HOME
DETAILS

ഇൻസ്റ്റ​ഗ്രാം റീലെടുക്കാൻ ഐ ഫോൺ വേണം; നാല് ദിവസത്തെ പ്ലാനിങ്ങിനൊടുവിൽ ഐ ഫോൺ മോഷണത്തിനായി 19 കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി കുട്ടികൾ

  
Abishek
June 28 2025 | 11:06 AM

UP Two Minors Arrested for Assualting Over iPhone Theft

ഉത്തർപ്രദേശിലെ ബഹ്റായിച്ചിൽ ഐഫോൺ മോഷ്ടിക്കുന്നതിനായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ചേർന്ന് 19 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി. സംഭവത്തിൽ 14, 16 വയസുള്ള രണ്ട് പ്രതികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഉയർന്ന നിലവാരമുള്ള റീലുകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ കൂടുതൽ ലൈക്കുകൾ നേടാനാണ് കുട്ടികൾ ഐ ഫോൺ മോഷണത്തിനും, കൊലപാതകത്തിനും മുതിർന്നതെന്നും പൊലിസ് വെളിപ്പെടുത്തി.

ബെംഗളൂരു സ്വദേശിയായ ഷദാബ് (19) ആണ് കൊല്ലപ്പെട്ടത്. അമ്മാവന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ബഹ്റായിച്ചിലെ നാഗൗർ ഗ്രാമത്തിലെത്തിയതായിരുന്നു ഷദാബ്. 

അഡീഷണൽ പൊലിസ് സൂപ്രണ്ട് രാമാനന്ദ് പ്രസാദ് കുശ്‌വാഹയുടെ അഭിപ്രായത്തിൽ, ജൂൺ 20-ന് രാത്രിയാണ് കൊലപാതകം നടന്നത്. തുടർന്ന്, ജൂൺ 21-ന് ഷദാബിനെ കാണാതായതായി പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ, ഗ്രാമത്തിന് പുറത്തെ ഒരു പേരക്കത്തോട്ടത്തിന് സമീപമുള്ള പൊട്ടിപ്പൊളിഞ്ഞ കുഴൽക്കിണറിനടുത്ത് നിന്ന് മൃതദേഹം കണ്ടെടുത്തു. ഷദാബിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. തലയിൽ ഇഷ്ടിക കൊണ്ട് അടിച്ച പാടുകളുമുണ്ടായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി.

അന്വേഷണത്തിനൊടുവിൽ, ശനിയാഴ്ച രണ്ട് പ്രതികളെയും അവരുടെ കുടുംബാംഗങ്ങളിൽ രണ്ട് പേരെയും പൊലിസ് അറസ്റ്റ് ചെയ്തു. ഐഫോൺ മോഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. നാല് ദിവസം മുമ്പുതന്നെ ഇവർ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സംഭവദിനത്തിൽ, റീലുകൾ ചിത്രീകരിക്കാനെന്ന വ്യാജേന ഷദാബിനെ ഗ്രാമത്തിന് പുറത്തുള്ള ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് ഷദാബിനെ ആക്രമിച്ച് കൊലപ്പെടുത്തി.

കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇഷ്ടികയും ഷദാബിന്റെ ഐഫോണും പൊലിസ് കണ്ടെടുത്തു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 103(1) (കൊലപാതകം), 238 (തെളിവുകൾ മറച്ചുവെക്കൽ) എന്നീ വകുപ്പുകൾ പ്രകാരം പ്രതികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹം കണ്ടെത്തിയതിനുശേഷം പ്രതികളും കുടുംബാംഗങ്ങളും ഒളിവിൽ പോയിരുന്നെങ്കിലും, വ്യാഴാഴ്ച പൊലിസ് ഇവരെ കണ്ടെത്തി. പ്രായപൂർത്തിയാകാത്ത പ്രതികളെ ഗോണ്ടയിലെ ജുവനൈൽ റിഫോം ഹോമിലേക്ക് അയച്ചതായി പൊലിസ് അറിയിച്ചു.

In Bahraich, Uttar Pradesh, two minors were arrested for the murder of a 19-year-old over an iPhone theft. The boys, aged 14 and 16, allegedly killed the victim to capture high-quality reels and gain more social media likes. The police revealed the motive behind the heinous crime.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  15 hours ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  15 hours ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  15 hours ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  15 hours ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  15 hours ago
No Image

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

National
  •  15 hours ago
No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  16 hours ago
No Image

ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി

Kerala
  •  17 hours ago
No Image

റൊണാൾഡോയെ മറികടക്കാൻ വേണ്ടത് വെറും രണ്ട് ഗോളുകൾ; ചരിത്രം കുറിക്കാൻ മെസി ഇറങ്ങുന്നു

Football
  •  17 hours ago
No Image

ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥ;  കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക്

Kerala
  •  17 hours ago