
യുഎഇ പ്രസിഡന്റ് ദോഹയില്‍; ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി

ദോഹ: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ സന്ദര്‍ശനത്തിനായി ബുധനാഴ്ച ദോഹയിലെത്തി. ഇറാനും ഇസ്‌റാഈലും തമ്മിലുള്ള പ്രാദേശിക സംഘര്‍ഷത്തിന്റെയും ഈ ആഴ്ച ആദ്യം ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെയും പശ്ചാത്തലത്തിലാണ് യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനം .
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെയും പ്രതിനിധി സംഘത്തെയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സ്വീകരിച്ചു.
ഖത്തര്‍ അമീറിന്റെ പ്രതിനിധി ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി, ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി, ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനി, നിരവധി ഷെയ്ഖുമാര്‍, മുതിര്‍ന്ന ഖത്തരി ഉദ്യോഗസ്ഥര്‍ എന്നിവരും ഷെയ്ഖ് മുഹമ്മദിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ സന്നിഹിതരായിരുന്നു.
യുഎഇ പിന്തുണ
തിങ്കളാഴ്ച അല്‍ ഉദൈദ് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ യുഎഇ ആക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിര്‍ത്തിയുടെയും മേലുള്ള കടന്നുകയറ്റമാണിതെന്നും ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും വ്യക്തമായ ലംഘനമാണെന്നും യുഎഇ പറഞ്ഞിരുന്നു.
ഖത്തറുമായുള്ള യുഎഇയുടെ പൂര്‍ണ ഐക്യദാര്‍ഢ്യവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികള്‍ക്കും യുഎഇയുടെ അചഞ്ചലമായ പിന്തുണയും വിദേശകാര്യ മന്ത്രാലയം (MoFA) അറിയിച്ചിരുന്നു.
UAE President Sheikh Mohamed bin Zayed Al Nahyan arrived in Doha for a crucial meeting with Qatari Emir Sheikh Tamim bin Hamad Al Thani. The leaders discussed bilateral ties, regional cooperation, and future strategic partnerships.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കാസര്‍കോട് യുവാവ് മാതാവിനെ തീ കൊളുത്തി കൊന്നു, മൃതദേഹം കുറ്റിക്കാട്ടില്‍ തള്ളി, ബന്ധുവായ യുവതിയേയും കൊല്ലാന്‍ ശ്രമം; പ്രതി ഒളിവില്‍
Kerala
• 6 hours ago
ലിങ്കില്‍ ക്ലിക്ക് ചെയ്തതും 2,500 ദിര്‍ഹം നഷ്ടപ്പെട്ടു; ഓണ്‍ലൈന്‍ വില്‍പ്പനക്കാരെ ലക്ഷ്യമിട്ട് ദുബൈയില്‍ പുതിയ തട്ടിപ്പ്
uae
• 6 hours ago
കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം, ദേഹത്ത് കൂടി ബസ് കയറിയിറങ്ങി, അമ്മയ്ക്ക് പരുക്ക്
Kerala
• 7 hours ago
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; സ്വദേശിവല്‍ക്കരണത്തിന്റെ അര്‍ധ വാര്‍ഷിക ലക്ഷ്യം കൈവരിക്കാനുള്ള സമയപരിധി അവസാനിക്കാന്‍ 4 ദിവസം
uae
• 7 hours ago
പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളോളം ചാരവൃത്തി, ഓപറേഷന്‍ സിന്ദൂറിനിടയിലും ചാരപ്പണി ചെയ്തു; ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ വിശാല്‍ യാദവ് അറസ്റ്റില്‍
National
• 7 hours ago
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ; നൂറ്റാണ്ടിന്റെ സുകൃതം
Kerala
• 7 hours ago
1925ല്‍ കുറ്റിച്ചിറയിലെ വലിയ ജമാഅത്ത് പള്ളിയില്‍ നടന്ന യോഗത്തില്‍ രൂപംകൊണ്ട പ്രസ്ഥാനം | Samastha @ 100
Kerala
• 7 hours ago.png?w=200&q=75)
സമസ്ത നടത്തിയ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ | Samastha @ 100
Kerala
• 7 hours ago
നിറഞ്ഞൊഴുകുന്ന നദിയിലേക്ക് യാത്രക്കാരുമായി ബസ് മറിഞ്ഞു; ഒരു മരണം, 10 പേരെ കാണാതായി
National
• 7 hours ago
താങ്ങായി എപ്പോഴും കൂടെനില്‍ക്കുന്ന സമസ്തയുടെ ജനത | Samastha @ 100
Kerala
• 7 hours ago
'നിലപാടില്‍ മാറ്റമില്ല'; നൂറാം വാര്‍ഷിക ദിനത്തില്‍ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അഭിമുഖം | Interview with Jifri Thangal
Kerala
• 7 hours ago
രണ്ടു വയസ്സുള്ള ഇറാനിയന്‍ കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിച്ച് യുവാവ്; സംഭവം മോസ്കോ വിമാനത്താവളത്തില്‍, കുട്ടി കോമയില്‍/video
International
• 8 hours ago
ഇമാറാത്തികള്ക്കിടയിലെ ജനന നിരക്ക് കുറയുന്നു; ഫെഡറല്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ യുഎഇ
uae
• 8 hours ago
പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതില്‍ നിന്നും ബാങ്കിന് ആറു മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്
uae
• 8 hours ago
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി നഴ്സ് ഹൃദയാഘാതംമൂലം ജിസാനില്‍ മരിച്ചു
Saudi-arabia
• 10 hours ago
എം.ആര് അജിത് കുമാറിനെതിരെ കടുപ്പിച്ച് സിപിഐ; ആര്‍എസ്എസ് നേതാക്കളെ കാണാന്‍ പോയ ആള് ഡിജിപിയാകാന്‍ സാധ്യതയില്ലെന്ന് ബിനോയ് വിശ്വം
Kerala
• 10 hours ago
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുഹറം ഒന്ന്
qatar
• 10 hours ago
ആരാകും പുതിയ സംസ്ഥാന പൊലിസ് മേധാവി; നിര്‍ണായക യോഗം ഇന്ന്
Kerala
• 10 hours ago
റാസല്‍ഖൈമയില്‍ ഉണ്ടൊരു നെല്‍ കര്ഷകന്: പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കുന്നത് 60 കിലോഗ്രാം നെല്ല്; നെല്‍പ്പാടത്ത് ഇന്ത്യയുടെ 'ബസുമതിയും'
uae
• 9 hours ago
വാല്‍പ്പാറയില്‍ നാലു വയസ്സുകാരിയെ കൊന്ന പുലിയെ പിടികൂടി
Kerala
• 9 hours ago
വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ കനക്കും, ശക്തമായ കാറ്റിനും സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Weather
• 9 hours ago