HOME
DETAILS

ചരിത്ര നിമിഷം! ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍, ഡോക്കിങ് പൂർത്തിയായി

  
Web Desk
June 26 2025 | 10:06 AM

axiom 4 successfully docked at the iss with Shubham Shukla

ഫ്ലോറിഡ: ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെടെ നാല് പേരുമായി പുറപ്പെട്ട പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകമാണ് ബഹിരാകാശ നിലയത്തിലെത്തിയത്. സോഫ്റ്റ് ക്യാപ്ചർ പൂർത്തിയായതോടെ വൈകാതെ സംഘം നിലയത്തിൽ പ്രവേശിക്കും. 28.5 മണിക്കൂർ സഞ്ചരിച്ചാണു പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല നിലയത്തിലേക്ക് പ്രവേശിക്കുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ചരിത്ര നേട്ടത്തിന് ഉടമയാകും.

ഇന്ത്യൻ സമയം വൈകിട്ട് നാലോടെയാണ് ആക്സിയം –4 രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തു. പേടകം ബഹിരാകാശ നിലയത്തിന്റെ ഹാർമണി മൊഡ്യൂളിന്റെ ബഹിരാകാശത്തെ അഭിമുഖീകരിക്കുന്ന പോർട്ടിലാണ് ഡോക്ക് ചെയ്തത്. നിലയവും ഡ്രാഗൺ പേടകവും തമ്മിൽ ഒന്നാകുന്ന ഡോക്കിങ് പ്രക്രീയ പൂർത്തിയായി. ഇനി ഇരു പേടകങ്ങളിലെയും മർദ്ദവും മറ്റും ഏകീകരിക്കുന്ന ഹാർഡ് ക്യാപ്ചർ നടക്കും. ഇതിന് പിന്നാലെ യാത്രികർ നിലയത്തിലേക്ക് പ്രവേശിക്കും. ഇതിനായി ഇനി ഒന്നോ രണ്ടോ മണിക്കൂർ കൂടി കാത്തിരിക്കേണ്ടി വരും.

ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേര്‍ ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. മുതിർന്ന ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൻ (യുഎസ്), സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി)  എന്നിവരാണ് ദൗത്യത്തിലെ മറ്റു യാത്രക്കാർ. 14 ദിവസം നിലയത്തിൽ കഴിയുന്ന സംഘം 60 പരീക്ഷണങ്ങൾ നടത്തും. ഇതിൽ ഏഴെണ്ണം ശുഭാംശു തനിയെ നടത്തുന്നതായിരിക്കും. 

സ്പേസ് എക്‌സിന്‍റെ 'ഗ്രേസ്' ക്രൂ ഡ്രാഗണ്‍ പേടകത്തിലാണ് സംഘം യാത്ര തിരിച്ചത്. സ്പേസ്എക്സ് ഫാൽക്കൺ 9 ബ്ലോക്ക് 5 എന്ന റോക്കറ്റ്, അമേരിക്കയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 എ വിക്ഷേപണത്തറയി‍ൽ നിന്നാണ് കുതിച്ചുയർന്നത്. റോക്കറ്റിനു മുകളിൽ ഘടിപ്പിച്ച ഡ്രാഗൺ സി 213 പേടകത്തിലാണു യാത്രാസംഘമുള്ളത്. പെഗ്ഗിയായിരുന്നു ദൗത്യ കമാന്‍ഡര്‍. ദൗത്യം നയിക്കുന്ന മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയായിരുന്നു. 28.5 മണിക്കൂർ സഞ്ചരിച്ചാണ് സംഘം നിലയത്തിൽ എത്തിയത്.

 

Indian astronaut Group Captain Shubham Shukla, along with three other crew members, has successfully docked at the International Space Station (ISS). The spacecraft, part of the Axiom-4 mission, reached the ISS aboard the Grace Crew Dragon capsule. Following the successful soft capture, the crew is set to enter the station shortly. The spacecraft reached the ISS after a 28.5-hour journey. With Shubham Shukla’s entry into the ISS, he will become the first Indian to board the International Space Station — marking a historic achievement for the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലയിൽ പുരോഗതിയില്ല; വി.എസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുന്നു

Kerala
  •  8 hours ago
No Image

പൊലിസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറായി; എം.ആർ അജിത് കുമാർ പട്ടികയിൽ ഇല്ല

Kerala
  •  10 hours ago
No Image

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ആറിടത്ത് ഓറഞ്ച്

Weather
  •  10 hours ago
No Image

'അയാൾ 100 ശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തൻ'; ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സ്ഥാനാർഥിയെ അധിക്ഷേപിച്ച് ട്രംപ്

International
  •  11 hours ago
No Image

ഇറാന്റെ തിരിച്ചടിയില്‍ തകര്‍ന്ന് തരിപ്പണമായി ഇസ്രാഈല്‍; 20 ബില്യണ്‍ ഡോളറിന്റെ നഷ്ടം, കരകയറാന്‍ ഫണ്ട് പിരിവ്

International
  •  12 hours ago
No Image

തുടർക്കഥയാകുന്ന ഭക്ഷ്യവിഷബാധ; "വിളമ്പുന്നത് അന്നമാണ്" ഓർമ്മ വേണം

Kerala
  •  12 hours ago
No Image

'ഇറാന്‍ മിസൈലുകള്‍ വിക്ഷേപിക്കുമ്പോള്‍ ഇരുപതിനായിരത്തിലധികം യാത്രക്കാരുമായി 90ലധികം ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ ദോഹയിലേക്ക് പറക്കുകയായിരുന്നു'; വെളിപ്പെടുത്തലുമായി അധികൃതര്‍

qatar
  •  12 hours ago
No Image

യുഎഇ പ്രസിഡന്റ് ദോഹയില്‍; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  12 hours ago
No Image

കാസര്‍കോട് യുവാവ് മാതാവിനെ തീ കൊളുത്തി കൊന്നു,  മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി, ബന്ധുവായ യുവതിയേയും കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍

Kerala
  •  13 hours ago
No Image

ലിങ്കില്‍ ക്ലിക്ക് ചെയ്തതും 2,500 ദിര്‍ഹം നഷ്ടപ്പെട്ടു; ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ട് ദുബൈയില്‍ പുതിയ തട്ടിപ്പ്

uae
  •  13 hours ago