HOME
DETAILS

സ്വത്തിന് വേണ്ടി പെൺമക്കളുടെ ശല്യവും അപമാനവും: അമ്പലത്തിലെ ഭണ്ഡാരത്തിൽ പിതാവ് നിക്ഷേപിച്ചത് 4 കോടിയുടെ സ്വത്തിന്റെ ആധാരം; കുടുംബം നിയമപോരാട്ടത്തിന്

  
June 27 2025 | 12:06 PM

Harassed and Humiliated by Daughters Over Property Father Deposits 4 Crore Worth of Deeds in Temple Donation Box Family Prepares for Legal Battle

 

തിരുവണ്ണാമലൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ ശ്രീ രേണുഗാംബാൽ അമ്മൻ ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയിൽ നിന്ന് 4 കോടി രൂപ വിലമതിക്കുന്ന സ്വത്ത് രേഖകൾ കണ്ടെത്തി. ആരണിക്കടുത്തുള്ള കൊണയ്യൂർ ഗ്രാമത്തിൽ നിന്നുള്ള എസ്. വിജയൻ (65) എന്നയാളാണ് തന്റെ പെൺമക്കളുടെയും ഭാര്യയുടെയും അവഗണിച്ചതിന്റെ വേദനയിൽ, തന്റെ 10 സെന്റ് ഭൂമിയുടെയും ഒരു നില വീടിന്റെയും രേഖകൾ ക്ഷേത്രത്തിന് സംഭാവന ചെയ്തത്. ഇദ്ദേഹം റിട്ടേർഡ്  സൈനിക ഉദ്യോ​ഗസ്ഥനാണ്. 

ക്ഷേത്രത്തിലെ 11 സംഭാവനപ്പെട്ടികളിൽ ഒന്ന് പതിവ് പരിശോധനയ്ക്കായി തുറന്നപ്പോൾ, നാണയങ്ങളും കറൻസി നോട്ടുകളും കൂടാതെ, 3 കോടി രൂപയ്ക്കടുത്ത് വരുന്ന ഭൂമിയുടെയും 1 കോടി രൂപയോളം വിലയുള്ള വീടിന്റെയും ആധാരം കണ്ടെത്തിയതോടെയാണ് അധികൃതർ ഞെട്ടിയത്. രേഖകൾക്കൊപ്പം വിജയൻ എഴുതിയ ഒരു കൈപ്പട കുറിപ്പും ലഭിച്ചു, "എന്റെ ദൈനംദിന ആവശ്യങ്ങൾക്ക് പോലും മക്കൾ എന്നെ അപമാനിച്ചു. അതിനാൽ ഈ സ്വത്ത് ഞാൻ ക്ഷേത്രത്തിന് സമർപ്പിക്കുന്നു," എന്നായിരുന്നു അതിൽ.

ഭാര്യ കസ്തൂരിയുമായുള്ള ദീർഘകാല അഭിപ്രായവ്യത്യാസവും പെൺമക്കളിൽ നിന്നുള്ള അവഗണനയുമാണ് വിജയനെ ഈ തീരുമാനത്തിലേക്ക് നയിച്ചത് എന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ഒരു ദശാബ്ദമായി ഭാര്യയിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട് കഴിയുകയായിരുന്നു അദ്ദേഹം. സമീപ മാസങ്ങളിൽ, പെൺമക്കൾ തങ്ങളുടെ പേര്‍ക്ക് സ്വത്ത് കൈമാറാൻ നിർബന്ധിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതുപോലൊരു സംഭവം ക്ഷേത്ര ചരിത്രത്തിൽ ആദ്യമാണ്. എന്നാൽ, സംഭാവനപ്പെട്ടിയിൽ രേഖകൾ ഇടുന്നത് നിയമപരമായി സ്വത്ത് കൈമാറ്റം ചെയ്യപ്പെടുന്നതിന് പര്യാപ്തമല്ല. ഔദ്യോഗികമായി ക്ഷേത്ര വകുപ്പിൽ രജിസ്റ്റർ ചെയ്യണം," ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ എം. സിലംബരശൻ ദി ഹിന്ദുവിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ, വിജയൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെന്നും സ്വത്ത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുമെന്നും വ്യക്തമാക്കി. "എന്റെ മനസ്സിന് സമാധാനം തേടിയാണ് ഞാൻ ഈ വഴിപാട് നടത്തിയത്. തിരുപ്പതി ക്ഷേത്രത്തിന് മറ്റൊരു സ്വത്ത് ദാനം ചെയ്യാനും ഞാൻ ആലോചിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, വിജയന്റെ മൂത്ത മകൾ സുബ്ബുലക്ഷ്മി സംഭാവനയെ എതിർത്ത് രംഗത്തെത്തി. "ഈ സ്വത്ത് കുടുംബം ഒന്നിച്ച് സമ്പാദിച്ചതാണ്. അതിന്റെ രേഖകൾ ദാനം ചെയ്യുമ്പോൾ എന്റെ പിതാവ് മാനസികമായി അസ്വസ്ഥനായിരുന്നു," എന്നാണ് അവർ ആരോപിക്കുന്നത്. സ്വത്ത് തിരികെ ലഭിക്കാൻ കുടുംബം കോടതിയെ സമീപിച്ച് ഹരജി സമർപ്പിച്ചിട്ടുണ്ട്. 

എച്ച്ആർ & സിഇ അസിസ്റ്റന്റ് കമ്മീഷണർ ഷൺമുഖം സുന്ദരത്തിന്റെ മേൽനോട്ടത്തിൽ ചൊവ്വാഴ്ച നടന്ന പരിശോധനയിലാണ് ഈ രേഖകൾ കണ്ടെത്തിയത്. "നിയമപരമായി രജിസ്റ്റർ ചെയ്താൽ മാത്രമേ ക്ഷേത്രത്തിന് സ്വത്ത് സ്വീകരിക്കാനാകൂ. സംഭാവന വഴിയുള്ള രേഖകൾ തിരികെ നൽകാനാവില്ല," എച്ച്ആർ & സിഇ വകുപ്പ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാൻ ചൈനയുമായി പങ്കുവെയ്ക്കാറുണ്ട്'; അവകാശവാദവുമായി പാക് പ്രതിരോധ മന്ത്രി

International
  •  6 hours ago
No Image

ഭീകര സംഘടനയുമായി സഹകരിക്കലും നിരോധിത അൽ ഇസ്‌ലാഹ് ഗ്രൂപ്പിന് ധനസഹായം നൽകലും: 24 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു യുഎഇ സുപ്രീംകോടതി

uae
  •  6 hours ago
No Image

സ്‌കൂളില്‍ ദലിത് പാചകക്കാരി; കുട്ടികളുടെ ടിസിവാങ്ങി രക്ഷിതാക്കള്‍, സ്കൂൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

National
  •  7 hours ago
No Image

താടിവച്ചതിനാല്‍ എം.ഡി പ്രവേശനത്തിന് വിലക്ക്; സംഭവം കോയമ്പത്തൂർ കൊവൈ മെഡിക്കല്‍ സെന്റര്‍ ആൻഡ് ഹോസ്പിറ്റലിൽ

National
  •  7 hours ago
No Image

ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാൻ ട്രംപ്; നെതന്യാഹുവിനെ കേസുകളില്‍ നിന്ന് രക്ഷിക്കാൻ പദ്ധതി

International
  •  7 hours ago
No Image

കേരളത്തിൽ ഇന്നും അതിശക്ത മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

Kerala
  •  8 hours ago
No Image

വിഎസിൻ്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ചികിത്സ തുടരുന്നു

Kerala
  •  8 hours ago
No Image

തമിഴ്നാട്ടിൽ ദുരഭിമാനക്കൊല: ദളിത് യുവാവിനെ പ്രണയിച്ചതിന് അച്ഛൻ മകളെ കഴുത്തറുത്ത് കൊന്നു

National
  •  15 hours ago
No Image

ഇറാനെതിരെ ‘എൻഫോഴ്‌സ്‌മെന്റ് പ്ലാൻ’ തയ്യാറാക്കാൻ സൈന്യത്തിന് നിർദേശം നൽകി ഇസ്റാഈൽ

International
  •  16 hours ago
No Image

ഒഡിഷയിലെ പുരി രഥയാത്രയിൽ അപകടം; 500-ലേറെ പേർക്ക് പരിക്ക്, നിരവധി പേർ ഗുരുതരാവസ്ഥയിൽ

National
  •  16 hours ago


No Image

​ഗസ്സയിൽ ഭക്ഷണം പാകം ചെയ്യാനുള്ള മാവിൽ മനഃപൂർവം മയക്കുമരുന്ന് കലർത്തി ഇസ്റാഈൽ: ഫലസ്തീൻ സമൂഹത്തെ ഉള്ളിൽ നിന്ന് തകർക്കാനുള്ള ശ്രമമെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്

International
  •  16 hours ago
No Image

കേരളത്തിൽ 5 ദിവസം ശക്തമായ മഴ; ജൂൺ 29ന് ചക്രവാതചുഴി രൂപപ്പെടും, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം

Kerala
  •  17 hours ago
No Image

ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതി: ഭരണഘടനാ വിവാദത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

National
  •  17 hours ago
No Image

വാട്‌സ്ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ യുഎഇ എഞ്ചിനീയർക്ക് നഷ്ടപ്പെട്ടത് 42,000 ദിർഹം; ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണെമന്ന നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  17 hours ago