The government has officially withdrawn the cybercrime awareness caller tune that was introduced to warn citizens against online fraud. The message, voiced by Bollywood actor Amitabh Bachchan, has been discontinued following a surge in consumer complaints. Many users found the caller tune intrusive, leading to widespread backlash — including criticism directed at the actor himself.
HOME
DETAILS

MAL
'സിബിഐയിൽ നിന്നോ കസ്റ്റംസിൽ നിന്നോ...' ഇന്ന് മുതൽ ആ ഫോൺ സന്ദേശം കേൾക്കില്ല; ഓൺലൈൻ തട്ടിപ്പുകൾക്കെതിരായ കോളർ ട്യൂൺ പിൻവലിച്ചു
June 26 2025 | 06:06 AM

മുംബൈ: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈബർ കുറ്റകൃത്യ ബോധവൽക്കരണ കോളർ ട്യൂൺ സർക്കാർ ഔദ്യോഗികമായി പിൻവലിച്ചു. ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ശബ്ദത്തിലുള്ള സന്ദേശമാണ് പിൻവലിച്ചത്. ഉപഭോക്താക്കളുടെ പരാതി വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. കോളർ ട്യൂൺ അലോസരമായതോടെ നടനെതിരെ ഉൾപ്പെടെ പ്രതിഷേധം ഉയർന്നിരുന്നു.
സൈബർ തട്ടിപ്പുകളുടെ വർധിച്ചുവരുന്ന ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സർക്കാർ നേതൃത്വത്തിലുള്ള ഒരു കാമ്പെയ്‌നിന്റെ ഭാഗമായിരുന്നു ഫോൺ കോളുകൾക്ക് മുൻപുള്ള മുൻകൂട്ടി റെക്കോർഡുചെയ്‌ത സന്ദേശം. വ്യാഴാഴ്ച കാമ്പെയ്‌ൻ അവസാനിച്ചതോടെ സന്ദേശം നീക്കം ചെയ്‌തതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഓൺലൈൻ തട്ടിപ്പ് തടയാനുള്ള ഒരു ഓർമ്മപ്പെടുത്തലായി ആ സന്ദേശം ഏറെ പ്രചാരം നേടിയെങ്കിലും ക്രമേണ അത് പലർക്കും അലോസരവും അസൗകര്യവുമായി മാറി. അടിയന്തര കോളുകൾ ചെയ്യുമ്പോൾ ഈ സന്ദേശം കഴിയാൻ കാത്തിരിക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി ഉപയോക്താക്കൾ അതൃപ്തി പ്രകടിപ്പിച്ചു. സന്ദേശത്തിന് ശബ്ദം നൽകിയ അമിതാഭ് ബച്ചന് നേരെയും വിമർശനമുയർന്നു. ദീർഘമായ സന്ദേശത്തിന് കാരണം താരത്തിന്റെ പ്രായമാണെന്ന തരത്തിലും വിമർശനമുയർന്നു.
വിമർശനം ഏറിയതോടെ താരം എക്‌സിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് സന്ദേശം റെക്കോർഡുചെയ്‌തത്, നിർത്താൻ സർക്കാരിനോട് പറയൂ എന്ന് ഒരു ട്രോളിനെ ടാഗ് ചെയ്തുകൊണ്ട് ബച്ചൻ പറഞ്ഞു.
കൊറോണ വൈറസിനെതിരായ മുൻകരുതലുകൾ സംബന്ധിച്ച് സമാനമായ കോളർ ട്യൂൺ സന്ദേശത്തിൽ ശബ്ദം നൽകിയതിന് മുൻപും ബച്ചൻ വിമർശിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിനും കുടുംബാംഗങ്ങളിൽ ചിലർക്കും രോഗം ബാധിച്ചതിനെത്തുടർന്ന്, ബച്ചന്റെ ശബ്ദം ഈണത്തിൽ നിന്ന് നീക്കം ചെയ്യാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹരജിയും ഫയൽ ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഞ്ജുവും ചെന്നൈയെ വിറപ്പിച്ചവനും കേരളത്തിന്റെ 'ഐപിഎല്ലിൽ' കളിക്കും; ഒരുങ്ങുന്നത് വമ്പൻ പോരാട്ടങ്ങൾ
Cricket
• 7 hours ago
ചരിത്ര നിമിഷം! ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍, ഡോക്കിങ് പൂർത്തിയായി
Science
• 9 hours ago
നിലയിൽ പുരോഗതിയില്ല; വി.എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
Kerala
• 9 hours ago
പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറായി; എം.ആർ അജിത് കുമാർ പട്ടികയിൽ ഇല്ല
Kerala
• 10 hours ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ആറിടത്ത് ഓറഞ്ച്
Weather
• 11 hours ago
'അയാൾ 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ'; ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സ്ഥാനാർഥിയെ അധിക്ഷേപിച്ച് ട്രംപ്
International
• 12 hours ago
ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായി ഇസ്രാഈല്‍; 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം, കരകയറാന്‍ ഫണ്ട് പിരിവ്
International
• 12 hours ago
തുടർക്കഥയാകുന്ന ഭക്ഷ്യവിഷബാധ; "വിളമ്പുന്നത് അന്നമാണ്" ഓർമ്മ വേണം
Kerala
• 12 hours ago
'ഇറാന്‍ മിസൈലുകള്‍ വിക്ഷേപിക്കുമ്പോള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരുമായി 90ലധികം ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ദോഹയിലേക്ക് പറക്കുകയായിരുന്നു'; വെളിപ്പെടുത്തലുമായി അധികൃതര്‍
qatar
• 12 hours ago
യുഎഇ പ്രസിഡന്റ് ദോഹയില്‍; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി
qatar
• 13 hours ago
ലിങ്കില്‍ ക്ലിക്ക് ചെയ്തതും 2,500 ദിര്‍ഹം നഷ്ടപ്പെട്ടു; ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ട് ദുബൈയില്‍ പുതിയ തട്ടിപ്പ്
uae
• 14 hours ago
കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം, ദേഹത്ത് കൂടി ബസ് കയറിയിറങ്ങി, അമ്മയ്ക്ക് പരുക്ക്
Kerala
• 14 hours ago
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സ്വദേശിവല്‍ക്കരണത്തിന്റെ അര്‍ധ വാര്‍ഷിക ലക്ഷ്യം കൈവരിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ 4 ദിവസം
uae
• 14 hours ago
പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളോളം ചാരവൃത്തി, ഓപറേഷന്‍ സിന്ദൂറിനിടയിലും ചാരപ്പണി ചെയ്തു; ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ വിശാല്‍ യാദവ് അറസ്റ്റില്‍
National
• 14 hours ago
താങ്ങായി എപ്പോഴും കൂടെനില്‍ക്കുന്ന സമസ്തയുടെ ജനത | Samastha @ 100
Kerala
• 15 hours ago
ഷാര്‍ജയിലെ ആദ്യ സൗരോര്‍ജ നിലയം തുറന്നു; 13,780 വീടുകള്‍ക്ക് വെളിച്ചമേകും | Sharjah’s 1st solar plant ‘SANA’
uae
• 15 hours ago
നിലപാടിൽ മാറ്റമില്ല നൂറിന്റെ നിറവിലും
Kerala
• 15 hours ago
രണ്ടു വയസ്സുള്ള ഇറാനിയന്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിച്ച് യുവാവ്; സംഭവം മോസ്കോ വിമാനത്താവളത്തില്‍, കുട്ടി കോമയില്‍/video
International
• 15 hours ago
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ; നൂറ്റാണ്ടിന്റെ സുകൃതം
Kerala
• 15 hours ago
1925ല്‍ കുറ്റിച്ചിറയിലെ വലിയ ജമാഅത്ത് പള്ളിയില്‍ നടന്ന യോഗത്തില്‍ രൂപംകൊണ്ട പ്രസ്ഥാനം | Samastha @ 100
Kerala
• 15 hours ago.png?w=200&q=75)
സമസ്ത നടത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ | Samastha @ 100
Kerala
• 15 hours ago