HOME
DETAILS

വിഖായയുടെ സേവനപ്രവർത്തനങ്ങൾ മാതൃകാപരം: അബ്ദുൽഹമീദ് ഫൈസി അമ്പലക്കടവ്

  
Salam
June 28 2025 | 11:06 AM

Vikhayas service activities are exemplary Abdulhamid Faizi Ambalakadavu

*വിഖായയുടെ സേവനപ്രവർത്തനങ്ങൾ മാതൃകാപരം:*

മദീന മുനവ്വറ: അല്ലാഹുവിന്റെ അതിഥികളായി പരിശുദ്ധ ഹജ്ജ് കർമ്മത്തിന് എത്തുന്ന മലയാളി ഹാജിമാർക്ക് മക്കയിലും മദീനയിലും മിനയിലും വിഖായ വളണ്ടിയർമാർ ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തി വിഖായ ചെയ്യുന്ന ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഹാജിമാർക്ക് വലിയ ആശ്വാസമാണെന്നും, നൂറാം വാർഷികം ആഘോഷിക്കുന്ന സമസ്തയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് വിഖായയുടെ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹജ്ജ് കർമ്മവും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഹമീദ് ഫൈസിക്ക് മദീനാ എസ്.ഐ. സി വിഖായ വിംഗ് സംഘടിപ്പിച്ച യാത്രയയപ്പ് സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് ഐ സി മദീന സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സുലൈമാൻ ഹാജി അധ്യക്ഷനായി. മദീനാ എസ് ഐ സി വിഖായ വിംഗ് ചെയർമാൻ അബ്ദുല്ല ദാരിമി പടന്ന സംഗമം ഉദ്ഘാടനം ചെയ്തു.

എസ് ഐ സി നാഷണൽ ഓർഗനൈസർ അഷ്റഫ് തില്ലങ്കേരി, വിഖായ ജന:കൺവീനർ അസ്‌ലം പുല്ലാളൂർ, വർക്കിംഗ് കൺവീനർ അബ്ദുൽ മജീദ് പാവുക്കോണം, കോഡിനേറ്റർ അഷ്കർ വേങ്ങര, ജോ.കൺവീനർ നൗഷാദ് ഇർഫാനി തുടങ്ങിയവർ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹിയില്‍ ഇനി പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം ലഭിക്കില്ല; ഇന്നോവ ഉള്‍പ്പെടെയുള്ളവ കുറഞ്ഞ വിലക്ക് കിട്ടും, കേരളത്തിലെ യൂസ്ഡ് കാര്‍ വ്യാപാരികള്‍ക്ക് ചാകര

auto-mobile
  •  a day ago
No Image

കണ്ടാല്‍ കേരളമാണെന്ന് തോന്നും, പക്ഷേ ഒമാന്‍ ആണ്; ഖരീഫ് സീസണില്‍ ഒമാനിലേക്ക് സന്ദര്‍ശക പ്രവാഹം

oman
  •  a day ago
No Image

'ക്യാപ്റ്റൻ', 'മേജർ' വിളികൾ സൈന്യത്തിൽ മതി; നേതാക്കൾക്കെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ക്യാമ്പ്

Kerala
  •  a day ago
No Image

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍

National
  •  a day ago
No Image

ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

National
  •  a day ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോ​ഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോ​ഗം

Kerala
  •  a day ago
No Image

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല

Kerala
  •  a day ago
No Image

മഴയത്ത് കളിക്കാൻ പോകാൻ വാശി പിടിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

National
  •  a day ago
No Image

റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍

Kerala
  •  a day ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും

Kerala
  •  a day ago