HOME
DETAILS

മധുരമൂറും മാമ്പഴക്കറി

  
June 27, 2025 | 8:15 AM

Sweet and Tangy Mango Curry  A Seasonal Kerala Delight

 

മാമ്പഴക്കാലമായാല്‍ പിന്നെ അടുക്കളയില്‍ കറികള്‍ക്കും പഞ്ഞമുണ്ടാവില്ല. മാമ്പഴം കൊണ്ട് അത്രയധികം വറൈറ്റി സാധനങ്ങള്‍ മലയാളികളുടെ അടുക്കളയിലുണ്ടാവും. ഇന്നു നമുക്ക് മധുരമുള്ള മാമ്പഴക്കറി ഉണ്ടാക്കാം. 
നന്നായി പഴുത്ത നാട്ടുമാങ്ങയാണ് ഇതിന് നല്ലത്. ചെറിയ പുളിയോടു കൂടിയ ഈ മാമ്പഴത്തിനൊപ്പം തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് മാമ്പഴക്കറി തയ്യാറാക്കാം.

 

man.jpg

 

ചേരുവകള്‍

മാങ്ങ - 5
ശര്‍ക്കര- 2
തേങ്ങ ചിരകിയത് -2 കപ്പ്
ഏലയ്ക്ക -1 
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
നെയ്യ് - 2 ടീസ്പൂണ്‍

 

mank.jpg


കറിവേപ്പില -ആവശ്യത്തിന്
വറ്റല്‍മുളക് - 3
കടുക് -1 ടീസ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്

 

arc.jpg


തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയില്‍ മാങ്ങ തൊലി കളഞ്ഞ് വൃത്തിയാക്കിയത് ഇടുക. കത്തികൊണ്ട് ചെറിയ വരകള്‍ ഇട്ട് മാറ്റി വയ്ക്കാം.  
ഇനി തേങ്ങയിലേയ്ക്ക് ശര്‍ക്കര പൊടിച്ചു ചേര്‍ത്തുവയ്ക്കുക. അതിലേക്ക് ഏലയ്ക്ക് പൊടിച്ചതും ചേര്‍ക്കാം. ഇതിലേയ്ക്ക് കുറച്ച് വെള്ളം ഒഴിച്ച് അടുപ്പത്ത് വയ്ക്കാം.

 

ശര്‍ക്കര നന്നായി അലിഞ്ഞ് വെള്ളം വറ്റി തുടങ്ങുമ്പോള്‍ മാമ്പഴം അതിലേയ്ക്കു ഇട്ടു കൊടുക്കുക. ഇതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കാം. കറി കുറുകുമ്പോള്‍ തീ ഓഫ് ചെയ്യുക. വറവിടാനായി ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കിയതിനു ശേഷം അതിലേയ്ക്ക് കടുക് ചേര്‍ത്തു പൊട്ടിക്കാം. വറ്റല്‍മുളക്, കറിവേപ്പില എന്നിവ ചേര്‍ത്തു വറുക്കാം. ഇത് കറിയിലേയ്ക്കു ചേര്‍ത്ത് ചൂടോടെ കഴിക്കാം. അടിപൊളി മാമ്പഴക്കറി റെഡി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒന്നുകിൽ കരാർ, അല്ലെങ്കിൽ നാശം'; ഇറാനെതിരെ കടുത്ത നിലപാടുമായി ട്രംപ്

International
  •  17 days ago
No Image

രാജ്യത്ത് ഇന്ധനവില കുതിച്ചുയർന്നേക്കും; പെട്രോളിനും ഡീസലിനും 5 രൂപ വരെയും എൽ.പി.ജി സിലിണ്ടറിന് 50 രൂപയും വർധിക്കാൻ സാധ്യത

National
  •  17 days ago
No Image

പ്രവാസികൾക്ക് ആശ്വാസം; കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ 13 പുതിയ റൂട്ടുകളിലേക്ക് കൂടി സർവീസ് ആരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേയ്സ്

Kuwait
  •  17 days ago
No Image

ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു

Kerala
  •  17 days ago
No Image

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ തൃണമൂൽ സുപ്രിം കോടതിയിൽ; നാളെ പ്രത്യേക സിറ്റിംഗ്

National
  •  17 days ago
No Image

അഴിമതിക്കാർക്കെതിരെ കർശന നടപടിയുമായി സഊദി; 97 പേർ അറസ്റ്റിൽ, 259 പേർക്കെതിരെ അന്വേഷണം

Saudi-arabia
  •  17 days ago
No Image

സന്ദർശന വിസയിൽ എത്തുന്നവർക്ക് ഹജ്ജ് നിർവഹിക്കാനാവില്ല; കർശന മുന്നറിയിപ്പുമായി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  17 days ago
No Image

ട്രംപിന്റെ മാനസിക നിലയിൽ ആശങ്ക; ഡെമോക്രാറ്റുകളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ പതറി പ്രതിരോധ സെക്രട്ടറി; യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ

International
  •  17 days ago
No Image

ആഗോള പ്രതിസന്ധി; വിദേശത്തെ സ്വർണശേഖരം വൻതോതിൽ തിരികെ എത്തിച്ച് ആർ.ബി.ഐ

National
  •  17 days ago
No Image

'ഉടൻ ദുബൈയിൽ വെച്ച് കണ്ടുമുട്ടാം'; ദുബൈയിലേക്ക് വരാൻ വേണ്ടി കരഞ്ഞ കെനിയൻ ബാലനെ സ്വാഗതം ചെയ്ത് ശൈഖ് ഹംദാൻ

uae
  •  17 days ago