
വില കൂടിയിട്ടില്ല, ട്രംപ് 'തീരുമാനിക്കും' ഇനി പൊന്നിന്റെ വില?

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധാശങ്കള്ക്ക് താല്‍ക്കാലിക വിരാമമായതിന് പിന്നാലെ സ്വര്‍മ വില കുറഞ്ഞിരുന്നു. ഇന്നും ഇന്നലത്തെ അതേ വിലയില്‍ തുടരുകയാണ്. അതേസമയം , വമ്പന്‍ ഇടിവിലേക്ക് പോയിട്ടുമില്ല. അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് നിലവില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ട്രംപും ഫെഡ് റിസര്‍വ് ചെയര്‍മാനും തമ്മിലെ പോര് ഉള്‍പെടെ സ്വര്‍ണവില നിര്‍ണയിക്കുന്നതില്‍ പ്രധാനമാണ്.
ഡോളര്‍ തുടര്‍ച്ചയായി കരുത്ത് കുറയുന്നത് ഇന്ത്യന്‍ രൂപ ശക്തിപ്പെടാന്കാരണമായി. രൂപ മാത്രമല്ല, ലോകത്തെ പല കറന്‍സികള്‍ക്കും ഇതോടെ മൂല്യം വര്‍ധിച്ചു. ഇത് സ്വര്‍ണവില കൂടാനുള്ള കാരണമാകേണ്ടതായിരുന്നു. എന്നാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കില്‍ മാറ്റം വരുത്താനിടയുണ്ടെന്ന വാര്‍ത്തയും ബാങ്കിന്റെ ചെയര്‍മാനെ ട്രംപ് മാറ്റാനിടയുണ്ടെന്ന സൂചനയും വിപണിയ ഉലക്കുകയാണ്.
സ്വതന്ത്രമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകുന്ന സംവിധാനമാണ് ഫെഡറല്‍ റിസര്‍വ്. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിന് ഒപ്പം ബാങ്ക് നില്‍ക്കണം എന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത് സര്‍ക്കാരിന്റെ ഹിതം കൂടി പരിഗണിച്ചാകണം എന്ന ട്രംപിന്റെ ആവശ്യത്തെ അംഗീകരിക്കില്ലെന്ന് നിലപാട് ഫെഡ് ചെയര്മാന് ജെറോം പവല്‍ വ്യക്തമാക്കിക്കഴിഞ്ഞു.
അതേസമയം, ജെറോം പവലിന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് ട്രംപ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഫെഡ് തീരുമാനങ്ങള്‍ തന്റെ വരുതിയില്‍ നിര്‍ത്താന്‍ കഴിയുന്ന ഒരാളെയാവും ട്രംപ് നിര്‍ദ്ദേശിക്കുക. ഇത് എന്താവും എന്നത് കൂടി ആശ്രയിച്ചായിരിക്കും വിപണിയിലെ മാറ്റങ്ങളെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് ഒരു പവന് 22 കാരറ്റ് ിന് 72560 രൂപയാണ് വില. ഗ്രാമിന് 9070 രൂപയും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7440 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവില കുറഞ്ഞിരുന്നു. വെള്ളിയുടെ വില ഗ്രാമിന് 116 രൂപയില്‍ നില്ക്കുന്നു. രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് 3338 ഡോളറിലെത്തിയിട്ടുണ്ട്. വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കേരളത്തിലെ ജ്വല്ലറി വ്യാപാരികള്‍ വില കുറക്കുന്നത്.
വെടിനിര്‍ത്തലിന് പിന്നാലെ വില കുറഞ്ഞു
ഇസ്റാഈലും ഇറാനും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ വില കുറയാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഓഹരി വിപണിയിലും മുന്നേറ്റം പ്രകടമാണ്. ക്രൂഡ് ഓയില്‍ വിലയും കുറഞ്ഞിട്ടുണ്ട്. ഡോളര്‍ കരുത്ത് കുറഞ്ഞതോടൊപ്പം ഇന്ത്യന്‍ രൂപ കരുത്ത് വര്‍ധിപ്പിച്ചു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി ട്രംപ് പ്രഖ്യാപിച്ചെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്റാഈല്‍ തുടക്കമിട്ട യുദ്ധത്തില്‍ പിന്നീട് അവര്‍ക്കൊപ്പം അമേരിക്കയും ചേര്‍ന്നിരുന്നു. എന്നാല്‍ അമേരിക്കയുടെ ഖത്തറിലെ സൈനികത്താവളത്തിന് നേരെ മിസൈല്‍ അയച്ച് ഇറാന് കനത്ത മുന്നറിപ്പാണ് അമേരിക്കക്ക് നല്‍കിയത്. തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി പ്രസിഡന്റ് ട്രംപ് രംഗത്തെത്തിയത്.
Date | Price of 1 Pavan Gold (Rs.) |
1-Jun-25 | Rs. 71,360 (Lowest of Month) |
2-Jun-25 (Morning) |
71600 |
2-Jun-25 (Evening) |
72480 |
3-Jun-25 | 72640 |
4-Jun-25 | 72720 |
5-Jun-25 | 73040 |
6-Jun-25 | 73040 |
7-Jun-25 | 71840 |
8-Jun-25 | 71840 |
9-Jun-25 | 71640 |
10-Jun-25 | 71560 |
11-Jun-25 | 72160 |
12-Jun-25 | 72800 |
13-Jun-25 | 74360 |
14-Jun-25 | Rs. 74,560 (Highest of Month) |
15-Jun-25 | Rs. 74,560 (Highest of Month) |
16-Jun-25 | 74440 |
17-Jun-25 | 73600 |
18-Jun-25 | 74000 |
19-Jun-25 | 74120 |
20-Jun-25 | 73680 |
21-Jun-25 | 73880 |
22-Jun-25 | 73880 |
23-Jun-25 | 73840 |
24-Jun-25 (Morning) |
73240 |
24-Jun-25 (Evening) |
72760 |
25-Jun-25 Yesterday » |
72560 |
26-Jun-25 Today » |
Rs. 72,560 |
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍
Kerala
• 20 hours ago
തൃശൂരില്‍ കെട്ടിടം തകര്‍ന്ന് വീണ് തൊഴിലാളികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി.ശിവന്‍കുട്ടി
Kerala
• 21 hours ago
ഗസ്സയില്‍ കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത് 70 ലേറെ ഫലസ്തീനികളെ, ഒരു മാസത്തിനിടെ സഹായം തേടിയെത്തിയ 549 മനുഷ്യര്‍ കൊല്ലപ്പെട്ടു
International
• 21 hours ago
മഴ ശക്തം, ജലനിരപ്പ് ഉയരുന്നു; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട്
Weather
• 21 hours ago
ഭരണഘടന'തിരുത്താന്‍' ആര്.എസ്.എസ്; ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി
National
• a day ago
മുസ്ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി
National
• a day ago
കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Kerala
• a day ago
പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Kerala
• a day ago
യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും
International
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ
Kerala
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു
Kerala
• a day ago
റോഡിലൂടെ നടക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു; മുഖത്തും തോളെല്ലിനും ഗുരുതര പരിക്ക്
Kerala
• a day ago
മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ
Kerala
• a day ago
പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Kerala
• a day ago
സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്
Saudi-arabia
• a day ago
വെള്ളമുണ്ട പുളിഞ്ഞാലിൽ ഗർത്തം രൂപപ്പെട്ടു; 26 ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• a day ago
'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം
International
• a day ago
ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
1005 പോസ്റ്റുകൾ മാത്രം; സ്കൂളുകളിലെ കൗൺസലർ നിയമനത്തിലും അവഗണന
Kerala
• a day ago
കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി
Kerala
• a day ago
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്നാട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago