം മേയറായിരിക്കും മംദാനി. ഇന്ത്യൻ അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ് മീരാ നായരുടെയും ഉഗാണ്ടൻ മാർക്‌സിസ്റ്റ് സ്‌കോളർ മഹമൂദ് മംദാനിയുടെയും മകനാണ് 33 കാരനായ സൊഹ്‌റാൻ മംദാനി.

 

U.S. President Donald Trump has harshly criticized Zohran Mamdani, an Indian-origin candidate who won the New York Democratic mayoral primary. Trump labeled the left-wing socialist Mamdani as a "100% communist lunatic." He also targeted other progressive leaders supporting Mamdani, including prominent women politicians like Alexandria Ocasio-Cortez (AOC) and Senator Chuck Schumer, mocking them in his remarks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരിക്കെതിരെ ഒരുമിച്ച്: മൂന്ന് ദിവസത്തെ ബോധവൽക്കരണ പരിപാടിക്ക് തുടക്കമിട്ട് ദുബൈ പൊലിസ്

uae
  •  an hour ago
No Image

ഫേസ്ബുക്ക് ലൈവിൽ ആത്മഹത്യ; സോളനിൽ 20-കാരി തൂങ്ങിമരിച്ചു, ഒരു മണിക്കൂർ ലൈവ് തുടർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു

National
  •  2 hours ago
No Image

ഹിജ്റ പുതുവർഷം: ദുബൈയിൽ വാഹനങ്ങൾക്ക് സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 hours ago
No Image

കോഴിക്കോട് വെർച്വൽ അറസ്റ്റ് തട്ടിപ്പ്; 18 ലക്ഷം രൂപ തട്ടിയ കേസിൽ രണ്ട് പേർ പിടിയിൽ

Kerala
  •  2 hours ago
No Image

ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി ഇംഗ്ലണ്ട്; രണ്ടാം ടെസ്റ്റ് തീപാറും!

Cricket
  •  2 hours ago
No Image

കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27-6-2025) അവധി

Kerala
  •  2 hours ago
No Image

സമസ്ത സ്ഥാപക ദിന പരിപാടികൾ പ്രൗഢമായി

organization
  •  3 hours ago
No Image

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഹെൽത്ത് കാർഡ്; കർശന പരിശോധനയ്ക്ക് മന്ത്രിയുടെ നിർദേശം, ഡോക്ടർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

Kerala
  •  3 hours ago
No Image

ജബൽ അലി മെട്രോ സ്റ്റേഷൻ ഇനി നാഷണൽ പെയിന്റ്സ് മെട്രോ സ്റ്റേഷൻ; പേര് മാറ്റം പത്ത് വർഷത്തേക്ക്

uae
  •  3 hours ago
No Image

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; രണ്ട് അധ്യാപകരെ കൂടി പുറത്താക്കി

Kerala
  •  3 hours ago