HOME
DETAILS

ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതി: ഭരണഘടനാ വിവാദത്തിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

  
Web Desk
June 27 2025 | 15:06 PM

RSS and BJP Dont Want Constitution They Want Manusmriti Rahul Gandhis Sharp Criticism in Constitution Controversy

 

ന്യൂഡൽഹി: ഭരണഘടനയുടെ ആമുഖത്തിലെ 'മതേതര', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകളെച്ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഭരണകക്ഷിയായ ബിജെപിയെയും അവരുടെ പ്രത്യയശാസ്ത്ര ഉപദേഷ്ടാവായ രാഷ്ട്രീയ സ്വയംസേവക് സംഘത്തെയും (ആർ.എസ്.എസ്) രൂക്ഷമായി വിമർശിച്ചു. ഭരണഘടനയ്ക്ക് പകരം 'മനുസ്മൃതി' നടപ്പാക്കാനാണ് ആർ.എസ്.എസും ബിജെപിയും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

"ആർ.എസ്.എസിന്റെ മുഖംമൂടി വീണ്ടും അഴിഞ്ഞുവീണിരിക്കുന്നു. ഭരണഘടന സമത്വം, മതേതരത്വം, നീതി എന്നിവയെക്കുറിച്ച് സംസാരിക്കുന്നതിനാൽ അത് അവരെ അലോസരപ്പെടുത്തുന്നു. ആർ.എസ്.എസിനും ബിജെപിക്കും ഭരണഘടന ആവശ്യമില്ല, അവർക്ക് വേണ്ടത് മനുസ്മൃതിയാണ്," രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

അരികുവൽക്കരിക്കപ്പെട്ടവരുടെയും ദരിദ്രരുടെയും അവകാശങ്ങൾ കവർന്നെടുത്ത് അവരെ വീണ്ടും അടിമകളാക്കുകയാണ് ഇവരുടെ ലക്ഷ്യം. ഭരണഘടനയെപ്പോലുള്ള ശക്തമായ ആയുധം ജനങ്ങളിൽ നിന്ന് തട്ടിയെടുക്കുക എന്നതാണ് അവരുടെ യഥാർത്ഥ അജണ്ട," രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു. "ഈ സമീപനം ആർ.എസ്.എസ് ഉപേക്ഷിക്കണം. അവരെ ഒരിക്കലും വിജയിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ദേശസ്നേഹിയായ ഓരോ ഇന്ത്യക്കാരനും അവസാന ശ്വാസം വരെ ഭരണഘടനയെ സംരക്ഷിക്കും," രാഹുൽ ഗാന്ധി ഉറപ്പിച്ചു പറഞ്ഞു.

വിവാദത്തിന്റെ പശ്ചാത്തലം

1976-ൽ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്ത 'മതേതര', 'സോഷ്യലിസ്റ്റ്' എന്നീ വാക്കുകൾ പുനഃപരിശോധിക്കണമെന്ന്  ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ, ആവശ്യപ്പെട്ടതാണ് വിവാദത്തിന് തിരികൊളുത്തിയത്. വ്യാഴാഴ്ച അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഒരു പരിപാടിയിൽ സംസാരിക്കവെ  "ബാബാ സാഹിബ് അംബേദ്കർ രൂപകൽപ്പന ചെയ്ത ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്കുകൾ ഒരിക്കലും ഉണ്ടായിരുന്നില്ലയെന്നും അടിയന്തരാവസ്ഥക്കാലത്ത്, മൗലികാവകാശങ്ങൾ നിർത്തിവയ്ക്കപ്പെടുകയും പാർലമെന്റ് പ്രവർത്തനരഹിതമാവുകയും ജുഡീഷ്യറി ദുർബലമാവുകയും ചെയ്തപ്പോൾ ഈ വാക്കുകൾ ചേർത്തതാണെന്നും ഹൊസബാലെ പറഞ്ഞു.

വൈവിധ്യങ്ങൾ നിറഞ്ഞ ഇന്ത്യയെ പോലൊരു രാജ്യത്തിന്റെ ഭരണഘടനയുടെ ആമുഖം ശാശ്വതമാണോയെന്നും  ഒരു പ്രത്യയശാസ്ത്രമെന്ന നിലയിൽ സോഷ്യലിസം ഇന്ത്യയ്ക്ക് ശാശ്വതമാകുമോ എന്ന "ആർ.എസ്.എസിന്റെ അപൽകൃത പരാമർശം കോൺഗ്രസിന്റെ രോഷം വിളിച്ചുണർത്തുകയാണുണ്ടായത്. 1975-ലെ അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാർ ഈ വാക്കുകൾ ആമുഖത്തിൽ ഉൾപ്പെടുത്തിയതിനെ വിമർശിക്കുന്നവർ, ഭേദഗതിയുടെ നിയമസാധുതയെ ചോദ്യം ചെയ്യുന്നു.

കോൺഗ്രസിന്റെ പ്രതികരണം

"2024 നവംബർ 25-ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഈ വിഷയത്തിൽ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ആ വിധി വായിക്കാൻ ആർ.എസ.എസ് നേതാവിനോട് ആവശ്യപ്പെടുന്നത് അമിതമായ ഒരു ചോദ്യമാണോ?" എന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സിൽ കുറിച്ചു. കഴിഞ്ഞ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മാറ്റാൻ ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് ആവർത്തിച്ച് ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ രാഹുൽ ഗാന്ധി ഭരണഘടനയുടെ ചുവന്ന പുസ്തകം ഉയർത്തിക്കാട്ടി ഈ ആരോപണം ശക്തമായി ഉന്നയിച്ചിരുന്നു.

കോടതിയുടെ നിലപാട്

2024-ലെ ഒരു വിധിയിൽ, "മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന സവിശേഷതയാണ്" എന്ന് 1973-ലെ കേശവാനന്ദ ഭാരതി, 1994-ലെ എസ്.ആർ. ബൊമ്മൈ കേസുകൾ ഉൾപ്പെടെയുള്ള മുൻകാല തീരുമാനങ്ങളെ ഉദ്ധരിച്ച് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. 'സോഷ്യലിസ്റ്റ്' എന്ന വാക്കിനെ "സാമ്പത്തിക നയങ്ങളിൽ മാത്രം പരിമിതപ്പെടുത്തരുത്. അത് ഒരു ക്ഷേമരാഷ്ട്രമാകാനുള്ള സംസ്ഥാനത്തിന്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു," എന്നും കോടതി വിശദീകരിച്ചു. "44 വർഷങ്ങൾക്ക് ശേഷം 'സോഷ്യലിസ്റ്റ്', 'മതേതര' എന്നീ വാക്കുകൾ ആമുഖത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു," എന്ന് കോടതി നിരീക്ഷിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്ത് 213 ഗ്രാം നൈട്രോസെപ്പാം ഗുളികകളുമായി ഫാര്‍മസിസ്റ്റിനെ അറസ്റ്റ് ചെയ്തു; വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മയക്കുമരുന്ന് വില്‍പ്പന നടത്തി വരുകയായിരുന്നു

Kerala
  •  6 hours ago
No Image

മുല്ലപ്പെരിയാര്‍ ഡാം ഇന്ന് തുറന്നേക്കും; 3,220 പേരെ മാറ്റിപാര്‍പ്പിച്ചു

Kerala
  •  6 hours ago
No Image

ഒരു മണിക്കൂർ ജോലിക്ക് കുറഞ്ഞത് 1453 രൂപ ശമ്പളം; 2027ഓടെ മിനിമം വേതനം വർധിപ്പിക്കാനൊരുങ്ങി ജർമനി

International
  •  6 hours ago
No Image

തൃശൂരില്‍ പൊലിസിനു നേരെ ഗുണ്ടാ ആക്രമണം; ആറു പേര്‍ കസ്റ്റഡിയില്‍

Kerala
  •  6 hours ago
No Image

'ഇന്ത്യയെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാൻ ചൈനയുമായി പങ്കുവെയ്ക്കാറുണ്ട്'; അവകാശവാദവുമായി പാക് പ്രതിരോധ മന്ത്രി

International
  •  6 hours ago
No Image

ഭീകര സംഘടനയുമായി സഹകരിക്കലും നിരോധിത അൽ ഇസ്‌ലാഹ് ഗ്രൂപ്പിന് ധനസഹായം നൽകലും: 24 പേർക്ക് ജീവപര്യന്തം തടവ് വിധിച്ചു യുഎഇ സുപ്രീംകോടതി

uae
  •  7 hours ago
No Image

സ്‌കൂളില്‍ ദലിത് പാചകക്കാരി; കുട്ടികളുടെ ടിസിവാങ്ങി രക്ഷിതാക്കള്‍, സ്കൂൾ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

National
  •  7 hours ago
No Image

താടിവച്ചതിനാല്‍ എം.ഡി പ്രവേശനത്തിന് വിലക്ക്; സംഭവം കോയമ്പത്തൂർ കൊവൈ മെഡിക്കല്‍ സെന്റര്‍ ആൻഡ് ഹോസ്പിറ്റലിൽ

National
  •  7 hours ago
No Image

ഗസ്സയിലെ ഇസ്‌റാഈല്‍ ആക്രമണം അവസാനിപ്പിക്കാൻ ട്രംപ്; നെതന്യാഹുവിനെ കേസുകളില്‍ നിന്ന് രക്ഷിക്കാൻ പദ്ധതി

International
  •  8 hours ago
No Image

കേരളത്തിൽ ഇന്നും അതിശക്ത മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

Kerala
  •  8 hours ago

No Image

​ഗസ്സയിൽ ഭക്ഷണം പാകം ചെയ്യാനുള്ള മാവിൽ മനഃപൂർവം മയക്കുമരുന്ന് കലർത്തി ഇസ്റാഈൽ: ഫലസ്തീൻ സമൂഹത്തെ ഉള്ളിൽ നിന്ന് തകർക്കാനുള്ള ശ്രമമെന്ന് ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ്

International
  •  17 hours ago
No Image

കേരളത്തിൽ 5 ദിവസം ശക്തമായ മഴ; ജൂൺ 29ന് ചക്രവാതചുഴി രൂപപ്പെടും, 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം

Kerala
  •  17 hours ago
No Image

വാട്‌സ്ആപ്പ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിൽ യുഎഇ എഞ്ചിനീയർക്ക് നഷ്ടപ്പെട്ടത് 42,000 ദിർഹം; ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണെമന്ന നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

uae
  •  17 hours ago
No Image

ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിൽ 73 മീറ്റർ ഉയരത്തിൽ വിള്ളൽ കണ്ടെത്തി; അറ്റകുറ്റപണികൾ ഉടൻ ആരംഭിക്കും

National
  •  17 hours ago