
അവിസ്മരണീയാനുഭവമായി 'മുദ്രാങ്കിതം'

അജ്‌മാൻ: അംബ നാട്യ കലാ ക്ഷേത്ര നേതൃത്വത്തിൽ പ്രമുഖ നൃത്താധ്യാപികയായ അംബ ശിവരാഗിന്റെ നൃത്ത സംവിധാനത്തിൽ അരങ്ങേറിയ 'മുദ്രാങ്കിതം' ആസ്വാദകർക്ക് അവിസ്മരണീയാനുഭവമായി. നാടകം, നൃത്തം, നങ്ങ്യാർകൂത്ത്, കഥകളി തുടങ്ങിയ കലകളെ സന്നിവേശിപ്പിച്ച് അംബ ശിവരാഗ് രൂപം കൊടുത്ത രസ-ലാസ്യ-താണ്ഡവ അവതരണ രീതിയിൽ അരങ്ങേറിയ രൗദ്ര ഭീമൻ എന്ന നൃത്ത നാടകമായിരുന്നു കാണികളെ ഏറെ ആകർഷിച്ചത്. ചൂതുകളി മുതൽ കൗരവ-പാണ്ഡവ യുദ്ധാവസാനം വരെയുള്ള മഹാഭാരത കഥ സാധാരണക്കാർക്ക് ആസ്വദിക്കാനാകും വിധമാണ് അവതരിപ്പിച്ചത്. രൗദ്ര ഭീമനായി റിതിക രതീഷും ദുര്യോധനനായി സോണിയ ദാസും പാഞ്ചാലിയായി ദേവാൻഷി അരുണും തികച്ച പ്രകടനം നടത്തി.
പ്രമുഖ സംഗീതജ്ഞൻ പ്രണവം മധുവിന്റെ ഗാനാലാപനവും കൃഷ്ണ പ്രസാദിന്റെ ചെണ്ട വാദ്യവും ശ്യാം ചേർത്തലയുടെ വയലിൻ വാദനവും രാജേഷ് രാഘവന്റെ മൃദംഗ വായനയും ശ്രീജിത്ത് ചെറുകുന്നിന്റെ മദ്ദള വായനയും ഹൃദ്യമായിരുന്നു.
പല്ലവി പവിത്രൻ, മനു, എബിസൺ, സലാം, പവിത്രൻ, അരുൺ പാർത്ഥൻ, ചമയം നൗഷാദ്, ചന്ദ്ര പ്രതാപ്, രഘുറാം പൊതുവാൾ, സുജിത് മോഹൻ, രാജീവ് രവീന്ദ്രൻ, ആര്യക സുരേഷ്, ഹൃദ്യ, ഷൈജു പാത്രമംഗലം വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തു. ചമയം തിയറ്റേഴ്സിലെ നാടക കലാകാരന്മാരുടെ സഹകരണത്തോടെയാണ് രൗദ്ര ഭീമന്റെ അവതരണം നടത്തിയത്. അജ്‌മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി സംഗീതജ്ഞൻ പ്രണവം മധു ഉദ്‌ഘാടനം ചെയ്തു.
പ്രമുഖ മാധ്യമ പ്രവർത്തകരായ സാദിഖ് കാവിൽ, ടി.ജമാലുദ്ദീൻ, റോയ് റാഫേൽ, ശ്രീരാജ് കൈമൾ, രക്ഷാധികാരികളായ വിനീത റിതേഷ്, പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. അംബ നാട്യ കലാക്ഷേത്രയിൽ അംബ ശിവരാഗിന്റെ കീഴിൽ വിവിധ നൃത്തരൂപങ്ങൾ അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റവും അമ്മമാരുടെ നൃത്താവതരണവും ഇതോടൊപ്പം നടന്നു.
അജ്‌മാൻ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ അരങ്ങേറിയ 'മുദ്രാങ്കിതം' പരിപാടിയിൽ നിന്നും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയില്‍ കൊന്നൊടുക്കുന്നു; 24 മണിക്കൂറിനിടെ കൊലപ്പെടുത്തിയത് 70 ലേറെ ഫലസ്തീനികളെ, ഒരു മാസത്തിനിടെ സഹായം തേടിയെത്തി 549 മനുഷ്യര്‍ കൊല്ലപ്പെട്ടു
International
• a day ago
മഴ ശക്തം, ജന നിരപ്പ് ഉയരുന്നു; എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട്
Weather
• a day ago
ഭരണഘടന'തിരുത്താന്‍' ആര്‍.എസ്.എസ്; ആമുഖത്തില്‍നിന്ന് സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ ഒഴിവാക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി
National
• a day ago
മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനം തേടാന്‍ ഭര്‍ത്താവിന്റെ സമ്മതം ആവശ്യമില്ല: ഹൈക്കോടതി
National
• a day ago
കണ്ണൂരില്‍ മൂന്ന് ദിവസം മുമ്പ് കടലില്‍ വീണ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Kerala
• a day ago
പെരുമഴപ്പെയ്ത്ത് തുടരുന്നു; ബാണാസുര ഡാമും മലമ്പുഴ ഡാമും തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം
Kerala
• a day ago
യുദ്ധാനന്തര ഗസ്സയില്‍ നിന്ന് ഹമാസിനെ പുറത്താക്കാന്‍ യു.എസും ഇസ്‌റാഈലും; അറബ് രാജ്യങ്ങളുടെ മേല്‍നോട്ടത്തില്‍ ഭരണത്തിന് പ്രത്യേക സമിതി രൂപീകരിക്കാന്‍ നീക്കം, വെടിനിര്‍ത്തലിനുള്ള ഊര്‍ജ്ജിത ശ്രമത്തിന് പിന്നില്‍ ഇതും
International
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് പേരും മരിച്ചു; മരിച്ചത് അതിഥി തൊഴിലാളികൾ
Kerala
• a day ago
ചാലക്കുടിയില്‍ നാശം വിതച്ച് കനത്ത കാറ്റും മഴയും; മരങ്ങള്‍ കടപുഴകി വീടുകള്‍ക്കു മുകളിലേക്ക് വീണു
Kerala
• a day ago
തൃശൂരിൽ തകർന്നു വീണ കെട്ടിടത്തിൽ കുടുങ്ങിയ രണ്ടു പേരെ രക്ഷപ്പെടുത്തി; ഒരാൾക്കായി രക്ഷാദൗത്യം തുടരുന്നു
Kerala
• a day ago
മത്സരപരീക്ഷാ പരിശീലന കേന്ദ്രങ്ങൾക്ക് പൂട്ടിടാൻ കേന്ദ്ര സർക്കാർ
Kerala
• a day ago
പഴയ കെട്ടിടം തകർന്നുവീണ് അപകടം; മൂന്ന് തൊഴിലാളികളെ കാണാനില്ല ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
Kerala
• a day ago
1005 പോസ്റ്റുകൾ മാത്രം; സ്കൂളുകളിലെ കൗൺസലർ നിയമനത്തിലും അവഗണന
Kerala
• a day ago
കണ്ണൂരിൽ വൻ ഓൺലൈൻ തട്ടിപ്പ്; ഡോക്ടർക്ക് നഷ്ടമായത് നാലരക്കോടി
Kerala
• a day ago
'എന്റെ രാജ്യത്തിന്റെ പതാക ഞാൻ അഭിമാനത്തോടെ എന്റെ തോളിൽ വഹിക്കുന്നു'; ശുഭാൻഷു ശുക്ലയുടെ ആദ്യ പ്രതികരണം
International
• 2 days ago
ബഖാലകളിൽ (ചെറിയ പലചരക്ക് കടകൾ) പുകയില, ഈത്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന നിരോധിച്ച് സഊദി അറേബ്യ
Saudi-arabia
• 2 days ago
കേന്ദ്ര മന്ത്രി പങ്കെടുത്ത പരിപാടിക്കിടെ പൊലിസുകാരിയോട് ലൈംഗികാതിക്രമം; ബിജെപി നേതാവിനെതിരെ കേസ്
National
• 2 days ago
അടിസ്ഥാന സൗകര്യ വികസനം: ഷാർജയിലെ അൽ ഇൻതിഫാദ സ്ട്രീറ്റ് മുതൽ കോർണിഷ് സ്ട്രീറ്റ് വരെയുള്ള പ്രധാന റോഡ് ഒരു മാസത്തേക്ക് അടച്ചിടും
uae
• 2 days ago
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; ഷട്ടറുകള്‍ തുറക്കാനൊരുങ്ങി തമിഴ്നാട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ന്യൂനമര്‍ദ്ദം; മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• a day ago
സഊദിയിൽ വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; ഇളവ് നടപടികൾ പ്രഖ്യാപിച്ച് സഊദി ജവസാത്
Saudi-arabia
• a day ago