HOME
DETAILS

ആദ്യം അടിച്ചു വീഴ്ത്തി, പിന്നെ എറിഞ്ഞു വീഴ്ത്തി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ ജയം 

  
Web Desk
June 28 2025 | 17:06 PM

India registered a massive 97-run victory in the first match of the five-match T20I series against England
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 97 റൺസിന്റെ കൂറ്റൻ വിജയം. മത്സരത്തിൽ ആദ്യം ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് ആണ് അടിച്ചെടുത്തത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 14.5 ഓവറിൽ 113 റൺസിന് പുറത്താവുകയായിരുന്നു. 
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ തകർപ്പൻ ബാറ്റിങ്ങിന്റെ കരുത്തിലാണ് മികച്ച ടോട്ടൽ നേടിയത്. 62 പന്തിൽ 112 റൺസ് നേടിയാണ് സ്മൃതി തിളങ്ങിയത്. 15 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിങ്സ്. 23 പന്തിൽ ഏഴു ഫോറുകൾ അടക്കം 43 റൺസ് നേടിയ ഹെർലിംഗ് ഡിയോങ്ങിന്റെ പ്രകടനവും ഇന്ത്യയുടെ മികച്ച ടോട്ടൽ പടുത്തുയർത്തുന്നതിൽ നിർണായകമായി.
 
ഇന്ത്യൻ ബൗളിങ്ങിൽ നാല് വിക്കറ്റുകൾ നേടി തിളങ്ങിയ നല്ലപുരെഡ്ഢി ചരണിയുടെ പ്രകടനവും ഏറെ നിർണായകമായി. 3.5 ഓവറിൽ വെറും 12 റൺസ് മാത്രം വഴങ്ങിയാണ് താരം നാല് വിക്കറ്റുകൾ വീഴ്ത്തിയത്. ദീപ്തി ശർമ, രാധ യാദവ് എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി തിളങ്ങിയപ്പോൾ ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. 
 
ഈ തകർപ്പൻ വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും സ്മൃതി മന്ദാനയ്ക്കും സംഘത്തിനും സാധിച്ചു. ജൂലൈ ഒന്നിനാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്.
 
India registered a massive 97-run victory in the first match of the five-match T20I series against England. Batting first, India scored 210 runs for the loss of five wickets in 20 overs. Chasing the target, England were bowled out for 113 runs in 14.5 overs.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രാൻസിന്റെ ലോകകപ്പ് ഹീറോയെ നോട്ടമിട്ട് അൽ നസർ; എതിരാളികളെ ഞെട്ടിക്കാൻ റൊണാൾഡോയും സംഘവും

Football
  •  2 hours ago
No Image

ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  2 hours ago
No Image

കണ്ണപുരം സ്ഫോടനക്കേസ്: പ്രതി അനൂപ് മാലിക്ക് റിമാൻഡിൽ; കച്ചവടക്കാരൻ, പ്രതിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്ന നി​ഗമനത്തിൽ പൊലിസ്

Kerala
  •  3 hours ago
No Image

അഞ്ച് വർഷങ്ങൾക്ക് ശേഷം ഇതിഹാസം തിരിച്ചെത്തുന്നു; വമ്പൻ നീക്കത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  3 hours ago
No Image

രൂപയുടെ മൂല്യം പിന്നെയും താഴേക്ക്, ഗൾഫിൽനിന്ന് നാട്ടിലേക്ക് പണം അയക്കുന്നതിൽ റെക്കോഡ് | Indian Rupee vs Gulf Currencies

Economy
  •  3 hours ago
No Image

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായി; തിരച്ചിൽ ഊർജിതം

Kerala
  •  3 hours ago
No Image

അവൻ ധോണിയെപോലെയാണ്, ഇന്ത്യൻ ടീമിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും: റെയ്‌ന

Cricket
  •  4 hours ago
No Image

മോദി- ഷി ജിന്‍പിങ് കൂടിക്കാഴ്ച്ച; ചൈനീസ് ഭീഷണിക്ക് വഴങ്ങുന്നത് മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മ; വിമര്‍ശിച്ച് കോണ്‍ഗ്രസ്

International
  •  4 hours ago
No Image

ചൊവ്വാഴ്ച മുതൽ ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 hours ago
No Image

ദലിത് ചിന്തകന്‍ ഡോ ടി.എസ് ശ്യാംകുമാറിനെ വേട്ടയാടി സംഘപരിവാര്‍; വീട് കയറി അധിക്ഷേപിച്ചെന്ന് പരാതി

Kerala
  •  4 hours ago